വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് കൃഷ്ണൻ . ചെറുപ്പം തൊട്ടേ കേൾക്കുന്നതാണ് കൃഷ്ണനും രാധയും എന്ന് . ഒന്ന് മറ്റൊന്നില്ലാതെ അപൂർണമാകുന്ന പോല്ലേ കൃഷ്ണൻ ഇല്ലാതെ രാധയും രാധ ഇല്ലാത്ത കൃഷ്‌ണനും അപൂർണമാണ് .ഒരിക്കൽ പോലും ഭാര്യ ഭർത്താവായി ഇരിക്കാത്ത ഇവരെ ഒരുമിച്ചു എന്തിനാണ് ആരാധിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . പക്ഷെ ഒരുപാടു പുരാണങ്ങളും കീർത്തനങ്ങളും ഒകെ കേട്ടപ്പോൾ ഞാൻ കൃഷ്ണന്റെയും രാധയുടെയും ഭക്ത ആയി തീർന്നു . എന്നും എന്നേ മോഹിപ്പിച്ചിട്ടുള്ള പ്രണയകാവ്യമാണ് കൃഷ്ണന്റെയും രാധയുടെയും . ഒരായിരം ഗോപികമാർ കൃഷ്ണന് ചുറ്റും നടന്നപ്പോഴും കൃഷ്ണനെ മനസു കൊണ്ട് ആകർഷിച്ചത് രാധ മാത്രമായിരുന്നു . രാധ ആണെങ്കിലോ കൃഷ്ണനെ മാത്രം ധ്യാനിച്ച് നടന്നു .
പണ്ട് വായിച്ചതും കേട്ടറിഞ്ഞതും ആയ അറിവ് ആണ് ഇതെലാം . പണ്ട് കാളിയനെ വധിക്കാൻ വേണ്ടി കൃഷ്ണൻ കാളിന്ദിയിലേക്കു ഇറങ്ങിയപ്പോൾ എല്ലാ ഗോപികമാരും കൃഷ്ണനെ ഓർത്തു ദുഖിച്ചെങ്കിലും രാധ മാത്രമാണ് കൃഷ്ണന് വേണ്ടി സ്വന്തം ജീവൻ പോലും വെടിയാൻ തയാറായത് .രാധകും കൃഷ്ണനും ഇടയിൽ ഉണ്ടായിരുന്നത് എന്താണ്? പ്രണയമാണോ ? അതിലും അപ്പുറം ആയിരുന്ന ആത്മബന്ധം ആയിരുന്നു അത് . സ്നേഹമായി അവർ ബന്ധിക്കപ്പെട്ടിരുന്നു. . രാധയുടെ സ്നേഹം അത്രയും പവിത്രമായിരുന്നു . വിവാഹിത ആയിരുന്ന രാധ എന്നും കൃഷ്ണനെ ആരാധിച്ചിരുന്നു . കൃഷ്‌ണനെ അത്രമാത്രം സ്നേഹിച്ചിരുന്നു . ഒരിക്കൽ കൃഷണനെ ദർശിക്കാൻ വേണ്ടി മധുരയിൽക് വന്ന രാധക് രുക്മിണി ദേവി ചൂടുള്ള പാലാണ് നൽകിയത് . അത്രയും നേരം കൂടി തൻറെ ഭർത്താവിന്റെ ബാല്യകാല കഥകൾ കേൾക്കാൻ വേണ്ടി ആയിരുന്നു അത് . വളരെ ദൃതിയിൽ ആയിരുന്ന രാധ പെട്ടന് തന്നെ പാല് കുടിച്ചു തീർക്കുകയും ചെയ്തു . കുറച്ചു കഴിഞ്ഞു കൃഷ്ണഭഗവാൻ വന്നപ്പോൾ അദ്ദേഹത്തിനെ ദേഹമാസകലം പൊള്ളിയത് പോല്ലേ കണ്ടു . രുക്മിണി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു രാധയുടെ മനസ്സിൽ ഞാൻ ആണ് ഉള്ളത് . അതുകൊണ്ടു തന്നെ അവൾ കുടിച്ച പാല് വന്നു വീണത് എന്റെ ദേഹത്ത് ആയിരുന്നു .
ദ്വാരകയിലേക്കു തിരിക്കും മുൻപ് ഗോപികമാർ കൃഷ്ണനെ രാസ നൃത്തത്തിനു ക്ഷണിക്കുകയും . കൃഷ്ണഭഗവാൻ അതിനു പോവുകയും ചെയ്തു . അവിടെ എത്തിയ കൃഷ്ണന്റെ മനസു മുഴുവൻ രാധ ആയിരുന്നു . അദ്ദേഹം നൃത്തത്തിനിടയിൽ രാധയെ കാണാൻ വേണ്ടി പോയി . കൃഷ്ണന് വേണ്ടി ആടിയിരുന്ന ഗോപികമാർ നൃത്തം അവസാനിപ്പിച്ചു കൃഷണനെ തേടാൻ ആരംഭിച്ചു . ഇത് മനസിലാക്കിയ കൃഷ്ണൻ ഓരോ ഗോപികകും കൂടെ തൻറെ രൂപത്തിൽ ആടി തുടങ്ങി . എന്നാൽ ഈ സമയമെല്ലാം അദ്ദേഹം രാധയുമായ് സല്ലപിച്ചു കൊണ്ടിരുന്നു രാധക് അറിയാമായിരുന്നു ഇത്രയും ഗോപികമാർ കൃഷ്ണനും ചുറ്റും ഉണ്ട്നെകിലും എന്നും താൻ തൻറെ കണ്ണന് പ്രിയപ്പെട്ടവൾ ആണ് എന്ന് . അതുകൊണ്ടു തന്നെ അവൾ സന്തുഷ്ട ആയിരുന്നു . അതുപോല്ലേ ദ്വാരകയിലേക്കു പോവുന്ന കൃഷ്ണൻ ഇനി ഒരിക്കലും തിരികെ വരില്ല, ഒരിക്കലും ഇനി ആ സാമിഭ്യം അനുഭവിക്കുകയില്ല എന്നും അറിയാമായിരുന്നു . എല്ലാം അറിഞ്ഞു കൊണ്ട് തന്നെ രാധ കൃഷ്ണനെ സ്നേഹിച്ചിരുന്നതും . രാധാകും കൃഷ്ണനും ഇടയിൽ ഉണ്ടായിരുന്നത് ആത്മബന്ധം ആയിരുന്നു .ഇനിയുള്ള നാളുകൾ തമ്മിൽ കാണാതെ ഒന്നും തന്നെ പരസ്പരം അറിയാതെ ജീവിച്ചാലും എനിക്കു വേണ്ടി നീയും നിനക്ക് വേണ്ടി ഞാനും ഉണ്ട് എന്ന് പറയാതെ മനസിലാകുന്ന ഒരു ബന്ധം .
കൃഷ്ണനെയും രാധയും അവസാനമായി മുഖാ മുഖം വന്നപ്പോൾ രാധ ഒന്നും തന്നെ പറഞ്ഞില്ല,കൈകൾ വാരിപുണരാൻ നീട്ടിയില്ല , ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി പോലും പൊഴിഞ്ഞില്ല , കണ്ണുകൾ തിളങ്ങിയതുമില്ല .ഒരായിരം ഓർമ്മകൾ തിരയടിച്ചു , അത് കണ്ണുനീർ ജ്വാലകൾ ആയി പുറത്തേക്കു ഒഴുക്കി .രാധ കൃഷ്ണന് വാക്കു കൊടുത്തിരുനു ഒരിക്കലും കൃഷ്‌ണന്റെ പിൽക്കാല ജീവിതത്തിൽ ഒരു തടസമായി താൻ ഉണ്ടാവുകയില്ല എന്ന് .അവൾ അവളുടെ വാക്ക് പാലിക്കുക തന്നെ ചെയ്തു. ഇതെല്ലം അറിയുന്ന കൃഷ്ണൻ ഒന്നും തന്നെ ഊരിയാടിയില്ല . രാധക് കൂടുതൽ ദുഷ്കരമാകുന്ന ഒന്നും തന്നെ കൃഷ്ണൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല .കൃഷ്ണനും രാധയും ശാരീരികമായി വേർപിരിഞ്ഞെങ്കിലും, അവർ അഗാധമായ സ്നേഹത്തിൽ ആയിരുന്നു , ലോകാവസാനം വരെ അത് തുടരും. കൃഷ്ണന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അവൾക്കു വേണ്ടി മാത്രമാണ് എന്നും ,ആ കൺനീരിനു ലോകത്തുള്ള എല്ലാ സമ്പാദ്യത്തെക്കാളും വിലയുണ്ട് എന്നും രാധക് അറിയാമായിരുന്നു . രാധയുടെ ത്യാഗം മൂലം വൃന്ദാവനം എന്നെന്നേക്കുമായി നിലനില്ക്കും എന്ന് കൃഷ്ണനും അറിയാമായിരുന്നു. അനേകം വർഷങ്ങൾക്കു മുമ്പ് ശരിയായ തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇരുവർക്കും ഉറപ്പായിരുന്നു . അവർ ഒന്നും പറയാതെ രണ്ടു വഴികളിൽ ആയി പിരിഞ്ഞു പിന്നീട് ഒരിക്കലും അവർ തമ്മിൽ കണ്ടില്ല.
ഞാൻ രാധ ആയി ജീവിക്കാൻ തയാറാണ് നീ എൻറെ കൃഷ്ണൻ ആകുമെങ്കിൽ .
--ആമി--
Njan krishnan aakam.. loved it. ❤️😁
ReplyDeleteകാർക്കൂന്തലിൽ ഒളിപ്പിച്ച മയിൽപ്പീലികൾ എല്ലാം ഇനി എൻ രാധയ്ക്കു സ്വന്തം..
ReplyDeleteജയ് ശ്രീ രാധേകൃഷ്ണ..
🦋♥️
ReplyDeleteസൂപ്പർ
ReplyDelete