നിന്നിലേക്കുള്ള വഴിയിൽ

എനിക്കും നിനക്കും ഇടയിൽ ഉള്ള വഴി തേടുകയായിരുന്നു ഇത്രയും നാൾ.ഞാൻ നിന്നെ ഇവിടെ തേടുമ്പോൾ നീ മറുവശത്തു നിനക്ക് പ്രിയപെട്ടവരുമായി ജീവിക്കുകയായിരുന്നു. എനിക്ക് പ്രിയപ്പെട്ടവർ എല്ലാം എൻ്റെ  കൂടെ ഉണ്ടായിട്ടും  എന്തിനു വേണ്ടിയാണു ഞാൻ നിന്നെ തിരഞ്ഞത്? ഒരുപക്ഷെ മുൻ ജന്മത്തിൽ  എവിടെയോ വെച്ച് നമ്മൾ കണ്ടുമുട്ടിയിരുന്നിരിക്കണം  . അന്ന് നീ എന്നേ സ്നേഹിച്ചിരുന്നിരിക്കാം . അന്നത്തെ സ്നേഹം ഇന്നും മായാതെ  എൻ്റെ മനസിൽ കിടക്കുന്നത് കൊണ്ടാവാം  ഞാൻ നിന്നെ തേടിയത്.

നിന്നിലേക്കുള്ള ദൂരം സഞ്ചരിക്കുമ്പോൾ ഋതുഭേദങ്ങൾ കഴിഞ്ഞു പോയതറിഞ്ഞില്ല . എനിക്കും ചുറ്റും നട്ടുനനച്ച ചെടികൾ മരങ്ങളായി മാറിയതറിഞ്ഞില്ല .എനിക്ക് നിന്നോട് ഇന്നലെ തോന്നിയിരുന്നു പ്രണയം ഇന്ന് കൂടിയതും ഞാൻ അറിഞ്ഞില്ല.എന്നിൽ ഉള്ള സ്നേഹം ഞാൻ പോലും അറിയാതെ നിന്നിലേക്ക് പെയ്തിറങ്ങിയതും  ഞാൻ അറിഞ്ഞില്ല.

ഒരു സ്‌ത്രീയ്‌യുടെ പ്രേമം എപ്പോഴും അങ്ങനെ ആണ്. അതിവൈകാരികതകളോടുള്ള പ്രണയം.അവൾ എത്ര അടക്കിപിടിച്ചാലും അവൾ പോലും അറിയാതെ പ്രിയന്റെ മനസിലേക്കു പെയ്തിറക്കാൻ  മാത്രം ശക്തമായ പ്രണയം . എപ്പോഴും പ്രിയന്റെ സ്നേഹത്തിൽ സംശയം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രണയം . എന്നേ എത്ര ഇഷ്ടമാണ് ? എന്നും ഇതുപോല്ലേ എന്നേ ഇഷ്ട്പെടുമോ ?ഈ സംശയങ്ങൾ എന്നും അവൾക്കു ബാക്കി ആയിരിക്കും. അതൊരു സംശയമാണോ. അല്ല . പ്രിയന്റെ സ്നേഹം വീണ്ടും വീണ്ടും ഊട്ടി ഉറപ്പിക്കാൻ വേണ്ടി അവൾ ചോദിക്കുന്നതാണ് .

ഒരു പെണ് അങ്ങനെ ആണ്. അവൾ പ്രണയിച്ചു തുടങ്ങിയാൽ പിന്നെ ഒരിക്കൽ ഒരു തിരിച്ചു പോക്കില്ല . എന്നും അവൾ ഒരുപോലെ പ്രണയിക്കും. ചുറ്റുവട്ടം നോക്കില്ല അവസ്ഥകൾ നോക്കില്ല ഒന്നും നോക്കില്ല. അവനോടുള്ള പ്രണയം മാത്രമായിരിക്കും.അവളുടെ കണ്ണുകളിൽ അവനെ മാത്രമേ കാണുകയുള്ളു.ഒരു പെണ് പ്രണയിക്കുന്ന പോല്ലേ ഒരിക്കലും ഒരു ആണിന് പ്രണയിക്കാൻ കഴിയുകയില്ല.ആണുങ്ങൾ സ്നേഹം പങ്കു വെക്കാൻ കഴിയുന്നവരാണ്. എന്നാൽ പെണ് അങ്ങനെ അല്ല. ഒരിക്കൽ പ്രണയിച്ചാൽ പിന്നെ അവൻ മാത്രമേ അവൾക്കു കാണു . ഒരുപക്ഷെ കുടുംബം സൗഹൃദം എല്ലാം അവൾ പോലുമറിയാതെ അവൾക്കു നഷ്ടപ്പെടും. അത് അവളുടെ കുറ്റമല്ല .

ഞാൻ ഇന്ന് പൂർണമാണ് . നിന്റെ സ്നേഹം എന്നിലേക്കു അലിഞ്ഞ ആ നിമിഷം മുതൽ ഞാൻ പൂർണമാണ്. ഇനി വേറെ ഒന്നും എന്നേ പൂര്ണമാകാൻ ഉണ്ട് എന്നു എനിക്ക് തോന്നുന്നില്ല.നീ എന്നേ സ്നേഹിക്കാൻ തുടങ്ങിയ നിമിഷം , ആ നിമിഷം ഞാൻ ആരെന്നു മനസിലായ നിമിഷം ആയിരുന്നു അത്.

Comments