സ്നേഹം ഒരേ സമയം മനസിന്റെ വേദനയും സന്തോഷവും ആവുന്ന അവസ്ഥ അത് കഠിനമാണ് . ഒരാളെ അകമഴിഞ്ഞ് സ്നേഹിക്കാൻ ആർകെങ്കിലും പറ്റുമോ? ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാതെ സ്നേഹിക്കാൻ . കഴിയില്ല. ഒരിക്കലും മറ്റൊരാളെ പൂർണമായി മനസിൽകാനുള്ള കഴിവ് ദൈവം ആർക്കും കൊടുത്തിട്ടില്ല . ഒരുപക്ഷെ നമ്മൾ പോലും അറിയാതെ നമ്മുടെ വാക്കുകൾ കൊണ്ടോ നമ്മുടെ ചെയ്തികൾ കൊണ്ടോ ആരെങ്കിലും ഒകെ വേദനിച്ചെന്നു വരാം . സ്‌നേഹിക്കുമ്പോൾ എപ്പോഴും നമ്മൾ സ്വാർഥരാണ് എന്റേത് എന്ന വികാരം കൂടി വരും. അത് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മനുഷ്യ സഹജമാണ് .
നിന്റെ സ്നേഹം കൊണ്ട് നീ എന്നേ ശ്വാസം മുട്ടിക്കുമ്പോൾ ഞാൻ അതീവ സന്തോഷവതിയാണ്.നിന്റെ സ്നേഹലാളനങ്ങളിൽ ഞാൻ അനുഭവിക്കുന്ന സുരക്ഷിത്വത്തം അത് വാക്കുകൾക്കു അതീതമാണ്. എന്നാൽ നിന്റെ മുഖം ഒന്നു കറുകുമ്പോൾ എന്റെ ഉള്ളിൽ ഉണ്ടാവുന്ന വേദനയും അതിഭീകരമാണ്. എന്റെ ഹൃദയത്തിനു താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ് . അതൊരിക്കലും നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ്.നിനക്ക് മാത്രമേ ആ വേദനയും എന്നിലേക്കു തരാൻ കഴിയുകയുള്ളു.
ഞാൻ നിന്നെ സ്നേഹിക്കുന്നു , എന്നിലുമുപരി. ഞാൻ സ്വാർത്ഥയാണ്. എങ്കിലും പലപ്പോഴും അതുപോലും മാറ്റി വെച്ച് നിന്നെ ഞാൻ സ്നേഹിക്കുന്നു. നിനക്കൊപ്പം ഇനിയൊരു 1000 ജന്മങ്ങൾ ജീവിക്കണം . ഒരുപാടു സ്വപ്‌നങ്ങൾ നെയ്തു കൂട്ടണം. നിന്റെ സ്നേഹത്തിൽ അഹങ്കരിക്കണം, നിന്റെ ശാസനയിൽ വേദനിക്കണം . നിന്റേതായി അലിഞ്ഞുചേരണം. പുഴ കടലിലേക്ക് അലിഞ്ഞു ചേരുന്ന പോല്ലേ. എവിടെ നിന്നോ തുടങ്ങി അവസാനം നീ മാത്രം!നിന്റേതു മാത്രം!
എവിടെയോ വായിച്ച വരികൾ
"ഒരോ ഇലയിലും നിന്റെ പേരെഴുതിയെഴുതി ധ്യാനിക്കുന്ന ഒരു പുഴുവാണ് ഞാൻ
അവസാനത്തെ ഇലയിലും നിന്നെ ധ്യാനിച്ച് തീർന്ന് ഞാനൊരു പൂമ്പാറ്റയാകും
നിന്റെ ചുണ്ടിൽ വന്നുമ്മവയ്ക്കും"
--ആമി--

Comments
Post a Comment