യാത്ര

ഒരിക്കൽ ഒരു യാത്ര പോവണം. തിരിച്ചു വരുമോ എന്ന് പോലും അറിയാത്ത ഒരു യാത്ര. എവിടേക്കാണ് പോവുന്നത് എന്ന് മുൻകൂട്ടി തീരുമാനിക്കാത്ത യാത്ര.പോവുന്ന ഇടം ആണ് പിനീട് എന്റെ ലോകം. പുതിയ ലോകം , പുതിയ ആളുകൾ , പുതിയ ജീവിതം , എല്ലാം പുതിയത് ഒന്നൊഴിച്ചു ഈ “നാൻ “. നാൻ മാറാൻ ശ്രമിച്ചാലും ഒരിക്കലും അത് സാധിക്കില്ല കാരണം എന്നും ഓർമ്മകൾ എന്നേ വേട്ടയാടും നാൻ ആരാണ് ആരായിരുന്നു എന്ന് എപ്പോഴും എന്നെ ഓർമിപ്പിക്കും അതുകൊണ്ടു പുതിയ ഒരു ലോകത്തേക്കു പറിച്ചുനടാൻ നാൻ ആഗ്രഹിക്കുമ്പോൾ എപ്പോഴും ആഗ്രഹിക്കുന്ന മറ്റൊന്നുണ്ട് എൻടെ ഓർമ്മകൾ മുഴുവനായി നശിച്ചിരിക്കണം . എനിക്കു ചുറ്റുമുള്ളവരെ , എൻറെ കൂട്ടുകാരെ , എന്നിക്കു പ്രിയപെട്ടവരെ എല്ലാം നാൻ മറക്കണം പക്ഷെ എൻടെ ആഗ്രഹങ്ങൾ എന്നും ഇത് പോല്ലേ വേണം .ഒരുപാട് പ്രാവശ്യം യാത്രക്ക് ഒരുങ്ങിയെങ്കിലും പിന്നിൽ ബാക്കി വെക്കുന്ന ചിലത്തുണ്ട് എന്നെ തടയുന്ന ചിലതു .അത് ബന്ധങ്ങൾ ആണ് . ബന്ധനങ്ങളും ആണ് . ഒരു നിമിഷത്തിന്റെ വ്യഗ്രതയിൽ ഇറങ്ങി പോവാൻ തോന്നുമെങ്കിലും അടുത്ത നിമിഷം എൻറെ ബന്ധങ്ങൾ അത് തടയും .
ചില രാത്രങ്ങളിൽ നാൻ കണ്ണ് അടച്ചു കിടന്നു സ്വപ്നം കാണാറുണ്ട് . എന്റേത് മാത്രമായ ഒരു ലോകം . 
-ആമി-


Comments

Post a Comment