എനിക്ക് എന്റെതായ സ്വാതന്ത്ര്യമില്ലേ ? നിങ്ങൾ എല്ലാവരും പറയുന്നത് കേട്ടു ജീവിക്കുമ്പോൾ എവിടെ ആണ് ഞാൻ എനിക്കു വേണ്ടി ജീവിക്കുന്നത് .ഒരിക്കൽ പോലും നിങ്ങളോടു ഞാൻ പറഞ്ഞിട്ടുണ്ടോ എനിക്കു അത് ഇഷ്ടമല്ല , അല്ലെങ്കിൽ മറ്റുള്ളവർ എന്ത് കരുത്തും നിങ്ങളെ പറ്റി . മറ്റുള്ളവർ എന്ത് കരുതിയാലും നമ്മുക്ക് എന്താണു . ഈ സമൂഹത്തിന്റെ സന്തോഷത്തിനു വേണ്ടി ഹോമിക്കാൻ ഉള്ളതല്ല എൻറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും . നിങ്ങൾക്കും പറയാം പക്ഷെ അത് അനുസരിക്കണോ വേണ്ടയോ എന്നുള്ളത് എൻറെ തീരുമാനം ആണ് .
ഇവിടെ നിങ്ങൾ തന്നെ നിങ്ങളെ തരം താഴ്ത്തിയിരിക്കുകയാണ് . ഒരു വഴിയാത്രകാരനും നിങ്ങളും തമ്മിൽ വലിയ വ്യത്യാസം ഒന്നും തന്നെ ഇല്ല . വെറുതെ കയറി ആർക്കും ആരുടെ ജീവിതത്തിലും അഭിപ്രായം പറയാം . പക്ഷെ നമ്മളെ സ്നേഹിക്കുന്നവർ പറയുമ്പോൾ നമ്മൾ ചിന്തിക്കും . അതുപോല്ലേ നമ്മൾ സ്നേഹിക്കുന്നവർ വേദനിപ്പിക്കുമ്പോൾ വേദനിക്കും . എനിക്കു പറയാം ഇതൊന്നും എന്നേ ബാധിക്കില്ല എന്ന് . പക്ഷെ ഞാൻ പറയാം നിങ്ങളുടെ ഓരോ വാക്കും എന്നേ പല രീതിയിൽ വേദനിപ്പിച്ചു . നിങ്ങളുടെ വാക്കുകൾക്കു കത്തിയേക്കാൾ മൂർച്ചയുണ്ട് . ഒരുപക്ഷെ എന്നെ കൊന്നിരുനെങ്കിൽ എൻറെ വേദന അവിടെ തീരുമായിരുന്നു .
എനിക്കു വേണ്ടപെട്ടവരായ നിങ്ങൾ എന്താണ് ഇങ്ങനെ . ശരിയാണ് നിങ്ങൾ ഇങ്ങനെ ആവണം എന്ന് എനിക്കും ശഠിക്കാൻ പറ്റില്ല . ഇത് നിങ്ങളുടെയും ജീവിതമാണ് .നിങ്ങൾക്കും നിങ്ങളുടെതായ അഭിപ്രായ സ്വാതന്ത്ര്യമുണ്ട് . പക്ഷെ നിങ്ങളുടെ അഭിപ്രായത്തിനനുസരിച്ചു ഞാൻ ജീവിക്കണം എന്ന് വാശിപിടിക്കരുത് .ഒരുപക്ഷെ ഞാൻ നിങ്ങളോടുള്ള സ്നേഹം കൊണ്ട് മാറുമായിരിക്കാം . പക്ഷെ അതോടൊപ്പം ഞാൻ ഞാൻ അല്ലാതെ ആയി മാറും .
എനിക്കു ഒരു പനിനീർ പുഷപതിനേക്കാൾ ഇഷ്ടം അതിന്റെ മുള്ളുകളെ ആണ് . എന്നേ സംബധിച്ചിടത്തോളം ആ മുള്ളുകൾ പുഷപങ്ങളെ സുരക്ഷിതമാക്കാൻ നോക്കുന്നു . പുറത്തു നിന്നും നോക്കുന്ന നിങ്ങൾ ഇഷ്ടപ്പെടുന്നത് പുഷ്പങ്ങൾ ആണ് . അത് നിങ്ങളുടെ ഇഷ്ടം . ഞാനും പുഷ്പങ്ങളെ ഇഷ്ടപ്പെടണം എന്ന് ശഠിക്കരുത് . നിങ്ങൾക്കുള്ള പോല്ലേ എനിക്കു എന്റേതായ ഇഷ്ടങ്ങൾ ഉണ്ട് .
-ആമി-

Comments
Post a Comment