ചെറുപ്പത്തിൽ രാവില്ലേ എഴുനെല്കുമ്പോൾ ഭയങ്കര ഒരു സന്തോഷം കാണും, പ്രത്യേകിച്ച് അവധി ദിവസം ആണെങ്കിൽ .അന്നത്തെ ദിവസം എത്ര അടി പിടിച്ചാലും കര്ന്നാലും ഒകെ രാത്രി കിടക്കുമ്പോൾ നമ്മൾ ഒന്നും ആലോചിക്കാതെ ഉറങ്ങി പോവും . അന്ന് അകെ പേടി ഉള്ളത് പരീക്ഷയും,ചോദ്യങ്ങൾ ചോദിച്ചു അടിക്കുന്ന അധ്യാപകരെയും പിന്നെ എല്ലാ സന്തോഷത്തിനും ഒരു അവസാനം ഉള്ള പോല്ലേ പരീക്ഷാപേപ്പർ കിട്ടുന്ന ദിവസവും . ഇതെല്ലാത്ത വേറെ ഒരു കാര്യത്തിനും പേടിച്ചതായി ഓർമയില്ല . അന്നത്തെ രാവില്ലകൾക്കു ഭയങ്കര ഭംഗി ആണ് കാണാൻ . ചെയുന്ന എല്ലാ കാര്യങ്ങളിലും ഒരു ഭംഗി ഉണ്ടായിന്നു . രാവിലത്തെ പ്രഭാതങ്ങൾ,പൂക്കൾ,കിളികൾ വഴിയിലൂടെ പോവുമ്പോൾ ഞാറ് നടുന്ന സ്ത്രീകൾ ,മണ്ണിൽ ജനിച്ചപാടേ ഉള്ള വസ്ത്രം ഇട്ടു കളിക്കുന്ന ചെറിയ കുട്ടികൾ , തോട്ടിൽ നിന്നും മീൻ പിടിക്കുന്ന ചെക്കന്മാര് ,കുളത്തിലേക്കു എടുത്തു ചാടുന്ന കുട്ടികൾ , പശുവിനെ മേയാൻ വിട്ടിട്ടു കൂടെ നടക്കുന്ന അപ്പൂപ്പൻമാര് , തുണികൾ അലകനായി പോകുന്ന മണ്ണാത്തി , പാല്‌പാത്രങ്ങളായി നടക്കുന്ന ചേച്ചിമാര് . ഇനി തിരുവാതിര കാലം ആണെങ്കിൽ വീശുന്ന പ്രത്യേക കാറ്റു .. ആ കാറ്റിൽ അമ്മാമയുടെ തോട്ടത്തിൽ നിന്നും വരുന്ന മുല്ലപ്പൂവിന്റെ മണം , കാറ്റിൽ ആടി ഉലയുന്ന വാഴകൾ … ആടിയും പാടിയും തിമർത്തും ആളുകളും ,പുഴകളും ,പൂക്കളും എല്ലാം . ഇതെല്ലം എനിക്കു സന്തോഷം തരുന്ന തെരുന്ന കാര്യങ്ങൾ ആയിരുന്നു .
ഇന്ന് ഈ ഒറ്റ മുറി ഉള്ള വീടിനുളിൽ ജീവിക്കുമ്പോൾ ശ്വാസം മുട്ടുന്ന പോല്ലെ ആണ് . പുറത്തേക്കു നോക്കുമ്പോൾ എല്ലാവരും ഭയങ്കര തിരക്കിൽ . ചീറി പായുന്ന വണ്ടികൾ മാത്രം . എല്ലാവരും ഓട്ടപാച്ചിലിൽ ആണ് .എന്തിനു വേണ്ടിയാ എല്ലവരും ഓടുന്നത് .. അറിയില്ല ..പണ്ടത്തെ ഓർമയിൽ എന്നും രാവില്ലേ സൂര്യൻ ഉദിക്കുന്നത് നോക്കി ഇരിക്കും. പക്ഷെ ഒരിക്കലും പണ്ടത്തെ സൗന്ദര്യം കണ്ടിട്ടില്ല.
സൂര്യന്റെ സൗന്ദര്യം കുറഞ്ഞതാണോ അതോ എൻറെ കാഴ്ചപ്പാടുകളോ ?
സൂര്യന്റെ സൗന്ദര്യം കുറഞ്ഞതാണോ അതോ എൻറെ കാഴ്ചപ്പാടുകളോ ?
-ആമി-
Comments
Post a Comment