ഓണക്കാലം ആണ് എൻറെ പ്രിയപ്പെട്ട കാലം. ഓണകാലത്തു അരക്കൊല്ല പരീക്ഷ കാണും. അതുകൊണ്ടു തന്നെ രാവില്ലേ നേരത്തെ എഴുന്നേൽക്കും. പരീക്ഷക്ക് പഠിക്കാൻ ആണ് എന്ന വ്യാജേന പൂക്കളം എങ്ങനെ ഇടാം എന്നായിരിക്കും മനസ്സിൽ. പ്രഭാതം പൊട്ടി വിടർന്നു എന്ന് കണ്ടാൽ അമ്മാമ്മയുടെ പൂങ്കാവനത്തിലേക്കു ഓടി കയറി പൂക്കൾ പറിക്കാൻ തുടങ്ങും . അതിലെ നല്ല റോസാപ്പൂക്കൾ ഒരിക്കൽ പോലും പറിക്കാൻ സമ്മതിക്കില്ല. റോസാപ്പൂക്കൾ കൊഴിയാറായാൽ മാത്രമാണ് പറിക്കാനുള്ള അവകാശം. അതുകൊണ്ടു തന്നെ തലേ ദിവസം തോട്ടത്തിലൂടെ നടക്കുമ്പോൾ പൂക്കളുടെ ഇതളുകൾ പറിച്ചു ഇടയിൽ വെക്കും . രാവിലെ കുലുക്കിയിട്ടു പറയും ഇതിന്റെ ഇതളുകൾ താഴെ വീണു തുടങ്ങി. ആദ്യമൊക്കെ ഇടയ്ക്കു മാത്രമാണ് ഇങ്ങനെ ചെയ്തിരുന്നത് എങ്കിൽ പിനീട് അടുപ്പിച്ചു ചെയ്തപ്പോൾ അമ്മാമ്മ കൈയോടെ പിടികൂടി. അങ്ങനെ അമ്മാമ്മ എന്നും രാവില്ലയും വൈകുന്നേരവും പൂക്കൾ സൂക്ഷ്മം നോക്കാൻ തുടങ്ങി.
പിന്നെ പൂക്കളം ഒകെ ഇട്ടു സന്തോഷമായി സ്കൂളിൽ പോവും. പരീക്ഷ എഴുതുമ്പോൾ ആ സന്തോഷം തീരും. ഒരിക്കൽ പോലും എല്ലാ ഉത്തരവും അറിയാവുന്ന ഒരു പരീക്ഷ പോലും എഴുതിയിട്ടില്ല. ജയിക്കണേ എന്ന പ്രാർത്ഥനയായി വരും. വരുമ്പോൾ തന്നെ പൂക്കളത്തിനു വല കേടുപാടുകൾ ഉണ്ടോ എന്ന് നോക്കും
പിന്നെ വന്നു ഉച്ചക്കുള്ള ഊണ് കഴിപ്പാണ് .അത് കഴിഞ്ഞു പരീക്ഷ എഴുതിയ ക്ഷീണം തീർക്കാൻ നല്ലൊരുറക്കം . ഉറക്കം കഴിഞ്ഞു വരുമ്പോഴേക്കും കാപ്പി കുടി . പിന്നെ കുളത്തിലേക്കു ഒരു പോക്കാണ് അമ്മയുടെ കൂട്ടുകാരി അമ്മുചേച്ചിയും അവരുടെ മകളായ അപ്പു,പ്രമോദ് ,ഹരി ഇവരും വരും . അങ്ങനെ വൈകിട്ട് ഒരു 4 മണിക്ക് തുടങ്ങിയാൽ നിർത്താൻ സന്ധ്യ ആവും . അമ്മയും അമ്മുച്ചേച്ചി പോയാലും ഞങ്ങൾ കുട്ടികൾ കുളത്തിൽ തന്നെ ഉണ്ടാവും . അങ്ങനെ നീന്തി തുടിക്കുമ്പോൾ
പെട്ടന്നായിരിക്കും നീർക്കോലികൾ തലപൊക്കി കാണിക്ക ആദ്യമൊക്കെ പേടി തോന്നിയിരുനെങ്കിലും പിന്നീട് എന്നും കണ്ട് കണ്ട് ശീലമായി . കുളത്തിൽ കുറെ നേരം കാല് ഇട്ടു ഇരിക്കുമ്പോൾ കുറെ മീനുകൾ വന്നു കാലിൽ കൊത്തും. കുറെ നേരം അനക്കാതെ വെച്ച് പെട്ടാണ് കുടയുമ്പോൾ എല്ലാം ഓടി പോവുന്നത് കണ്ണൻ നല്ല രസമാണ്
അങ്ങനെ കുളി ഒകെ കഴിഞ്ഞു വീട്ടിൽ കയറാൻ ഒരു സമയം ആവും. പിന്നെ പവർ കട്ട് നോക്കി ഇരുപ്പാണ്. അത് വൈകി ആണെങ്കിൽ സങ്കടവും ഒരു 7 :30 -8 മണി ആണെങ്കിൽ സന്തോഷവും .എന്തായാലും രാത്രിയിലുള ഭക്ഷണം നേരത്തെ കഴിക്കും . ആ പവർ കട്ട് സമയത്തു കണ്ണുകൾ പതുക്കെ അടച്ചു ഒരു കിടപ്പാണ് പിന്നെ അതൊരു സുഖ നിദ്രയായി മാറും. പരീക്ഷ സമയത്തു അമ്മയുടെ ഒരടി ചൂടിൽ ആ നിദ്ര അവിടെ അവസാനിക്കും .
-ആമി-

old good days
ReplyDelete