അമ്മയുടെ വീട് അത്ര വലിയ ഒരു തറവാടല്ല . എങ്കിലും എനിക്കു ഇന്നും എന്നും ഒരുപോലെ ഇഷ്ടം തോന്നിയിട്ടുള്ള ഒരു വീട് അതു മാത്രമാണ്
വീടിലേക്കുള്ള പടിവാതിൽ ഇരുമ്പുകൊണ്ടു ഉണ്ടാക്കിയതാണ് . അതിൽ കുറെ ത്രികോണങ്ങളും വട്ടങ്ങളും ഉണ്ട് . ചെറുപ്പത്തിൽ ഈ പടിവാതിലിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും ആടി കളിക്കുമായിരുന്നു .
എന്നും രാവില്ലേ മുകേരിയും ഈർകലിയുമായി നടക്കുമ്പോൾ പടിവാതിലിൽ മഞ്ഞ് തുളികൾ ഉണ്ടാവും , അതെല്ലാം തൊട്ടും തലോടിയും ഭംഗി ആസ്വദിക്കും . പിന്നെ ഒരു അംഗമാണ് . അമ്മയുടെ അമ്മയും ,അതായതു എൻ്റെ അമ്മമ്മ കൂടെ ഉണ്ടായിരുന്നു . പേരകുട്ടികളിൽ അമ്മമ്മക് കണ്ടു കൂടാത്തത് എന്നെയും . അതുകൊണ്ടു തന്നെ കിട്ടുന്ന അവസരങ്ങളിൽ അമ്മയുടെ കൈയിൽ നിന്നും നല്ല തല്ലു വാങ്ങി തരുമായിരുന്നു .
പടിവാതിൽ തുറന്നാൽ ചെറിയ ഒരു മുറ്റമാണ് . തെക്കേ അറ്റത്തു ഒരു നെടുമ്പുര . വടക്കേ അറ്റത്തു വലിയ ഒരു കിണർ . അതിനു ചുറ്റും അമ്മാമ്മയുടെ പൂങ്കാവനം .
വീട്ടിലേക്കു കയറാൻ 3 പടികൾ ഉണ്ട് . വീടിനു ചുറ്റും തിണ്ണയുമുണ്ട് .തിണ്ണയിലൂടെ അമ്മാമൻറെ ചെടികളും .അതു കൊണ്ട് അതിൽ ഇരിക്കേണ്ടി വരാറില്ല .
വീടിനു അകത്തു ഇന്നത്തെ പോല്ലേ വിലകൂടിയ തറ ഒന്നുമല്ല ചുവ്വപ്പും കറപ്പും ഇട്ട കാവി. അതിൻറെ ഭംഗി ഒന്ന് വേറെ തന്നെ ആയിരുന്നു . തെക്കേ മുറിയിൽ ആണ് അമ്മമ്മ കിടന്നിരുന്നത് .ആ മുറിയിലെ അലമാരയിൽ ആണ് എൻറെ അച്ഛന്റെയും അമ്മയുടെയും കല്യാണ പടങ്ങൾ ഉള്ളത് .ഇതു ഇടക്ക് ഇടക്ക് എടുത്തു നോക്കുന്നത് എനിക്കൊരു കൗതുകമായിരുന്നു. പടിഞ്ഞാറേ മുറിയിൽ പഴയ തുണികൾ ഉള്ള തകര പെട്ടി, മധുര പലഹാരങ്ങൾ ഇട്ട് വെക്കുന്ന പാത്രങ്ങൾ പഴുപ്പിക്കാൻ കെട്ടി തൂകുന്ന കായ കുല ഇതെല്ലം ആണ് .
മുകളിലെ 2 മുറികളിൽ ഒന്ന് അമ്മാമയുടെയും പിന്നെ ഒന്ന് ഞങ്ങൾ ആണ് ഉപയോഗിക്കുന്നത് .ഇന്ന് ഓർക്കുമ്പോൾ എങ്ങനെ ആണ് ആ മുറിയിൽ ഞങ്ങൾ 3 പേർ കിടന്നിരുന്നത് എന്ന് ഓർത്തു പോവും അത്രയും ചെറിയ മുറി . പക്ഷെ ആ മുറിയിൽ കിടന്നുറങ്ങിയ സുഖം വേറെ ഒരു മുറിയിൽ കിടന്നപ്പോഴും കിട്ടിയിട്ടില്ല
ഇനി വീടിൻറെ വെടിക്കോറം വഴി ഇറങ്ങിയാൽ വലിയ ഒരു പറമ്പാണ് .പറമ്പിൽ ആണേൽ വലിയ മാവ് , പ്ലാവ് ,പുളി ,അരിനെല്ലി ,വാഴ ,മുരിങ്ങ എല്ലാമുണ്ട് . എന്നും പറമ്പിലേക്ക് ഇറങ്ങുമ്പോൾ ഏതെങ്കിലും ഒരു മരം സന്തോഷിപ്പിക്കാൻ വേണ്ടി മാങ്ങയോ ,ചക്കയോ ,അരിനെല്ലിക്കയോ ഇട്ടു തരും . ഇതുമായി സന്തോഷത്തോടെ വീട്ടിലേക്കു വന്നു കയറുമ്പോൾ അമ്മമ്മ പറയും “ഇത് ആ അശ്രീകരം മനഃപൂർവം വീഴ്ത്തിയത് ആണ് . ഇന്നലെ കൂടി അത് അതിൻറെ മുകളിൽ നിന്നതാണ് . നാൻ പഴുപ്പിക്കാൻ വെച്ചതായിരുന്നു “. പിന്നെ ഒരു ബഹളമാണ് .അങ്ങനെ സ്നേഹപൂർവ്വം കിട്ടിയ മാങ്ങയെ ശപിച്ചു കൊണ്ട് കഴിക്കേണ്ടി വരും
-ആമി-
Comments
Post a Comment