മഴ , ഇന്നും എന്നും എനിക്കു ഏറ്റവും ഇഷ്ടപെട്ട പ്രകൃതിയുടെ വരദാനം . മഴ പെയ്യുമ്പോൾ പ്രകൃതിയെ കാണാൻ ഭയങ്കര ഭംഗി അല്ലെ. പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഭൂമി കരയുന്നതാണ് എന്ന് . എന്നാൽ എനിക്കു എന്തോ അങ്ങനെ തോന്നിയിട്ടില്ല .
പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ നിന്നു തന്ന കുട കൂട്ടുകാരിക്ക് കൊടുത്തിട്ടു മഴ നനഞ്ഞു വന്നിട്ടുണ്ട് . സ്കൂളിൽ ഇരിക്കുമ്പോൾ തന്നെ മേഘം കറുത്തിരുണ്ടൽ സന്തോഷം ആവും പിന്നെ എന്താന്ന് അധ്യാപകൻ പഠിപ്പിക്കുന്നത് എന്ന് പോലും കേൾക്കാറില്ല . ചെവി കൂർപ്പിച്ചു ഇരിക്കും .അങ്ങനെ ഇരിക്കുമ്പോൾ ദൂരെ നിന്നും കേൾകാം ചീറി പാഞ്ഞു വരുന്ന മഴ . ആ ശക്തിയിൽ ഇരിക്കുന്ന മുറികളിലേക്കു ആദ്യം കാറ്റും പിന്നെ ഊത്താലും അടിക്കും . പിന്നെ മണ്ണിന്റെ മണവും
ഏറ്റവും കൂടുതൽ മഴയെ ആസ്വദിക്കാൻ പറ്റുന്നത് K .S .R .T .C ബസിൻറെ സൈഡ് സീറ്റിൽ ഇരുന്നിട്ടാണ് . ആദ്യം ഒരു തുളളി വീഴുമ്പോൾ ഞാൻ ആർക്കു വേണ്ടിയോ കീഴടങ്ങിയ പോല്ലേ ഉള്ള കുളിരാണ് . പിന്നെ എങ്ങനെ ആണ് എന്നറിയില്ല അടുത്തത് എൻറെ അധരങ്ങളിൽ വന്ന് ചുംബിച്ചു പോവുന്നത് . ഇനി ഇവിടെ നിന്നു ഞാൻ മഴയുമായി പ്രണയത്തിൽ ആണ് . എനിക്കറിയാം അവൻ എല്ലാവേരയും ഒരുപോല്ലേ പ്രണയിക്കുന്നു .കുറെ ആളുകൾ അവനെ അകറ്റി നിർത്തുന്നു . അവൻ അവരെ പ്രണയിക്കുമ്പോൾ ഒരു കറുത്തശീല കൊണ്ട് അവർ അവരെ തന്നെ മറയ്ക്കും.മിക്കപ്പോഴും മഴ പെയ്യുമ്പോൾ ഇറങ്ങി നടന്നിട്ടുണ്ട് . ഇന്നും നടക്കാറുമുണ്ട് .
അങ്ങനെ നടന്നു നീങ്ങുമ്പോൾ ഒരു പാട് സ്വപ്നനകൾ വരും മനസിലേക്കു .മിക്കപ്പോഴും ഭാവിയിൽ പ്രണയിക്കാൻ പോകുന്ന ആൾരൂപം ആവും മേഞ്ഞഞ് എടുക്കാറ് . മഴക്കാലത്തു അയാളുടെ നെഞ്ചിലെ ചൂട് പറ്റി കിടക്കുന്നതും . പ്രണയരാഗങ്ങളും . വായിക്കാൻ വേണ്ടി അടുത്ത് വച്ചിരിക്കുന്ന മാസികകളും . ഇതെല്ലം മനസിലൂടെ പോവും. പിന്നെ ഒന്നു കൂടി ഉണ്ട് മഴ നനയുമ്പോൾ അയാളുടെ അധരങ്ങളിൽ ചുംബിക്കണം .അങ്ങനെ വെറുമൊരു ചുംബനം അല്ല . അഗാധമായ ഗാഢമായ ചുംബനം
-ആമി-

Comments
Post a Comment