ഒരുപാടു കാലത്തേ സംസാരത്തിനു ശേഷം തമ്മിൽ ആദ്യമായ് കണ്ടു മുട്ടുന്ന വ്യക്തികൾ . അവർ തമ്മിൽ കാണുമ്പോൾ ആദ്യം അവർ എന്തായിരിക്കും പറയുക . അല്ലെങ്കിൽ മനസിലേക്ക് എന്തായിരിക്കും ആദ്യമായ വരുന്ന ചിന്ത . ചിരിക്കാൻ നന്നേ കഷ്ടപെടുമോ അതോ ഭയങ്കര ചിരി ആയിരിക്കുമോ ? വ്യക്തികൾ ക് അനുസരിച്ചു ഇരിക്കും . എപ്പോഴും നമ്മുക്ക് എതിർ വശത്തു നിൽക്കുന്ന ആളും നമ്മളെ സ്വാധിനിക്കും . നമ്മുടെ സംസാരം ചിരി എല്ലാം , അവർ നമ്മളോട് എങ്ങനെ ആണോ , ഒരു പരിധി വരെ നമ്മളും അങ്ങനെ തന്നെ പെരുമാറും . ഇതെൻറെ കാഴ്ചപ്പാട് മാത്രമാണ് . മറ്റുളവർക് എങ്ങനെ ആവും എന്നറിയില്ല . അതുകൊണ്ടു തന്നെ ആദ്യമായ് കാണുമ്പോൾ നിനക്ക് അനുസരിച്ചു ഞാൻ സംസാരികുമായിരികാം അറിയില്ല !
ഒരുപക്ഷെ ഒരു വാക്ക് കൊണ്ട് ആ സംസാരം അവിടെ അവസാനികാം . അതല്ലെങ്കിൽ നമ്മൾ നല്ല പരിചയക്കാർ മാത്രമാവാം . അതുമല്ലങ്കിൽ നല്ല സുഹൃത്തുക്കളും ആവാം .
നമ്മുടെ അപരിചിത പരിചയമായി മാറിയാൽ നമ്മൾ പോവും നീ പറഞ്ഞ പോല്ലേ . കടൽ തീരത്തു . സന്ധ്യ സമയം . ഇത്രയും കാലം ഞാൻ മാത്രം പറഞ്ഞതുകൊണ്ട് ഞാൻ അന്ന് നല്ല ഒരു കേൾവികാരി മാത്രമായിരിക്കും . നീ പറയും ഞാൻ കേൾക്കും . നമ്മുക്ക് ചുറ്റും പറവകൾ ചിറകടിക്കുമായിരിക്കും , തിരകൾ വേഗത കൂട്ടി കാണും പക്ഷെ ഇതൊന്നും നമ്മൾ അറിയില്ല . നമ്മുക്ക് ചുറ്റും പതുകെ വീശുന്ന കാറ്റു ഉണ്ടാവും , ഓടി ഒളിക്കാൻ പോവുന്ന ഞണ്ടുകൾ ഉണ്ടാവും, അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യൻ ഉണ്ടാവും , നക്ഷത്രങ്ങൾ ഇമ്മ വെട്ടാതെ നോക്കി നിൽക്കുന്നുണ്ടാവും . ഞങ്ങൾ എല്ലാവരും നീ പറയുന്നത് കേൾക്കാൻ വേണ്ടി നിൽക്കുകയാണ് . ഞങ്ങൾ എല്ലാവരോടുമായി നീ എന്ത് പറയും . എന്നും കാണുന്ന ഇവരോട് കൂടുതൽ പറയുമോ അതോ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നോടോ ? അതോ നിശബ്ദമായി നമ്മൾ സംസാരിക്കുമോ ?
-ആമി-

Comments
Post a Comment