കമലമ്മമാ

അമ്മയുടെ വീടിനു അടുത്ത് കുറെ വീടുകൾ ഉണ്ട് . തൊട്ടു മുന്നിൽ ഉള്ള വീട് കമല അമ്മമ്മയുടെ  വീടാണ് . കമലമ്മമാ  മിക്ക ദിവസങ്ങളിലും വീട്ടിൽ വരും . വീട്ടുകാരുടെയും നാട്ടുകാരുടെയും  പരദൂഷണം ആയിട്ടാണ് വരുക . എൻ്റെ അമ്മമ്മയും ആൾ മോശമല്ല . നന്നായി  തന്നെ പരദൂഷണം പറയും . അങ്ങനെ തകർത്തു പരദൂഷണം പറയുമ്പോൾ അമ്മമ്മ ഇടയ്ക്കു ഇടയ്ക്കു ഘടികാരത്തിലേക്കു കണ്ണോടിക്കും. ആ ഒളിക്കണ്ണു  വേറെ ആര്  കണ്ടില്ലെങ്കിലും ഞാൻ കാണുമായിരുന്നു  . അങ്ങനെ സമയം  5 :30 . ഇനി അമ്മമ്മ സംസാരിക്കില്ല . മൗനവൃതം ഒന്നുമല്ല മധുമോഹന്റെ സീരിയലുകൾ എല്ലാം കണ്ട് മതിമറന്നു ഇരുപ്പാണ്.  കമലമ്മ എന്ത് പറഞ്ഞാലും അമ്മമ്മ കേൾക്കില്ല(അതോ കേൾക്കാത്ത മാതിരി ഇരികുന്ന്നതാണോ എന്ന് അറിയില്ല )
അങ്ങനെ കിട്ടിയ ഇര പോയ വിഷമത്തിൽ കമലമ്മ മ്മ  അമ്മയുടെ നേരെ തിരിയും .ഒന്നുണ്ട് കമലമ്മമ്മ പറയുന്ന കാര്യം അവരും അടുത്ത് ഇരിക്കുന്ന ആൾക്കും മാത്രമേ കേൾക്കാൻ പറ്റുള്ളൂ . അത്രയും പതുകെ ആണ് പറയുക

ചെറുപ്പത്തിൽ ഞങ്ങൾ കുട്ടികൾ അടുത്ത് പോയി ഇരുന്നു കാത്തുകൂർപ്പിക്കുന്നത് കണ്ടാൽ 'അമ്മ പറയും " വലിയ ആളുകൾ സംസാരിക്കുന്ന സ്ഥലത്തു കുട്ടികൾ ഇരിക്കാൻ പാടില്ല ."അങ്ങനെ മനസില്ലാമനസോടെ അവിടെ നിന്നും പോവും
എങ്ങനെ ആണ് എന്നറിയില്ല കമലമ്മക് ഇത്രമാത്രം നാട്ടുകാര്യങ്ങൾ അറിയുന്നത് . പക്ഷെ ഒന്നുണ്ട് എല്ലാവർക്കും അവരെ  ഭയങ്കര ഇഷ്ടമാണ് 
പണ്ട് കാലത്തു വീടുകളിൽ പോയാൽ അധികം മധുര പലഹാരണകൾ ഒന്നും കാണുകയില്ല. പഴം വേവിച്ചത് , പൂള കിഴിങ് വേവിച്ചത്, കടല , അവല്  നനച്ചതു ഇതൊക്കെ  ആസ്ഥാന പലഹരങ്ങൾ . പക്ഷെ കമലമ്മമ്മ വിവിധ പലഹാരങ്ങൾ എടുത്തു വെക്കും .ഞങ്ങൾ ചെല്ലുമ്പോൾ തന്നെ മുത്തച്ഛൻ (കമലമ്മയുടെ ഭർത്താവ് ) വിളിച്ചു പറയും " കമലം , ദാ ആമിക്കുട്ടി വന്നിരിക്കുന്നു ". അപ്പോൾ തന്നെ കമലമ്മ ഒരു പെട്ടി പലഹാരങ്ങൾ ആയി വരും . പിന്നെ മുത്തച്ഛൻ ഞങ്ങൾക്കു പീപ്പി ,കൊട്ട  ഇതെല്ലം തേങ്ങയുടെ ഓല കൊണ്ട് ഉണ്ടാക്കി തരും . 


വിളക്ക് കൊളുത്തണ്ട സമയം ആയാൽ അമ്മമ്മയുടേ അലർച്ച കേൾകാം " ഈ സന്ധ്യാ സമയത്തു എന്ത് ചെയ്യാ വന്നു വിളക്കു കൊളുത്താൻ നോക്ക് ". ഇത് പറയുമ്പോൾ അടുത്തുള്ള 10 വീട്ടുകാർക്ക് കേൾകാം അപ്പോൾ ആരൊക്കെയാണോ വിളക്കു കൊളുത്താത് അവർ എല്ലാം ഓടി പോയി കൊളുത്തും .

കാരണം വീട്ടിൽ വിളക്ക് കൊളുത്തി പ്രാര്ഥിച്ചിട്ടു വേണം അമ്മമ്മക്  അടുത്ത സീരിയൽ കാണാൻ .വന്നു കയറുമ്പോൾ ചോദിക്കും "മ്മ്മ് എന്തായിരുന്നു അവിടെ ? വിളക്കു കൊളുത്തണം എന്നൊരു വിചാരവുമില്ല ". 'അമ്മ കൂടെ ഉണ്ടെങ്കിൽ 'അമ്മ എല്ലാം കേട്ട് മിണ്ടാതെ പോയി വിളക്കു കൊളുത്തും മറിച്ചു ഞാൻ ആണെങ്കിൽ ആ പറഞ്ഞതിന് തിരിച്ചു മറുപടി കൊടുക്കും "അമ്മമ്മക് വേറെ പണി ഒന്നുമില്ലലോ വിളക്കു കൊളുത്താമായിരുന്നില്ലേ ?" ഈ ചോദ്യം മാത്രമേ ഓർമ കാണു . പിന്നെ അതൊരു യുദ്ധ കളരി ആയി മാറി കാണും . അവസാനം അമ്മയുടെ ചീത്ത എന്നിക്കു കേൾക്കുമ്പോൾ കിട്ടിയ പീപ്പിയും കോട്ടയും മാങ്ങയും എല്ലാം കയ്യിൽ പിടിച്ചു ഏതെങ്കിലും മുറിയിൽ പോയി അടുത്ത ദിവസം മുത്തച്ഛൻ എന്ത് ഉണ്ടാക്കി തരും എന്ന് ആലോചിച്ചു കിടക്കും

--ആമി--

Comments