ഇത് എൻ ജീവിതം

ഇത് എൻറെ മാത്രം ജീവിതം , എനിക്ക് സ്വന്തം എന്ന് പലപ്പോഴും ,അല്ല എപ്പോഴും ഞാൻ അഹങ്കരികുമയിരുന്ന ജീവിതം . പക്ഷെ ഇന്ന് തോന്നുന്നു ഈ ജീവിതം എൻറെ ത് മാത്രമല്ല .
ആദ്യമായ് എപോഴോ തോന്നി അച്ഛനും അമ്മയും ദാനം ചെയ്ത ജീവിതം .എനിക്ക് വേണ്ടി അവർ എല്ലാം ചെയ്തു തന്നു. അതുകൊണ്ടു തന്നെ ഈ ജീവിതത്തിൽ അവർക്ക് അവകാശമുണ്ട്‌ . ആ അറിവായിരുന്നു ആദ്യമായ് എൻറെ ത് മാത്രമല്ല എന്ന തിരിച്ചറിവ് . ഇഷ്ടമല്ലെങ്കിലും ആ സത്യമായ് പോരുത്തപെട്ടു .


പിന്നീട് ഞാൻ പോലും അറിയാതെ ഒരുപാടു ബന്ധങ്ങൾ എനിക്ക് ചുറ്റും കൂടി വന്നു . വീണ്ടും തോന്നി തുടങി ഈ ജീവിതം എനിക്ക് മാത്രമല്ല സ്വന്തം . ഞാൻ കൊടുത്ത സ്വതന്ത്രയതിൻ മേൽ പലരും എനിക്ക് മേൽ അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നു അല്ലെങ്കിൽ അവകാശപെടുന്നു .
ഈ ജീവിതം എനിക്ക് മാത്രമല്ലെങ്ങിൽ പിന്നെ ഇത് എൻറെ ജീവിതം ആണോ ? അല്ല ഒരികലുമല്ല മറ്റുളവർക്ക് വേണ്ടി വേഷം കെട്ടി ആടുന്ന ഒരു ആട്ടം മാത്രം .
എൻറെ ത് മാത്രമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു . അന്ന് അത് നിഷ്കളങ്കവും എന്നോട് തന്നെ നീതി പുലര്ത്തുന്നത് മായിരുന്നു . ബന്ധങ്ങൾ വളരുംതോറും എല്ലാം എനിക്ക് നഷ്ടപ്പെട്ട് കഴിഞിരുന്നു . എൻറെ ജീവിതം മലിനമായി തുടങ്ങി . ഞാൻ പോലും ആഗ്രഹികാതെ ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്തു .
ഇത് തിരിച്ചു കിട്ടാൻ ഇനി ഒന്ന് മാത്രം ബാകി . എന്നെ തന്നെ സ്നേഹികുക , പ്രണയികുക , അന്ധമായി ആഘാദമായി എന്നേ മാത്രം . എങ്കിൽ മാത്രമേ ഈ ജീവിതം എൻറെ ത് മാത്രം ആവുകയുള്ളൂ !

-ആമി-

Comments