ഒരുപാട് സ്വപ്നങ്ങൾ(ആഗ്രഹം) എല്ലാവർക്കും കാണും . പക്ഷെ എനിക്കു സ്വപ്നങ്ങൾ കൂടുതൽ ആണ് എന്നാണ് പലരും പറയാറ് . പല സ്വപ്നങ്ങളും നമ്മൾ സാക്ഷാത്കരിക്കും . ചിലതു സ്വപ്നങ്ങൾ ആയി തന്നെ അവശേഷിക്കും. നമ്മളെ സ്വന്പനം കാണാൻ പഠിപ്പിക്കുന്നവർ ഉണ്ട് . നമ്മുടെ സ്വപ്നങ്ങൾ യാഥ്യാർഥ്യമാകാൻ കൂടെ നിൽക്കുന്നവർ .
കുട്ടി ആയിരിക്കുമ്പോൾ നമ്മളുടെ സ്വപ്നങ്ങളിൽ ഒരിക്കലും മറ്റൊരു വ്യക്തി ഉണ്ടാവില്ല . എപ്പോഴും ഒരു സാധനം അല്ലെങ്കിൽ ഒരു സ്ഥലം ഇതെല്ലാമെ ഉണ്ടാവു. ഞാൻ വലുതായപ്പോൾ കൂടെ സ്വപ്നങ്ങളും വളർന്നു ഇപ്പോഴത്തെ പല സ്വപ്നങ്ങളിലും വ്യക്തികൾക്കും പ്രാധാന്യം വന്നു തുടങ്ങി . ഒരിക്കലും എൻറെ എല്ലാ സ്വപ്നത്തിലും ഒരു വ്യക്തി മാത്രമല്ല ഉള്ളത് പല വ്യക്തികൾ ,പല നാടുകൾ ,പല വികാരങ്ങൾ .

അങ്ങനെ സ്വപ്നങ്ങൾ ചെയ്തു തന്നവരുടെ കൂട്ടത്തിൽ പരിചയപെട്ടതായിരുന്നു നിന്നെ . ഒരിക്കലും നീ പോലും അറിയാതെ എൻറെ ഏറ്റവും വലിയ സ്വപ്നം ചെയ്യാൻ സഹായിച്ച വ്യക്തി ആണ് നീ . അതുകൊണ്ടു തന്നെ നിന്നെ എനിക്കു പരിചയപെടണം എന്ന് തോന്നിയത് . എന്തിനാ എന്ന് ചോദിച്ചാൽ അറിയില്ല ജീവിതത്തിൽ നല്ല ഒരു കാര്യം ചെയ്തു തന്ന ആളെ അറിഞ്ഞിരിക്കണ്ടേ .
നിൻറെ സ്വപ്നങ്ങൾ എന്താണ് എന്ന് പോലും എനിക്കറിയില്ല . എങ്കിലും നിനക്ക് വേണ്ടി ഞാൻ ഒരു സ്വപ്നം ബാക്കി വെക്കും . നിൻറെ കൂടെ ചെയ്യാൻ വേണ്ടി . അതൊരിക്കലും മറ്റൊരാളുടെ കൂടെ ചെയ്യാത്ത ഒരു സ്വപ്നം . അത് എന്താണ് എന്നറിയില്ല . പക്ഷെ ഒന്നുറപ്പ് ആ സ്വപ്നം നിനക്ക് വേണ്ടി മാത്രം
-ആമി-
Comments
Post a Comment