കല്യാണ സദ്യയും ചിക്കൻ 65വും

കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ ഭക്ഷണം കഴിക്കാൻ വേണ്ടി ഉള്ള ഉന്തും തള്ളും  ആണ് ഓർമ വരുന്നത് .ഈ ഉന്തും തള്ളും  കാരണം പണ്ട് കല്യാണങ്ങൾക്കു ഒന്നും ഞാൻ അധികം പോവാറില്ല . ചെറിയ കുട്ടി ആയിരുന്നപ്പോൾ 'അമ്മ എന്നെയും അനിയത്തിയേയും കൊണ്ട് ഇടയ്ക്കു കല്യാണങ്ങൾക്കു  പോവും. ഒരു നിവർത്തി ഇല്ലെങ്കിൽ മാത്രമാണ് ഞാൻ പോവുള്ളു . താലി കെട്ടു കഴിഞ്ഞാൽ എല്ലാവരും കൂടി ഒരു ഓട്ടമാണ് എന്തിനാണ് ഓടുന്നത് എന്ന് മനസിലായില്ല . ഇവരൊന്നും എന്താ ഭക്ഷണം കണ്ടിട്ടില്ലേ. ഇവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആ വാതിൽ തുറക്കുന്നവർ  രാജ കിങ്കിരന്മാരെ പോല്ലേ ആണ്  നിൽപ്. നല്ലവണം തിരക്കുണ്ടെങ്കിൽ മാത്രമാണ് അവർ ആ ഖജനാവ് തുറക്കൂ. ഇതിന്റെ ഇടയിലൂടെ 'അമ്മ ഞങ്ങളെയും  കൊണ്ട്  കേറുമ്പോൾ അമ്മയുടെ കൈയിൽ അനിയത്തിയും പിന്നിൽ  ഞാനും ഉണ്ടാവും. പലപ്പോഴും നല്ല ചവിട്ടും കുത്തും ഒകെ കിട്ടിയിട്ടുണ്ട്. ഒരു പ്രായം വരെ ഈ പ്രഹേളിക നടന്നു വന്നു . പിന്നെ കുറച്ചൊക്കെ വലുതായപ്പോൾ കല്യാണങ്ങൾക്കു പോവാതെ  ആയി . അത്രയും അടുത്ത കല്യാണങ്ങൾക്കു മാത്രം പോവുള്ളു . പിന്നീട് കല്യാണങ്ങൾക്കു പോയാലും ഭക്ഷണം കഴിക്കാതെ പോരും .



 അങ്ങനെ ഒരു കല്യാണത്തിന് ഞാനും എൻറെ സുഹൃത്തും കൂടി പോയി കുറച്ചു ദൂരെ ഉള്ള കല്യാണം ആണ് . അവരുടെ കല്യാണ ബസിൽ ആണ് പോയതും . കല്യാണത്തിന് ഞങ്ങൾക്കു അധികം ആരെയും അറിയില്ലെങ്കിലും അവർക്കു ഞങ്ങളെ നന്നയി അറിയാം . കാരണം 2 ദിവസങ്ങൾക്കു മുന്നേ കല്യാണ വീട്ടിൽ പോയി ഒരു സ്വർണ വള  സമ്മാനം ആയി കൊടുത്തു . പാവപ്പെട്ടവർ ആയതുകൊണ്ട് തന്നെ അവർ ജാഡ ഒന്നുമില്ലാതെ വരുന്നവരോടും  പോവുന്നവരോടും ഒകെ അത് പറഞ്ഞു അങ്ങനെ നാട്ടിൽ എങ്ങും പാട്ടായി !

എന്തായാലും കല്യാണ വീട്ടിൽ രാവില്ലേ കാലുകുത്തിയപ്പോൾ തന്നെ പെൺകുട്ടിയുടെ 'അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു " ഇന്നല്ലെ ഒരു പാഷനുള്ള വള കാണിച്ചില്ല ദേ ഇവരാണ് അത് മോകൾക്കു കൊടുത്ത് ! ഇവർക്കു ചായ പലഹാരങ്ങൾ ഒകെ കൊടുക്ക് " ഞങ്ങൾ  വീട്ടിൽ നിന്നും കഴിച്ചു എന്ന് പറഞ്ഞു തൽകാലം  തടി ഊരി . എന്തായാലും എങ്ങനെയോ കല്യാണ പന്തലിൽ കേറി പറ്റി ഞാനും സുഹൃത്തും കൂടി ഒരു മൂലയിൽ പോയി ആരും കാണാതെ ഇരുപ്പാണ് .എന്തായാലും ഒന്നു ഞങ്ങൾ തീരുമാനിച്ചു കല്യാണം കഴിഞ്ഞ ഉടനെ ഫോട്ടോ പിടിക്കുന്ന  പരിപാടി ഉണ്ട് അതിൽ മുഖം കാണിച്ചു പതുകെ തല ഊരാം . ആരുമറിയാതെ സാദാ ബസ് പിടിച്ചു തിരിച്ചു പോവാം . അങ്ങനെ കല്യാണം കഴിഞ്ഞു ഓടി പോയി ഫോട്ടോയിൽ പല്ലിളിച്ചു നിന്നു കൊടുത്തു . ഇറങ്ങിയതും പെൺകുട്ടിയുടെ 'അമ്മ പറഞ്ഞു ഭക്ഷണം കഴികാം . ഉടനെ മനസിലേക്ക് ഉന്തും തള്ളും ഓടി വന്നു . "കുറച്ചു കഴിഞ്ഞു കഴികാം . അവസാന പന്തിക് ചെക്കന്റേയും പെണ്ണിന്റെ  കൂടെ . ഞങ്ങളുടെ  സ്നേഹം കണ്ട 'അമ്മ എന്നാ ശെരി ആയിക്കോട്ടെ എന്ന് പറഞ്ഞു പോയി .


അങ്ങനെ പതുകെ ഞങ്ങൾ പുറത്തേക്കു വന്നു. രക്ഷപെട്ടു എന്ന് തോന്നിപോയി എന്തുകൊണ്ട അന്ന് എന്നറിയില്ല ആളുകൾ മുഴുവൻ നമ്മളെ വന്നു പരിചയപെടുന്നതും നമ്മുക്ക് ചുറ്റും എല്ലാവരും നമ്മളോട് വന്നു എല്ലാ കാര്യവും ചോദിക്കുന്നത് എനിക്കും എന്റെ സുഹൃത്തിനും ഒരു ബുധിമുട്ടായി  തോന്നി. അങ്ങനെ പുറത്തേക്കു ഇറങ്ങിയ ഉടനെ ബസ് സ്റ്റോപ്പ് കണ്ടു . പതുകെ റോഡ് ക്രോസ് ചെയ്തു അവിടെ പോയി നിന്നു  ഞങ്ങൾ തീരുമാനിച്ചു നാട്ടിൽ എത്തിയാൽ ഉടനെ ഹോട്ടലിൽ നിന്നും ചിക്കൻ ബിരിയാണിയും ചിക്കൻ 6 5 കഴിക്കണം ഒരു സദ്യയുടെ  ക്ഷീണം തീർത്തിട്ട് വേണം വീട്ടിൽ കേറാൻ . എന്തായലും കല്യാണത്തിന് വന്ന ഞങ്ങൾക്കു  വീട്ടിൽ ഒന്നും വെച്ച് കാണില്ല .അത് മാത്രമല്ല വള വേടിച്ചു കൊടുക്കാൻ ഞാനും കൂട്ടുകാരിയും കൈയിലെ മോതിരം കാണാതെ പോയി എന്നാണ് പറഞ്ഞിരിക്കുന്നത് . മോതിരം കളഞ്ഞ ദേഷ്യവും കൂടി ഉള്ള കാരണം വീട്ടിൽ നിന്നും ഭക്ഷണം കിട്ടും എന്ന് പ്രതീക്ഷിക്കണ്ട . 2 ദിവസമായി വീട്ടിൽ ഭക്ഷണത്തിൻറെ മുന്നിൽ വെച്ച് മാത്രം കിട്ടുന്ന ഞങ്ങളെ സമാധാനം ആയി ഭക്ഷണം കഴിക്കാനും സമ്മതിക്കില്ല . അതുകൊണ്ടു തന്നെ ചിക്കൻ ബിരിയാണി തന്നെ ആയിരുന്നു ലക്‌ഷ്യം .


അങ്ങനെ ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുകയാണ് ഞങ്ങൾ . പത്തു മിനിറ്റ് കഴിഞ്ഞു, ഇരുപതു മിനിറ്റ് കഴിഞ്ഞു ,അര മണിക്കൂർ കഴിഞ്ഞു . അപ്പോൾ അതുകൂടി ടയർ ഓടിച്ചു നടക്കുന്ന ഒരു ചെക്കൻ ഞങ്ങളെ നോക്കി ചിരിച്ചോണ്ട് ചോദിച്ചു "എങ്‌ഹോട്ട ?" അവൻറെ ആക്കിയ ചിരി കാരണം ഞാൻ ഒന്നും പറഞ്ഞില്ല. നിന്നും തളർന്ന സുഹൃത്ത് ചോദിച്ചു " ഇത് ബസ് സ്റ്റോപ്പ് അല്ലെ? ബസുകൾ കുറവാണല്ലോ ഒന്നും വരുന്നില്ല . ഒരു ബസ് പോലും കാണാൻ ഇല്ല " അവൻ എടുത്തു വഴിക്കു പറഞ്ഞു "ആ ബസ് ആണോ അതിവിടെ അല്ല ഒരു അരമണിക്കൂർ നടന്നാൽ കാണാം . അതല്ല ബസിൽ പോവാനാണേൽ നാളെ പോവാം . ഇന്ന് ഇവിടെ പണിമുടക്കാണ് " അത് കേട്ട നിമിഷം സുഹൃത്തിന്റെ മനസ്സിൽ എന്തായിരുന്നു എന്നറിയില്ല എന്റെ മനസ്സിൽ ആവി പറക്കുന്ന ചിക്കൻ 6 5 ആയിരുന്നു . ഇനി തിരിച്ചു കേറുന്നത് എങ്ങനെ വിശന്നിട്ടാല് വയ്യ . കത്തുന്ന വയറുമായി തലപുകകുമ്പോൾ മാലാഖയെ പോലെ കല്യാണപ്പെണ്ണിന്റെ അനിയത്തി വന്നു പറഞ്ഞു . " എന്താ ഇവിടെ നിൽക്കുന്നത് . അവിടെ അവസാന പന്തി ആയി വേഗം വരൂ . അങ്ങനെ ഞങ്ങൾ അവിടെ എത്തിയപ്പോൾ ഞങ്ങൾക്കു വേണ്ടി 2 സീറ്റ് മാറ്റി വെച്ച് കല്യാണ പെണ്ണിന്റെ 'അമ്മ കാത്തിരുപ്പുണ്ട് . അങ്ങനെ ആദ്യമായി തള്ളും തിക്കുമില്ലാതെ ഞങ്ങൾ രാജകീയമായി പോയി ഇരുന്നു ഭക്ഷണം കഴിച്ചു . പക്ഷെ ഇന്നും കിട്ടാതെ പോയ ചിക്കൻ 6 5 എന്റെ മനസ്സിൽ ഉണ്ട് .

-ആമി-

Comments