മരണം ഒന്നും തന്നെ മാറ്റുന്നില്ല . ഇനിയുള്ള നാൾ നിൻറെ ഓർമകളിൽ മാത്രമാണ് ഞാൻ ഉണ്ടായിരിക്കുക . ഒരുപക്ഷെ നമ്മൾ പിരിഞ്ഞിരുനെങ്കിൽ എങ്ങനെ ആവുമോ അങ്ങനെ . ഞാൻ ഈ ഇടത്തിൽ നിന്നും മറ്റൊരിടത്തേക്കു പോയി എന്ന് മാത്രം നീ കരുതുക . നിന്റെ കണ്ണുകൾക്കു എതാൻ പറ്റാത്ത ഒരു ദൂരം .
എത്ര ദൂരത്തേക്ക് പോയാലും ഞാൻ ഞാനായിയും നീ നീയായും തന്നെ ഇരിക്കും. നമ്മുക്കിടയിൽ എന്തായിരുന്നോ അത് എന്നും നിലനിൽക്കും. നീ എവിടെ ഇരുന്നു പറഞ്ഞാലും ഇന്ന് എനിക്ക് കേൾകാം. അതുകൊണ്ടു നീ എനിക്ക് വേണ്ടി പണ്ട് ചിരിച്ചിരുന്ന പോല്ലേ ഇനിയും ചിരിക്കുക . നീ പറഞ്ഞിരുന്ന തമാശകൾ വീണ്ടും ആവർത്തിക്കുക . ഞാൻ അതെല്ലാം കേൾക്കുന്നുണ്ട് .
ഇന്ന് ഞാൻ വന്നെങ്കിൽ നാളെ നീയും വരും എന്ന് ഓർക്കുക . ആ കുറച്ചു നിമിഷങ്ങൾ മാത്രമാണ് ബാക്കി . എനിക്കോ നിനക്കോ അറിയാതെ ബാക്കി വച്ചിരിക്കുന്ന ആ നിമിഷങ്ങൾ . ആ നിമിഷങ്ങൾ നീ ജീവിക്കുക . നീയായി തന്നെ ജീവിക്കുക എന്നിട്ട് നിന്റെ മരണത്തിൽ നീ സന്തോഷിക്കുക . നീയും ഞാനും വീണ്ടും കാണുവാൻ പോവുന്ന സന്തോഷം . മരണം എപ്പോഴും മറ്റുളവരെ വേദനിപ്പിക്കും . ആഴത്തിൽ മുറിവ് നൽകും . പക്ഷെ ഒന്നോർക്കുക എല്ലാവേരയും കാത്തു നിൽക്കുന്ന ദൈവത്തിന്റെ ഒരു വികൃതി മാത്രമാണ് . ഇന്ന് ഈ ലോകം വിട്ടു മറ്റൊരു ലോകത്തു ഞങ്ങൾ എല്ലാവരും ഞങ്ങളുടെ പ്രിയപ്പെട്ടവർക്കായി കാത്തിരുപ്പുണ്ട് .
-ആമി-

Comments
Post a Comment