നീ ആരാണ് എനിക്ക്

ഞാൻ കാത്തിരിക്കട്ടെ  നിനക്ക് വേണ്ടി അല്ല എനിക്ക് വേണ്ടി ! ഇനി എത്ര കാലം എടുത്താലും ഞാൻ കാത്തിരിക്കാൻ തയാറാണ്  . ഇപ്പോഴും അതുതന്നെ  അല്ലെ ഞാൻ ചെയുന്നത്  എന്നു തോന്നി പോവുന്നു എനിക്ക് .പക്ഷെ എൻറെ ഈ കാത്തിരിപ്പിൽ ആർകും ഒന്നും നഷ്ടപെടാനും പാടില്ല .ഞാൻ സ്വാർത്ഥയാണ് ആരെയും  വേദനിപ്പിക്കാനും  വയ്യ എന്നാൽ സ്വയം വേദനിക്കാനും വയ്യ .

ഈ കാത്തിരിപ്പു എന്തിനാണ് എന്നും ഞാൻ ആലോചികാറുണ്ട് . നീ എനിക്ക് വേണ്ടി എല്ലാം ചെയ്തു തരുന്നു  . ഞാൻ ആഗ്രഹിക്കുന്ന എല്ലാം . പിന്നെയും എന്തിനു ? ഞാൻ സ്വാർത്ഥയാണ്  നിന്നെ എനിക്ക് വേണം എല്ലാ അർത്ഥത്തിലും . ഇതു പ്രണയം ,പ്രേമം ,സ്നേഹം ഒന്നും ആയിരികില്ല അറിയില്ല . ഇതു ഒന്നും അല്ലെങ്കിലും ഞാൻ ആഗ്രഹിക്കുന്നു .



ഞാൻ ആഗ്രഹിക്കുന്നു എൻറെ മരണം പോലും നിൻറെ മടിയിൽ കിടന്നാവണം . അറിയാം എനിക്ക് ,ഒരികലും  നടകുകയില്ലെനു കാരണം ഒരികൽ പോലും എൻറെ സ്നേഹത്തിൻറെ ആഴം ഞാൻ നിന്നിലേക്ക്  പകർന്നു നൽകിയിട്ടില്ല .

-ആമി-

Comments