ഇഡലി

അമ്മയുടെ തറവാടിൽ  പഴക്കുല കെട്ടി തൂകി പടിഞ്ഞാറേ മുറിയിൽ വെക്കുമായിരുന്നു. ആവശ്യമുള്ളവർ  അതിൽ നിന്നും പഴം ഈരിഞ്ഞു കഴിക്കും . എന്നും പഴം കെട്ടി തൂകി കിടക്കുന്ന കാരണം ഞാൻ ആ ഭാഗത്തു പോവാറില്ല . മരത്തിൽ ഉണ്ടാവുന്ന പുളിയോ മാങ്ങയോ ഒകെ ആയിരുന്നു എൻറെ ലക്‌ഷ്യം . പക്ഷെ ബാക്കി ഉള്ളവർ എല്ലാം എപ്പോഴും അതിൽ നിന്നും കഴിക്കുന്നത് കാണാം . അങ്ങനെ പഴത്തോട് വലിയ ആക്രാന്തം ഒന്നുമില്ലാതെ പോയി കൊണ്ടിരിക്കുകയാണ്

 ഒരു ദിവസം കളിക്കാൻ വേണ്ടി അമ്മു ചേച്ചിയുടെ മക്കളും, ഷാരത്തെ കുട്ടികളും വന്നു.  ഒരു 10 കുട്ടികൾ ഉണ്ടാവും എല്ലാവരും കൂടി . ഓടിയും ചാടിയും എല്ലാം കളിച്ചു കഴിഞ്ഞപ്പോൾ ക്ഷീണിച്ചു പോയി . വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അമ്മ അധികം ഭക്ഷണം ഒന്നും പുറത്തെടുക്കാൻ സമ്മതിക്കില്ല. എല്ലാ കുട്ടികൾക്കും കഴിക്കാൻ ഉണ്ടെങ്കിൽ മാത്രമാണ് കഴിക്കാൻ സമ്മതിക്കു . ഇത്രയും കുട്ടികൾ ഉള്ളത് കൊണ്ട് എന്തായാലും 'അമ്മ ഒന്നും ഉണ്ടാക്കി  തരില്ല എന്ന് ഉറപ്പാണ് . അമ്മമ്മക് ആണെങ്കിൽ കുട്ടികൾ എല്ലാം വന്നു കളിക്കുന്നത് കണിന് നേരെ പിടിക്കില്ല . കളി തുടങ്ങിയാൽ അപ്പോൾ തുടങ്ങും ചീത്ത വിളി . "എൻറെ വിറക് തട്ടി താഴെ ഇട്ടു , മാവിനു ചക്ക പറിച്ചു , പ്ലാവിന് മാങ്ങാ പറിച്ചു" എന്നെലാം  പറഞ്ഞു സ്വര്യം തരില്ല  .കളിക്കുകയാണെങ്കിലും അമ്മമ്മയുടെ ചീത്ത വിളി കാരണം ആസ്വദിച്ചു കളിക്കാനും പറ്റില്ല . മറ്റുള്ള വീട്ടിലെ കുട്ടികൾക്കുള്ള ചീത്ത കൂടി ഞാൻ കേൾക്കണം .

അങ്ങനെ ആദ്യത്തെ ചട്ടി പന്ത് കളി കഴിഞ്ഞു. അപ്പോഴേക്കും ഏറു കൊണ്ട് ഒരു പരുവമായി . വിശപ്പാണേൽ  വേറെ. എന്തായാലും ഹരി പ്രഖ്യപിച്ചു ഇനി ഒളിച്ചു കളി ആണ് . അടുത്തൊരു കളിക്കുള്ള ആരോഗ്യമില്ല. ഞാൻ നിസ്സംഗതയോടെ ചോദിച്ചു "ഇനി നാളെ കളിച്ചാൽ പോരെ ?" എല്ലാവരും ഒന്നടങ്കം പറഞ്ഞു കുറച്ചു നേരം കൂടി കളിക്കാം .

അങ്ങനെ വീണ്ടും കളി ആരംഭിച്ചു ഞാൻ ആണ് എല്ലാവേരയും കണ്ടുപിടിക്കേണ്ടത് . 3 കളികൾ കഴിഞ്ഞിട്ടും എനിക്കു ഇവരിൽ ഒരാളെ പോലും കണ്ടുപിടിക്കാൻ പറ്റിയില്ല. പറമ്പ് മുഴുവൻ ഇവരെ തപ്പി നടന്നെങ്കിലും മരത്തിന്റെ മുകളിലോ പൊത്തിലൊ ഒന്നും കണ്ടു കിട്ടിയില്ല . എന്തായാലും തോറ്റതിൽ സങ്കടം ഒന്നും ഉണ്ടായിരുന്നില്ല കളി അവസാനിച്ചല്ലോ . ഇവരെല്ലാം പോയാൽ 'അമ്മ ഭക്ഷണം തരും . അങ്ങനെ എല്ലാവരും പോയപ്പോൾ അമ്മയുടെ അടുത്ത് പോയി പറഞ്ഞു "വിശക്കുന്നു ഭക്ഷണം" . അത് കേട്ട ഉടൻ അമ്മമ്മ അലറി "ഒരു സാധനം കൊടുത്തു പോവരുത് . ഓടി കളിച്ചു വീടെല്ലാം വൃത്തികേടാക്കി . ഇവിടെ ഉള്ളത് പോരാഞ്ഞിട്ടാ അപ്പുറത്തെ ചെകന്മാരും പെണുങ്ങളും". അമ്മമ്മയുടെ തെറി വിളി കേട്ടപ്പോൾ അമ്മക്കും ദേഷ്യം വന്നു 'അമ്മ  പറഞ്ഞു വേണേൽ പോയി പഴം കഴിച്ചോ . പഴമോ മനസ്സിൽ ആലോചിച്ചു  ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട് . എന്തായാലും ചീത്ത കേൾക്കാൻ വയ്യാത്തതുകൊണ്ടു ഒന്നും മിണ്ടാതെ പടിഞ്ഞാറേ മുറിയിൽ ചെന്ന് . അവിടെ ചെന്ന് നോക്കിയപ്പോൾ ഒരു പഴം പോലുമില്ല കുലയുടെ തണ്ടു മാത്രം കിടന്നു ആടുന്നുണ്ട് . അപ്പോൾ മനസിലായി എല്ലാവരും എവിടെ ആണ് ഒളിച്ചിരുന്നത് എന്ന് . പറമ്പിന്റെ ഒരു ഭാഗത്തു പോലും ആരും ഒളിച്ചിട്ടില്ല എന്ന്

ഇത് കണ്ട അമ്മമ്മ വീണ്ടും അലറി വിളിക്കാൻ തുടങ്ങി "വീടിന്റെ അകത്തു കയറ്റിയാൽ ഇങ്ങനെ ഒകെ  ഇരിക്കും ഒരു കായകുലയാ അശ്രീകരങ്ങൾ  എല്ലാം കൂടി തിന്നു തീർത്തത് .അടുത്ത ആഴ്ച പേരക്കുട്ടികൾ വരുമ്പോൾ എന്ത് കൊടുക്കും ഞാൻ " എന്ന് വേണ്ടാ ഒരു മണിക്കൂർ നിർത്താത്ത ചീത്ത കേട്ടു. അവസാനം രാത്രി കഴിക്കാൻ വേണ്ടി ഉണ്ടാക്കി വെച്ചിരിക്കുന്ന ഇഡലി പാത്രം  മുന്നിൽ വെച്ച് 'അമ്മ  പറഞ്ഞു വേണേൽ ഇത് കഴിച്ചോ.  ഓർമ  വെച്ച കാലം തൊട്ടു ഞാൻ ഇഡലി കഴിച്ചിട്ടില്ല. ഇഡലി അത്ര പോലും എനിക്ക്  ഇഷ്ടമല്ല എല്ലാവർക്കും ഇഡലി ആണെങ്കിൽ  എനിക്ക്  ദോശയാണ് ഉണ്ടാക്കി തരുക . അതും ഞാൻ കഴിക്കാൻ വന്നിരിക്കുമ്പോൾ ചൂടോടെ നെയ് ഒഴിച്ച് ദോശ . അങ്ങനെ ഞാൻ ആദ്യമായി ഇഡലി കഴിച്ചു . ആ ഒരുഇരുപ്പിൽ 13 ഇഡലി ആണ് കഴിച്ചതു . അമ്മയും അമ്മമ്മയും അന്തംവിട്ടു നിലപാണ് . ഒന്നും പറയാതെ അമ്മമ്മ വീണ്ടും ഇഡലി ഉണ്ടാക്കി . പിന്നീട്  ഒരിക്കലും അടി കൂടിയ ശേഷം 'അമ്മ ഇഡലി കഴിച്ചോളാൻ പറഞ്ഞിട്ടില്ല

-ആമി-

Comments