ഒരു ആത്മഹത്യ കുറിപ്പ്

എന്നായിരിക്കും ആദ്യമായ് ആത്മഹത്യാ ചെയ്യാൻ തോന്നിയിരിക്കുക . അറിയില്ല . പക്ഷെ പലപ്പോഴും തോന്നിയിട്ടുണ്ട്.ഒരിക്കലും ഒരു ഭീരുവാണ് ആത്മഹത്യാ ചെയുന്നത് എന്ന അഭിപ്രായം എനിക്കില്ല  . കുടുംബത്തിലും പുറത്തും പല ആത്മഹത്യകളും നടന്നിട്ടുണ്ടെങ്കിലും  അതിൽ ഒന്നും ഒരു നിഗൂഢതയോ എന്നേ തളർത്തി കളഞ്ഞതോ ആയ  ഒന്നും തന്നെ ഉണ്ടായിരുന്നില്ല . പക്ഷെ അടുത്തിടെയായി വായിക്കുന്ന കവിതകൾ ,നന്ദിതയുടെ കവിതകൾ അത് ഹൃദയത്തിൽ  എന്തൊക്കെയോ കോറി വരക്കുന്നു . മരണത്തോടും പ്രണയം തോന്നും വിധമാണ് ആ എഴുത്തുകൾ.

"നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്ക് കടന്നു വരാം"

പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട് ഈ നിസാരകാര്യത്തിനു ആണോ അവൻ ആത്മഹത്യാ ചെയ്തതു എന്ന് . ഈ കാര്യം അവനു നിസാരമായിരുന്നില്ല .ഈ നിസാരകാര്യം അവനു ചെയ്തു കൊടുക്കാൻ നിങ്ങളെ കൊണ്ട് സാധിച്ചില്ല എന്നത് പോട്ടെ ,അവനിത്രമാത്രം അത് വലിയ ഒരു കാര്യമായിരുന്നു  എന്ന് മനസിലാക്കാനുള്ള കഴിവ് പോലും നിങ്ങൾക്കു ഉണ്ടായിരുന്നില്ല എന്ന് അറിയുക  . ആത്മഹത്യാ ശെരി ആണ് എന്ന് ഞാൻ വാദിക്കുന്നില്ല  ,അത് പോല്ലേ തെറ്റാണു എന്ന് എന്നിക്കു തോന്നിയിട്ടുമില്ല . ഒരാളുടെ ജീവിതത്തിൽ അയാൾക്കു ഏറ്റവും പ്രിയങ്കരമായ ഒന്ന് നഷ്ടപെടുമ്പോഴോ അല്ലെങ്കിൽ ഏകാന്തകളിലേക്കു ആണ്ടു ജീവിതത്തിനു ഇനി  അർത്ഥമില്ല എന്ന് തോനുമ്പോഴോ ആണ് ഒരാൾ ആത്മഹത്യാ ചെയുന്നത് .ഓരോ ആത്മഹത്യക്കു പിന്നിലും പറയാത്ത , പറഞ്ഞാലും നമ്മുക്ക് മനസിലാക്കാൻ പറ്റാത്ത പോയ ഒരുപാടു കാര്യങ്ങൾ  ഉണ്ടായിരിക്കും .

ഒരാൾ പെട്ടന്നൊരു നിമിഷത്തിന്റെ വ്യഗ്രതയിൽ ആത്മഹത്യ ചെയ്യില്ല . അതിനെ കുറിച്ച് പലപ്പോഴും ചിന്തിച്ച ശേഷം മാത്രം ആണ് ചെയ്യുകയുള്ളൂ.അതുകൊണ്ടു ഒരു നിമിഷത്തെ തോന്നൽ ആണ് എന്ന് പറയാൻ അതിനെ കഴിയുകയില്ല .ആത്മഹത്യ അത്ര എളുപ്പമുള്ള കാര്യമല്ല . ആത്മഹത്യാ ചെയ്യാനുള്ള ആഗ്രഹമുണ്ടെങ്കിലും അത് ചെയ്യാൻ പോവുമ്പോൾ ഉണ്ടാവുന്ന വേദനകളും മാനസിക അവസ്ഥകളും വരെ തന്നെ ആണ് . അതിലൂടെ കടന്നു പോയവർക്ക് മാത്രം അറിയാവുന്ന ഒരു വികാരം ആണ് അത് !

-ആമി-

Comments