അങ്ങനെ ഒരു വിഷു കാലം കൂടി കടന്നു പോയി. ഇന്ന് അടുക്കളയിൽ ആണ് കൂടുതൽ സമയം ചിലവാക്കുന്നത് എങ്കിൽ വർഷങ്ങൾക് മുന്നേ വീടിന്റെ മുറ്റത്തു ആയിരുന്നു . പടക്കം പൊട്ടിച്ചും , പൂത്തിരി കത്തിച്ചും , മാലപടക്കം പൊട്ടിച്ചും എല്ലാം . പിന്നെ രാവില്ലേ ആയാൽ അടുത്തുള്ള വീടുകളിൽ എല്ലാം പോയി വിഷു കൈനീട്ടം വാങ്ങും . അന്ന് ഏറ്റവും കൂടുതൽ വിഷു കൈനീട്ടം തരുന്നത് അമ്മായി ആയിരുന്നു നൂറു രൂപ (പിനീട് അത് മാറി) . ഏറ്റവും കുറവു തരുന്നത് ( വിഷു കൈനീട്ടം തരാൻ വരുന്ന )വല്യമ്മയും "ഒരു രൂപ". എന്തായാലും എല്ലാം കൂടി ഒരു ആയിരം രൂപ വരെ എത്തിക്കും. ഇതെല്ലാം സൂക്ഷിച്ചു എടുത്തു വെക്കും . സ്കൂൾ വേനൽ അവധി ആയതുകൊണ്ട് കസിൻസ്ൻറെ വീട്ടിൽ പോയി നിൽക്കും . അവിടെ നിന്നു ഞങ്ങൾ എല്ലാവരും കൂടി എക്സിബിഷന് പോവും. കിട്ടിയ വിഷുകൈനീട്ടം എല്ലാം പൊടിപൊടിക്കും.
വീട്ടിൽ അമ്മാമ എല്ലാ പ്രാവശ്യവും പുതിയ എന്തെങ്കിലും കൊണ്ട് വന്നു തരും . പുതുതായി വിപണിയിൽ ഇറങ്ങിയ പടകമോ, പൂത്തിരിയോ ചക്രമോ എന്തെങ്കിലും.അമ്മാമ്മക് ഇതെല്ലം നല്ല താല്പര്യം ആയിരുന്നു . അങ്ങനെ വിപണിയിൽ പുതുതായി വന്ന "ലൈറ്റ്" അമ്മാമ ഒരിക്കൽ വാങ്ങി കൊണ്ട് വന്നു. രാവിലത്തെ കണി കണ്ടു . ആദ്യം അമ്മമ്മ പിന്നെ അമ്മാമ , 'അമ്മ , അമ്മായി ഇവരെല്ലാം കൈനീട്ടം തന്നു . അത് കഴിഞ്ഞ ഉടൻ അമ്മാമ മാലപ്പടക്കം പൊട്ടിക്കാൻ തുടങ്ങി . ഏറ്റവും കൂടുതൽ മാലപ്പടക്കം ഞങ്ങളുടെ വീട്ടിൽ ആണ് പൊട്ടിക്കാറു . അവിടെ പൊട്ടിച്ചാൽ ഉടനെ അപ്പുറത്തെ വീടുകളിൽ നിന്നും കേൾകാം . ഞങ്ങൾ കാതോർത്തു ഇരിക്കും . ഏതെങ്കിലും വീട്ടിൽ നിന്നും കൂടുതൽ കേട്ടാൽ വേഗം അമ്മാമ അടുത്ത മാലപ്പടക്കം വലുതായി കെട്ടി പൊട്ടിക്കും. അങ്ങനെ ഇങ്ങനെ ഒന്നും ഞങ്ങൾ വിട്ടു കൊടുക്കാറില്ല .'അമ്മ അമ്മായി അമ്മമ്മ പതുകെ അടുക്കളയിൽ കയറും.
ലാത്തിരി പൂത്തിരി ചക്രം ഇതെല്ലാം ഞങ്ങൾക്കു കുട്ടികൾക്ക് കത്തിക്കാൻ വേണ്ടി അമ്മാമ മാറ്റി വെക്കും.അങ്ങനെ ലാത്തിരിയും പൂത്തിരിയും കത്തിച്ചു . ലൈറ്റ് കത്തിക്കാൻ എല്ലാവർക്കും പേടി . പുതിയ സാധനം അല്ലെ . കൈയിൽ ഇരുന്നു പൊട്ടിയാലോ ആദ്യം അമ്മാമ ഒരണം കത്തിച്ചു കാണിച്ചു . അതൊരു പ്രത്യേക രീതിയിൽ ആണ് കത്തുന്നത് . എന്തായാലും ബാക്കി ഉള്ളവർ പറഞ്ഞു അവർക്കു വേണ്ട കത്തിക്കുന്നില്ല എന്ന് . സത്യം പറഞ്ഞാൽ എനിക്കും പേടി ഉണ്ട്. പക്ഷെ ഞാൻ ധൈര്യശാലി എന്ന ഭാവേന ലൈറ്റ് എടുത്തു കത്തിച്ചു . ആദ്യത്തേത് നല്ല ഭംഗിയിൽ കത്തി . ആദ്യത്തേത് കത്തിച്ചു കഴിഞ്ഞപ്പോൾ ഇത്രയേ ഉള്ളു എന്ന് പറഞ്ഞു അടുത്ത് എടുത്തു കത്തിച്ചു ."ട്ടോ ". കൈയിൽ ഇരുന്നു ലൈറ്റ് പൊട്ടി . അഹങ്കാരം അവിടെ അവസാനിച്ചു. കൈ മുഴുവനും പൊള്ളി . ഞാൻ അലമുറയിട്ടു കരയാൻ തുടങ്ങി .എല്ലാവരും ഓടി കൂടി. രാവില്ലേ തന്നെ നേരെ ആശുപത്രയിൽ ചെന്ന് മരുന്ന് ഒകെ വെച്ച് കൈ എല്ലാം കെട്ടി ഇരിപ്പായി .
വീട്ടിൽ വന്നപ്പോൾ ഞാൻ ഒരു മൂലയിലും ബാക്കി ഉള്ള കസിൻസ് എല്ലാം കൂടി ലാത്തിരിയും പൂത്തിരിയും ഒകെ കത്തിച്ചു കളിക്കുന്നു. ഞാൻ ഇതെലാം കണ്ടു നിർവൃതി കൊണ്ട് . അങ്ങനെ ഉച്ച സമയം ആയി അപ്പോഴാണ് ശെരിക്കുള്ള ബുധിമുട്ടു മനസിലായത് ചോറ് ആരെങ്കിലും വായിൽ തരണം .'അമ്മ വായിൽ ഉരുള ഉരുട്ടി ഉരുട്ടി തന്നു ആ ഉരുളയുടെ കൂടെ ഉപദേശങ്ങളും ചീത്തയും .അതൊക്കെ പോട്ടെ പായസം കൈ കൊണ്ട് നക്കി നക്കി കുടിക്കുന്ന സുഖം ഗ്ലാസിൽ കുടിച്ചാൽ കിട്ടുമോ ?പഴം കുഴച്ചു പപ്പടം പൊട്ടിച്ചു കഴിക്കുന്ന ആ സുഖം ! എന്തായാലും ആ വിഷുവിനു ഗ്ലാസിൽ പായസം കുടിച്ചു നിർവൃതി അടഞ്ഞു .
-ആമി-

Comments
Post a Comment