വാശികുടുക്ക

എനിക്ക് നല്ല വാശി ഉണ്ട് എന്നാണ് എല്ലാവരും പറയാറ് . വാശി ഇല്ല എന്ന് പറയുന്നില്ല പക്ഷെ പറയുന്ന അത്ര ഒന്നും ഉണ്ട് എന്ന് തോന്നിയിട്ടില്ല. എൻറെ വാശി സാധിച്ചു കിട്ടും എന്ന് തോന്നുന്നവരുടെ അടുത്ത് മാത്രമേ ഞാൻ വാശി പിടിക്കാറുള്ളു .  ഞാൻ സ്നേഹിക്കുന്നവരുടെ അടുത്ത് മാത്രമാണ് വാശിപിടിക്കാറ് . അതായതു എൻറെ കുടുംബം . ഞാൻ എന്തൊക്കെ വാശി പിടിച്ചാലും അവസാനം എൻറെ വാശി സാധിപ്പിച്ചു തരുന്നവർ അവർ മാത്രമാണ് . എല്ലാവർക്കും ഉണ്ട് ചെറിയ ചെറിയ വാശികൾ എനിക്കു മാത്രമല്ല . എൻറെ ഒരു വാശി നിങ്ങൾ  ചെയ്‌തു തരുന്നില്ല എങ്കിൽ അവിടെ നിങ്ങളും വാശിപിടിക്കുകയല്ലേ? .


പണ്ടൊരിക്കൽ 'അമ്മ ആയി എന്തിനോ വഴക്കു കൂടി .എന്തിനാണ് എന്ന് ഓർമയില്ല . സഹികെട്ടു അടികൂടിയതാണ്. അതുകൊണ്ടു തന്നെ ഭയങ്കര വാശി ആയിരുന്നു . എപ്പോഴും എൻറെ സമരം ഭക്ഷണത്തിനോട് ആണ് . എനിക്കു  ദേഷ്യം,സങ്കടം ഇതെലാം വന്നാൽ പിന്നെ ഭക്ഷണം കഴിക്കുകയില്ല . അന്ന് അടികൂടിയതു വൈകുനേരം ആയതുകൊണ്ട് രാത്രിയിൽ ഉള്ള ഭക്ഷണം വേണ്ട എന്ന് വച്ചു . സാധരണ 'അമ്മ രാവില്ലേ ഭക്ഷണം ചോറ്റും  പാത്രത്തിൽ ആക്കി വെള്ളം കുപ്പിയിൽ നിറച്ചു വെക്കുമായിരുന്നു . ഞാൻ അതും എടുത്തു പോവും .പക്ഷെ പിറ്റേന്ന്  രാവില്ലേ വന്നു നോക്കുമ്പോൾ മേശപ്പുറത്തു ഇത് രണ്ടുമില്ല . അങ്ങനെ എൻറെ വാശി ഒന്നുകൂടെ  കൂടി . ഞാൻ  രാവിലത്തെ ഭക്ഷണം കഴിക്കാതെ ഇറങ്ങി ,ഭക്ഷണമെടുത്തതുമില്ല. പിന്നീട്  അങ്ങോട്ട് ക്യാന്റീനിൽ നിന്നും രാവില്ലേ പുട്ടടിച്ചു ഉച്ചക്ക് ചോറും  . ആദ്യത്തെ ദിവസം ഒകെ നല്ല രുചി ആയിരുന്നെങ്കിലും പിന്നീട് രുചി എല്ലാം മാറി തുടങ്ങി . വീട്ടിൽ നിന്നും ഭക്ഷണം നിർത്തി .

അങ്ങനെ  4  ദിവസം കടന്നു പോയി . അമ്മയും വാശി  പിടിച്ചു നടന്നെങ്കിലും ഇനിയും തുടർന്നോണ്ടു പോയാൽ ശെരി ആവില്ല എന്ന് തോന്നി കാണും അങ്ങനെ അഞ്ചാം  ദിവസം മേശപ്പുറത്തു എൻറെ ചോറ്റും  പാത്രം  തിരിച്ചു കയറി . ഇനി എന്തൊക്കെ വന്നാലും എനിക്ക്  പുല്ലാണ് എന്ന  ഭാവത്തിൽ ഞാൻ ഭക്ഷണം എടുക്കാതെ കോളേജിലേക്ക് പോയി . അന്നത്തെ ദിവസം അങ്ങനെ അവസാനിച്ചു . പിറ്റേ ദിവസം രാവില്ലേ 'അമ്മ ചിരിച്ചു കൊണ്ട് വന്നു പറഞ്ഞു മതി അടികൂടി ഇരുന്നത്  . എന്നാലും ഞാൻ വിട്ടു കൊടുത്തില്ല . ഞാൻ ഭക്ഷണം ഒന്നും എടുക്കാതെ ഇറങ്ങി പോയി. ഞാൻ തിരിച്ചു വരുമ്പോഴേക്കും എനിക്കു ഏറ്റവും ഇഷ്ടപെട്ട ബിരിയാണി 'അമ്മ പുറത്തു നിന്നും വാങ്ങി വെച്ചിരിക്കുന്നു . ഹോ അത് കണ്ടപ്പോൾ എന്ത് ചെയ്യണം എന്നായി പോയി . എങ്കിലും വാശി ഭയങ്കരം ആയതുകൊണ്ട് തൊട്ടു പോലും നോക്കിയില്ല . 'അമ്മ  കുറെ നേരം ഇരുന്നു നല്ല  രീതിയിൽ കഴിക്കാൻ  പറഞ്ഞു നോക്കി . അവസാനം സഹികെട്ടു 'അമ്മ പറഞ്ഞു നിനക്ക് വേണ്ടെങ്കിൽ എടുത്തു കൊണ്ട് പോയി കളഞ്ഞോ . ഇവിടെ ആർക്കും വേണ്ട അത്.

അമ്മയെ കൊണ്ട് എന്ത് ചെയ്യും ഇപ്പോൾ അത് പറയേണ്ട കാര്യമുണ്ടോ . ഇപ്പോ കഴിച്ചില്ലേൽ നാളെ കഴിക്കുമായിരികം. മിണ്ടാതെ എടുത്തു വെച്ചാൽ  പോരെ . ഒന്നും പറഞ്ഞില്ല. വേഗം ബിരിയാണി എടുത്ത ഞാൻ നടന്നു . നടക്കുമ്പോൾ എൻറെ കണ്ണു മുഴുവൻ ബിരിയാണിയിലും മനസ് മുഴുവൻ അടിയിൽ കിടക്കുന്ന കോഴി കാലിലുമായിരുന്നു   . അപ്പോൾ വേടിച്ചു കൊണ്ട് വന്നിട്ടേ ഉള്ളു . നല്ല ചൂടുണ്ട് .ബിരിയാണിയുടെ മണം അടിച്ചു കേറുകയാണ് മൂക്കിൽ . എന്തായാലും എനിക്ക്  എന്റെ വാശി തന്നെ ആയിരുന്നു വലുത്. ഞാൻ  ബിരിയാണി കളഞ്ഞു . ഇതുകണ്ട 'അമ്മയുടെ  കണ്ണുകളിലൂടെ കപ്പൽ ഓടിക്കാൻ പാകത്തിനുള്ള പുഴ ഒഴുക്കി വന്നു . ഇനി രക്ഷ ഇല്ല 'അമ്മ  കരഞ്ഞാൽ പിന്നെ ഏതൊരു മക്കളും താഴ്ന്നു കൊടുക്കും  എന്ന് മാത്രമല്ല അച്ഛൻ ഞാൻ അമ്മയെ  കരയിച്ചു എന്നറിഞ്ഞാൽ പിന്നെ എൻറെ കാര്യത്തിൽ ഒരു തീരുമാനം ആവും. ഇതെല്ലം അറിയാവുന്ന ഞാൻ അമ്മയുടെ പുറകിലൂടെ പോയി കെട്ടിപിടിച്ചു ചോദിച്ചു " അയ്യേ 'അമ്മ ഇത്രയേ ഉള്ളോ? ഞാൻ വെറുതെ ചെയ്തതെല്ലേ . 'അമ്മ  എന്നേ ചീത്ത പറഞ്ഞത് കൊണ്ട് അല്ലെ ഞാൻ വാശി പിടിച്ചത്  . പോട്ടെ . സോറി . ഇനി 'അമ്മ ആയി ഇങ്ങനെ  അടികൂടില്ല  . സത്യമായും കൂടില്ല". 'അമ്മ ഇത് കേട്ടപ്പോൾ ചിരിച്ചു . അതുകണ്ടതും ഞാൻ പറഞ്ഞു "എനിക്ക് വിശന്നിട്ടു വയ്യ ! ബിരിയാണി വേണം !"

അനിയത്തിക്ക് ബിരിയാണി വെടിച്ചിട്ടുണ്ട് . അവൾ അവിടെ ഇരുന്നു മൂക്കുമുട്ടെ തിന്നുന്നുമുണ്ട് . എന്തായാലും അവൾ ഒരു ബിരിയാണി മുഴുവൻ  കഴിക്കില്ല എന്ന് എനിക്കറിയാം . ഞാൻ അവളുടെ ബിരിയാണിയിൽ നോക്കി. അതുകണ്ടതും അവൾ എല്ലാ കോഴി കഷണങ്ങളും കടിച്ചു വെച്ച് . കൂട്ടത്തിൽ എല്ലാം കൈകൊണ്ടു കുഴച്ചു വെച്ചു  എന്നിട്ട്  എന്നേ നോക്കി പറഞ്ഞു. "അമ്മമാർ മക്കളെ ചീത്ത പറഞ്ഞു എന്ന് വരും അതിനു ഭക്ഷണം വലിച്ചെറിയാൻ പാടില്ല " 'അമ്മ അവളുടെ ആ വാക്കിൽ നിർവൃതി കൊണ്ട് . എന്നിട്ട്  ഭക്ഷണം കളഞ്ഞ  എന്നോട് പറഞ്ഞു "ഇത്രയും ദിവസം വാശിപിടിച്ചതല്ലേ കുറച്ചു  നേരം കൂടി വിശന്നിരിക്ക് . ഇനി രാത്രി ഭക്ഷണം വല്ലതും ഉണ്ടാക്കിത്തരാം .എന്തൊക്കെ പറഞ്ഞാലും നിൻറെ അനിയത്തി ഭക്ഷണത്തോട് വാശി കാണിക്കില്ല". 'അമ്മ എന്തോ എടുക്കാൻ പോയ ഉടനെ ഞാൻ അനിയത്തിയെ   "#%&^@#$%" വിളിച്ചു .അവൾ തിരിച്ചു എന്നേ അതിലും ഭീകരമായി വിളിച്ചു . ഒരു അടി കഴിഞ്ഞ ക്ഷീണത്തിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല . എന്തായാലും പിന്നീട് ഞാൻ അമ്മയുമായി അത്രയും ദിവസം അടി കൂടി ഇരുന്നിട്ടില്ല . കൂടിപ്പോയാൽ രാവിലെ മുതൽ വൈകുനേരം വരെ. ഇനി പറയു എനിക്കു  അത്രമാത്രം വാശി ഉണ്ടോ?

-ആമി-

Comments