അങ്ങനെ അവസാനം വീട്ടിൽ സമരം ഒകെ നടത്തി അമ്മ എനിക്കൊരു "ലേഡി ബേർഡ് " സൈക്കിൾ വേടിച്ചു തന്നു. ഇത് കണ്ടതും അനിയത്തി കരഞ്ഞു പിടിച്ചു ഒരു കുട്ടി സൈക്കിളും വാങ്ങിച്ചെടുത്തു . സൈക്കിൾ ഒകെ വാങ്ങിച്ചെങ്കിലും ഓടിക്കാൻ എനിക്കറിയില്ല . അനിയത്തിയുടെ സൈക്കിളിന് 3 ചക്രമുള്ള കാരണം അവൾ അതുകൊണ്ടു ഉലാത്തുകയാണ് . ഞാൻ ആണെങ്കിൽ എന്നെകാൾ വലിയ ലേഡി ബേർഡ് ആയി മൽപിടുത്തവും . ആ സൈക്കിളിന്റെ മുകളിലേക്കു കയറാൻ പോലും 2 ആളുകളുടെ സഹായം വേണം . എന്നേക്കാൾ വലുത് . പണ്ടും അമ്മ എപ്പോഴും അങ്ങനെ ആണ് . എടുക്കുന്ന എല്ലാം ഡ്രെസ്സുകളും എനിക്കു വലുതായിരിക്കും. 2 വർഷം കഴിഞ്ഞാലും അത് തന്നെ ഉപയോഗിക്കാമെല്ലോ . സ്കൂൾ യൂണിഫോം വരെ അങ്ങനെ ആയിരുന്നു തുന്നി തന്നിരുന്നത് .
എന്തായാലും ആ സൈക്കിളിന്റെ മുകളിൽ കയറി ഇരിക്കണമെൻകിൽ ഞാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും എന്ന് മനസിലായി. അങ്ങനെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കാൻ വേണ്ടി കുടുംബത്തിലെ തന്നെ ഒരു ഏട്ടൻ വന്നു . തൊട്ടു അപ്പുറത്തു തന്നെ ആണ് താമസം . എന്നെ പഠിപ്പിക്കുകയാണ് എന്ന വ്യാജേന ഏട്ടൻ അതുമായി കറങ്ങി അടിക്കാൻ തുടങ്ങി . ഇങ്ങനെ പോയാൽ എനിക്കു സൈക്കിൾ ഓടിക്കാൻ പഠിക്കാൻ പറ്റില്ല എന്ന് മനസിലാക്കിയ ഞാൻ ഒറ്റക് തന്നെ പയറ്റി തുടങ്ങി . അങ്ങനെ കഷ്ടപെട്ടു ഞാൻ ഒരു വിധം ബാലൻസ് ഒകെ ഒപ്പിച്ചെടുത്തു . ആവശ്യത്തിന് ഓടിക്കാനും പഠിച്ചു .
എല്ലാ അവധി ദിവസങ്ങളിലും വൈകുനേരങ്ങളിൽ കുടുംബക്കാരുടെ വീടുകൾ സന്ദർശിക്കുന്ന പതിവ് ഉണ്ടായിരുന്നു . അങ്ങനെ ഒരു ഞായറാഴ്ച വൈകുന്നേരം പുത്തൻ വീട്ടിൽ പോവാൻ അമ്മ തീരുമാനിച്ചു . കുറച്ചധികം നടക്കാനുണ്ട് . പുതിയ സൈക്കിൾ ഒകെ കിട്ടിയതല്ലെ നാട്ടുകാരെ എല്ലാം കാണിച്ചു കുളിരു കോരിപ്പിക്കാൻ ഞാൻ തീരുമാനിച്ചു . അച്ഛൻ ആണ് നാട്ടിലെ പേരുകേട്ട ദുഫായി കാരൻ . അതുകൊണ്ടു തന്നെ നാട്ടിൽ ആദ്യമായ് പുതിയ ഇറക്കുമതികൾ എന്റേതായിരിക്കും .
അങ്ങനെ അമ്മയുടെ സമ്മതം വാങ്ങി ഞാനും അനിയത്തിയും സൈക്കിൾ എടുത്തു ഓടിച്ചു തുടങ്ങി . അമ്മയും കൂട്ടുകാരികളും പിന്നിൽ നടക്കുന്നുണ്ട് . ഞാനും അനിയത്തിയും പറപ്പിച്ചു ഓടിക്കാണ് . അവളുടെ സൈക്കിൾ എൻറെ ലേഡി ബേർഡ് ൻറെ അയലത്ത് പോലും എത്തുന്നില്ല . അവൾക്കു ദേഷ്യം സങ്കടവും വരുണ്ടെങ്കിലും അവൾ അത് കാണിക്കാതെ നല്ലവൾ ആയി അഭിനയിക്കുണ്ട് . ഇടക്ക് ദേഷ്യം വരുമ്പോൾ മുഖം കൂർത്തു പോവുമെങ്കിലും വീട്ടിൽ വന്നു നിന്നെയും വെച്ച് സ്പീഡിൽ പോവാം എന്ന് പറഞ്ഞപ്പോൾ അവൾ സന്തോഷവതി ആയി. അങ്ങനെ ഞാൻ റോഡിൽ സൈക്കിൾ ഷോ ആണ് . നാട്ടുകാർ എല്ലാം വന്നു നോക്കുന്നുണ്ട് . അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട് . ഞാൻ ഇതൊന്നും ശ്രദ്ധിക്കാതെ സൈക്കിൾ കൊണ്ട് വട്ടവും കറക്കവും ഒകെ കാണിക്കുകയാണ് .
പുത്തൻ വീട്ടിലേക്കു ഒരു ചെറിയ കുന്നു ഇറങ്ങി വേണം പോവാൻ . അമ്മ അവിടെ എത്തിയപ്പോൾ പറഞ്ഞു . സൈക്കിൾ കൈയിൽ പിടിച്ചു നടന്നാൽ മതി . ഞാൻ പറഞ്ഞു അമ്മ കണ്ടതല്ലേ ഞാൻ ഓടിക്കുന്നത് . ഞാൻ ഓടിച്ചോളാം . അനിയത്തി അമ്മയുടെ കൂടെ പതുകെ ചൗട്ടിയും കാല് നിലത്തു കുത്തിയും ഒകെ വന്നു. ഞാൻ കിട്ടിയ അവസരമല്ലേ എല്ലാവേരയും കൊതിപ്പികാൻ തന്നെ തീരുമാനിച്ചു . എല്ലാ ആളുകളും മതിലിന്റെ അപ്പുറവും ഇപ്പറവും ആയി നിൽക്കുന്നുണ്ട് .അങ്ങനെ കുന്നിൻറെ മുകളിൽ നിന്നും ഞാൻ അങ്ങു താഴോട്ട് ചൗട്ടി . സൈക്കിൾ അതാ സൂപ്പർസ്പീഡിൽ താഴോട്ട് . അങ്ങനെ പോകുന്ന സ്പീഡിൽ ഞാൻ ആ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടു . ഒരു 5 -10 പട്ടികൾ അതാ പുത്തൻ വീട്ടിലേക്കു തിരിയുന്ന വളപ്പിൽ നിൽക്കുന്നു . എന്താണ് ചെയേണ്ടത് എന്ന് പോലും എനിക്കറിയുന്നില്ല . സൈക്കിൾ ആണേൽ ഒരു അനുസരണ ഇല്ലാതെ മുന്നോട്ടു നീങ്ങുകയാ . ഞാനും പട്ടികളും തമ്മിൽ കാലടി ദൂരമേ ഇനി ഉള്ളു . എന്നിക്കണേൽ പട്ടികളെ ഭയങ്കര പേടിയും . അപ്പോഴാണ് സത്യം പറഞ്ഞാൽ സൈക്കിളിന് ബ്രേക്ക് ഉണ്ട് എന്ന് എന്നിക്കു മനസിലായത് .ഇന്ന് വരെ ബ്രേക്ക് ഞാൻ പിടിച്ചിട്ടില്ല . കാല് നിലത്തു കുത്തി ബ്രേക്ക് പിടിക്കുക എന്നല്ലാതെ . ഞാൻ കണ്ണടച്ച് ബ്രേക്ക് പിടിച്ചു . പട്ടികൾ എല്ലാം ഓടി പോയി . പിന്നെ കണ്ണ് തുറന്നുനോക്കുമ്പോൾ സൈക്കിൾ എൻറെ മേലെയും . ചുറ്റും ആളുകളും ഉണ്ട് . അമ്മ ഓടിയും , അനിയത്തി ചൗട്ടിയും വരുന്നുമുണ്ട് . സത്യം പറഞ്ഞാൽ വീണു എന്ന് എന്നിക്കു മാനസിലായില്ല. ബോധം പോയാണോ വീണത് എന്ന് ഇപ്പോഴും ഞാൻ ആലോചിക്കാറുണ്ട്. എന്തായാലും2 ദിവസത്തേക്ക് കൈ അനക്കാൻ പറ്റിയിട്ടില്ല . പക്ഷെ എന്തൊക്കെ പറഞ്ഞാലും ആരും പഠിപ്പിക്കാതെ തന്നെ ഞാൻ സൈക്കിൾ ഓടിക്കാൻ പഠിച്ചു.
-ആമി-

Comments
Post a Comment