ഞാൻ

എപ്പോഴും ഞാൻ ആലോചിക്കാറുണ്ട് ഈ ഞാൻ ആരാണ് എന്ന് . കണ്ണാടിക്കു മുന്നിൽ എന്റെ പ്രതിഭിംബം കാണുമ്പോൾ ആണ് ആ ചോദ്യം കൂടുതലും ഉയർന്നു വരാറ് .  ഞാൻ ഒരു മുഖം മൂടി അണിഞ്ഞാണ് എല്ലാവരുടെയും മുന്നിൽ നില്കുന്നത് . ഞാൻ ആരാണ് എന്ന ചോദ്യത്തിന് പ്രത്യേകിച്ച് പ്രസക്തി ഒന്നും ഉണ്ടായിരിക്കുകയില്ല . എന്നാലും ആ ചോദ്യം എപ്പോഴും മനസ്സിൽ ഉയർന്നു വരുന്നു .


 ഞാൻ ആരാണ് എന്ന് എനിക്കറിയില്ലെങ്കിലും എൻറെ ചിന്തകൾ എൻറെ മനസ് ,ഇതെല്ലം എനിക്കു മാത്രമേ അറിയൂ . അതൊരിക്കലും മറ്റൊരാൾക്കും അറിയിക്കുയില്ല . ഞാൻ എത്രയൊക്കെ തുറന്നു പറഞ്ഞാലും , ഞാൻ പറയാതെ ബാക്കി വെക്കുന്ന പലതുമുണ്ട് . ഒരിക്കലും പറയാത്ത  പലതും .എൻറെ ബോധ മനസ്സിൽ ഞാൻ ഒരു നലവൾ ആയി ചമഞ്ഞു നടക്കുമെങ്കിലും . എൻറെ ഉപബോധ മനസ്സിൽ ഞാൻ ഞാനായി തന്നെ ഇരിക്കും . എനിക്ക്  ചുറ്റും ആളുകൾ ഉണ്ടെങ്കിൽ , മറ്റുളവർ എനിക്ക്  അടുത്ത് ഉണ്ട് എന്നുള്ള ഉത്കണ്ഠ എന്നേ ഞാൻ അല്ലാതാക്കി മാറ്റും . ഞാൻ മനഃപൂർവം മാറുന്നതല്ല  അറിയാതെ എൻറെ ബോധ മനസു എന്നേ മാറ്റുന്നതാണ് .  അത് കൊണ്ട് തന്നെ എൻറെ സന്തോഷത്തേക്കാൾ  മറ്റുളവരുടെ സന്തോഷത്തിനായി ഞാൻ പ്രയ്ത്നിക്കും.

അവരെ സന്തോഷിപ്പിച്ചത് കൊണ്ട് എനിക്ക്  ഒന്നും നേടാൻ ഉണ്ടാവുകയില്ല .എങ്കിലും എനിക്കു ചുറ്റും കലഹവും സങ്കടങ്ങളും ഞാൻ ഇഷ്ടപെടാറില്ല . ഒരുപക്ഷെ എനിക്ക്  അവരെ സന്തോഷിപ്പിക്കാൻ പറ്റിലായിരികാം . എങ്കിലും അതിനു വേണ്ടി ശ്രമിച്ചു പരാജയപ്പെട്ടാലും ഞാൻ സന്തോഷവതി ആണ് . അവർക്കു യഥാർത്ഥത്തിൽ സന്തോഷം വന്നാലും വന്നില്ലെങ്കിലും എന്നെ അത് ഒരു രീതിയിലും ബാധിക്കുന്നതല്ല  . എങ്കിലും എന്നിക്കു ചുറ്റും ഉള്ളവർ ഞാൻ അടുത്തുള്ളപ്പോൾ സന്തോഷമായി ഇരുന്നാൽ ആ സന്തോഷത്തിൽ എനിക്കും സന്തോഷികാം . അവരുടെ സങ്കടങ്ങൾ ഒരുപരിധി വരെ എന്നെ വിഷമിപ്പിക്കുമെങ്കിലും ഒരു പരിധിക്കപ്പുറം അത് വെറുമൊരു അഭിനയം മാത്രമായി മാറും .മറ്റുള്ളവർക് മുന്നിൽ ഒരുപാടു അഭിനയിക്കുന്നത് കൊണ്ട് വിഷമ ഘട്ടങ്ങളിൽ അഭിനയിക്കാൻ ഞാൻ താല്പര്യപെടാറില്ല .

അതുകൊണ്ടു ഒരുപക്ഷെ ഞാൻ എന്ന് പറഞ്ഞാൽ എൻറെ ചിന്തകളും, വികാരങ്ങളും ആയിരികാം . അറിയില്ല . എന്നാലും ഇനിയും ചോദ്യങ്ങൾ ബാക്കി ? ഇത് ഞാൻ തന്നെ ആണോ ? ആണെങ്കിൽ ഞാൻ എന്താണ് ഇങ്ങനെ ? എല്ലാ മനുഷ്യരും എന്നെ പോല്ലേ ആണോ ? അതോ എൻറെ കണ്ണുകളിൽ അവരുടെ ബാഹ്യ രൂപം എപ്പോഴും ഒരുപോല്ലേ പതിക്കുന്നതാണോ ? ഈ കാണുന്ന ആളുകൾ എല്ലാം മിഥ്യ ആണോ അതോ മായായോ ? എൻറെ ഉള്ളിൽ ആത്മാവ് ഉണ്ടോ ? ഉണ്ടെങ്കിൽ അത് എന്താണ് ? എല്ലാവരുടെ കണ്ണിൽ പതിക്കുന്ന എൻറെ രൂപം ഞാൻ കാണുന്ന പോല്ലേ തന്നെ ആണോ ?...... ഒരിക്കലും നിലക്കാത്ത  ചോദ്യങ്ങൾ  ഇനിയും ബാക്കി.

-ആമി-

Comments