എനിക്കു ഈ ലോകത്തു ഏറ്റവും ഇഷ്ടപെട്ട സ്ഥലം എൻറെ മുറിയാണ് . ആ മുറി എൻറെ സന്തോഷവും സങ്കടവും എല്ലാം കണ്ടിട്ടുണ്ട് . ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിട്ടുള്ളതും അവിടെ തന്നെ ആണ് . ആ മുറിക്കു ഒരുപാടു പ്രത്യേകതകൾ ഉണ്ട് . മുറിയിൽ ചുറ്റും ജനലുകൾ ആണ് . രാവിലെ ജനൽ തുറന്നിടുമ്പോൾ കുറെ കുരുവികൾ പറന്നു വന്നു കയറും കൂട്ടത്തിൽ കുറെ പൂമ്പാറ്റകളും(എല്ലാം മഞ്ഞ നിറത്തിൽ ഉള്ളതായിരുന്നു) . എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് വേറെ ആര് ആ മുറിയിൽ വന്നാലും അവർ അകത്തു കേറില്ല .
എന്നാൽ ഞാൻ ഒറ്റക് ഇരിക്കുന്ന സമയത്തു എല്ലാം അവർ വരും . അതിനകത്തു പറന്നു നടക്കും . കുറച്ചു കഴിയുമ്പോൾ യാത്ര പറഞ്ഞു പോവുകയും ചെയ്യും. മഴ കാലത്തു ജനലുകൾക്കിടയിലൂടെ ഊത്താൽ അടിക്കും . ജനലിന്റെ തിണ്ണ മാത്രമേ നനയു . അവിടെ പോയി നിന്നാൽ മുഖത്തേക്കു ഒരു പ്രത്യേക രീതിയിൽ ഊതാലടിക്കും, മണ്ണിന്റെ മണവും . മുറിയിൽ നിന്നും പുറത്തേക്കു നോക്കുമ്പോൾ ഒരുപാടു കാഴ്ചകൾ കാണാം . ഒരുപാടു മരങ്ങളും ,പച്ചക്കറി തോട്ടവും കിളികളും പൂക്കളും എല്ലാം .ആ മുറിക്കുളിൽ എനിക്കും ആ മുറിക്കും മാത്രമറിയാവുന്ന കുറെ രഹസ്യങ്ങളുണ്ട് .മുറിയിൽ ചുവരിന്റെ ഒരു വശത്തു കൃഷ്ണനും രാധയും നിൽക്കുന്ന പടവും മറു വശത്തു ഞാൻ വരച്ച പടങ്ങളും ആണ് .കൃഷ്ണനും രാധയുടെയും പടത്തിനു പിന്നിൽ ഞാൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കുറെ കഥകളും കവിതകളും ആദ്യമായി കിട്ടിയ റോസാപൂവും ഉണ്ട് . പിന്നെയും മുറിയില്ലേ പല സ്ഥലങ്ങളിൽ ആയി രഹസ്യ അറകൾ ഉണ്ട് അതിൽ എല്ലാം കുറെ രഹസ്യങ്ങളും.
ഒഴിവു ദിവസങ്ങളിലെ ഉച്ച സമയത്തു റേഡിയോയിൽ വരുന്ന പഴയ പാട്ടുകൾ കേട്ട് കിടക്കുമായിരുന്നു . ഉച്ച ഉറക്കം പതിവില്ലെകിലും ജനലിലൂടെ അടിക്കുന്ന കാറ്റിൽ ഞാൻ ഉറങ്ങി പോവും . സന്ധ്യ സമയത്തു തിരിച്ചു കൂട്ടിലേക്ക് പോവുന്ന കുരുവികളെയും പറവകളെയും കാണാം . ആ മുറിയിൽ എപ്പോഴും വളരെ ശാന്തതയാണ് . ഒരു പ്രത്യേക അനുഭൂതിയും . ആ മുറിയുടെ ജനനിലൂടെ ചന്ദ്രനെ കാണാൻ ഭയങ്കര ഭംഗി ആയിരുന്നു . ചന്ദ്രനെ വളരെ അടുത്ത് നിന്നു കാണുന്ന പോല്ലേ . ചന്ദ്രൻ അതിന്റെ പൂർണതയിൽ എത്തിയ പോല്ലേ തോന്നും. എന്നും, രാത്രി വെളിച്ചത്തിൽ എന്റെ അടുത്തേക് വരുന്ന ഒരു മിന്നാമിനുങ്ങുന്ന ഉണ്ടായിരുന്നു. എന്നും രാത്രി എവിടെ നിന്നോ വന്നു എങ്ങോട്ടോ പറന്നു പോകുന്ന ഒരു മിന്നാമിനുങ്ങു . എന്നും രാത്രി അതിനെ ഞാൻ കാത്തിരിക്കുമായിരുന്നു.
-ആമി-

Comments
Post a Comment