ഇന്ന് ഞാൻ ആഗ്രഹിക്കുന്നു എൻറെ അച്ഛൻറെയും അമ്മയുടെയും കുഞ്ഞു വാവ ആയി തന്നെ ഇരിക്കാൻ . അമ്മയുടെ വിരൽ തുമ്പു പിടിച്ചു ഓടി കളിക്കാൻ . ഓടുന്ന ഇടയിൽ കാലിടറി വീഴാൻ . വീഴുമ്പോൾ അച്ഛൻറെ കൈകുംബിളിൽ കിടന്നു കരയാൻ. കരച്ചിൽ നിർത്താൻ വേണ്ടി അച്ഛൻ മുകളിലേക്കു എടുത്തു പൊക്കാൻ . അച്ഛൻ പുറത്തു പോവുമ്പോൾ അച്ഛന് വേണ്ടി കാത്തിരുന്ന് അച്ഛൻ കൊണ്ട് വരുന്ന മിട്ടായിയുടെ മധുരം നുകരാൻ . അപ്പുറത്തെ കുഞ്ഞു വാവകൾ ആയി കളിക്കാൻ . കളിക്കുമ്പോൾ അവരുടെ പാവകൾക്കു വേണ്ടി വാശി പിടിക്കാൻ . അവർ കരയുമ്പോൾ എന്തിനാണ് എന്ന് പോലും അറിയാതെ അവരുടെ കൂടെ കരയാൻ , അവരുടെ ചിരിയുടെ കൂടെ എനിക്കും ചിരിക്കാൻ . വരുന്ന ആളുകളുടെയും പോവുന്ന ആളുകളുടെയും താലോലിക്കുന്ന കൈയിൽ ഇരുന്നു ഞെരിപിളി കൊണ്ട് അമ്മയെ നോക്കി കരയാൻ. കുളിക്കാൻ വിളിക്കുമ്പോൾ സന്തോഷത്തോടെ ചെന്ന് വെള്ളത്തിൽ കളിക്കാൻ .അമ്മാ അച്ചാ എന്ന് ആദ്യാക്ഷരങ്ങൾ ഉരുവിടാൻ . വേറെ ആളുകൾ വന്നു ഇതെൻറെ അച്ഛനും അമ്മയും ആണ് എന്ന് പറയുമ്പോൾ മുഖം കൂർപ്പിച്ചു അസൂയപെടാൻ .പുതിയ കുഞ്ഞു പട്ടുപാവാട ഇട്ടു അമ്മയുടെ ഒക്കത്തു ഇരുന്നു അമ്പലത്തിൽ പോയി "അമ്പാട്ടി രചിക്കണേ " എന്ന് പറയാൻ .ഇഷ്ടപെടാത്ത ഭക്ഷണം തരുമ്പോൾ വായ തുറക്കാതെ മുറുക്കെ പിടിക്കാൻ . ആദ്യമായ് പുളി വായയിൽ തരുമ്പോൾ കണ്ണുകൾ ചിമ്പാൻ . കാണുന്നതെല്ലാം വായിൽ ഇടാൻ .കഴിക്കാതെ ശഠിക്കുമ്പോൾ അമ്പിളിമാമനെ കാണിച്ചു കഴിപ്പിക്കാൻ . പുതിയ കളിക്കോപ്പുകൾ കിട്ടുമ്പോൾ അതുമായി കളിക്കാൻ .അതിനോടുള്ള ആഗ്രഹം തീരുമ്പോൾ വീണ്ടും അടുക്കള പാത്രങ്ങളും നിലത്തു കിടക്കുന്ന വസ്തുക്കളും എല്ലാം എടുത്തു കളിക്കാൻ .കണ്ണിൽ കാണുന്ന ജീവികളെ ഒകെ കൈയിൽ പിടിക്കാൻ . രാത്രി കാലങ്ങളിലെ അച്ഛന്റെയും അമ്മയുടെയും താരാട്ടുകൾ കേൾക്കാൻ . ആ താരാട്ടുകൾ കേട്ട് സുഖമായി ഉറങ്ങാൻ .
-ആമി-
-ആമി-
Comments
Post a Comment