പണ്ട് തൊട്ടേ ഞാൻ ഗുരുവായൂരപ്പഭക്ത ആണ് . അമ്മയുടെ വീട്ടിലെ പൂജാ മുറിയിൽ വലിയ ഒരു ഗുരുവായൂരപ്പന്റെ ചിലിട്ടുവെച്ചിരിക്കുന്ന ചിത്രം ഉണ്ടായിരുന്നു . അത് നിറപ്പകിട്ടില്ലാതെ വെള്ളയും കറുപ്പും മാത്രം ഛായമുള്ളതു ആയിരുന്നു . ഇടയിൽ എവിടെയെല്ലാമോ സ്വർണ നിറമുള്ള മുത്തുകൾ പതിപ്പിച്ചിട്ടുണ്ട്. കൊല്ലത്തിലെ വിശേഷ ദിവസങ്ങളിലും ശങ്ക്രാന്തിക്കും മാത്രമാണ് അത് തുടക്കാറ് . അന്നത്തെ ദിവസം ഗുരുവായൂരപ്പനെ കാണാൻ ഭയങ്കര ഐശ്വര്യം ആയിരിക്കും . ചിലിന്റെ മുകളിലെ പുകയും കരിയും പോവുന്നത് കൊണ്ടാണ് അത് .
ബാക്കി ഏതൊരു അമ്പലത്തിൽ പോയാലും ഞാൻ പ്രാർത്ഥിക്കാറില്ല . കണ്ണടച്ച് നില്കാറാണ് പതിവ് . പക്ഷെ ഗുരുവായൂർ പോയാൽ ഞാൻ കണ്ണ് തുറന്നു ഗുരുവായൂരപ്പനെ നോക്കും . ഇടയ്ക്കു എപ്പോഴെക്കെയോ എൻറെ ആവശ്യങ്ങൾ പറയും . ചുറ്റും നിൽക്കുന്നവർ അങ്ങു വൈകുണ്ഡം വരെ കേൾക്കുന്ന ഒച്ചയിൽ കൃഷ്ണനെ വിളിക്കുന്നത് കേൾകാം. ഉച്ചത്തിൽ എന്തൊക്കെയോ ശ്ലോകങ്ങൾ ചൊല്ലുന്നതും കേൾകാം. ബാക്കി ഉള്ളവർ കേൾക്കുന്ന അത്ര ഒച്ചയിൽ എന്തിനാണ് മന്ത്രിക്കുന്നത് എന്ന് മാനസിലാവാറില്ല.എനിക്ക് ഗുരുവായൂർ അമ്പലത്തിൽ ഏറ്റവും ഇഷ്ടം മഞ്ചാടിക്കുരു മൂന്ന് പ്രാവശ്യം വാരി ഇടുന്നതാണ് . കുട്ടികൾ വികൃതി ആവാൻ വേണ്ടി ഉള്ള ഒരു രീതി ആണ് . ഇന്നും ഞാൻ അത് തുടർന്നോണ്ടു ഇരിക്കുന്നു . വികൃതി കൂട്ടാൻ
പണ്ട് ഗുരുവായൂരപ്പനെ കാണാൻ ഒന്ന് രണ്ടു മണിക്കൂർ ക്യൂ നിന്നാൽ മതിയായിരുന്നു എന്നാൽ അടുത്ത കാലങ്ങൾ ആയി അഞ്ചു മണിക്കൂർ ക്യൂ നിന്നാൽ ആണ് എനിക്ക് ആ ദിവ്യദർശനം കിട്ടാറു . ക്യൂ നിൽകുമ്പോൾ കുട്ടികളുടെ കരച്ചിലും , അമ്മുമ്മമാരുടെ കൃഷ്ണാ എന്ന വിളിയും ,പുറകിൽ നിൽക്കുന്ന ആളുകളുടെ ഉന്തും തള്ളും ഇതെല്ലാം സഹിച്ചു വേണം നിൽക്കാൻ . ഇനി നട തുറന്നാൽ അതിൻറെ അകത്തേക്കു കയറി പറ്റണം എങ്കിൽ നല്ല കായിക അഭ്യാസികൾ ആയിരിക്കണം . ഇഷ്ടം പോല്ലേ ചവിട്ടും കുത്തും കിട്ടുകയും ചെയ്യും ,കൊടുക്കയും ചെയാം . ഇത്രയും പാപങ്ങൾ ചെയ്താണ് ഭഗവാൻറെ മുന്നിൽ പോയി രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നത് .
അങ്ങനെ പ്രാർത്ഥിച്ചു എല്ലാം കഴിഞ്ഞു നേരെ വന്നു രാമകൃഷ്ണ ഹോട്ടലിൽ നിന്നും മസാല ദോശയും വടയും കഴിക്കും . പിന്നെ അങ്ങോട്ട് ഇറങ്ങുക ആയി എല്ലാ കടയിലും കയറി ചാന്തും പൊട്ടും കണ്മഷിയും കരിവളയും വാങ്ങി ആർത്തുല്ലസിച്ചു നടക്കും.അങ്ങനെ ഇനി കയ്യിൽ പിടിക്കാൻ സ്ഥലം ഇല്ലാതെ ആവുമ്പോൾ ഞങ്ങൾ കടയിൽ കേറൽ നിർത്തി തിരിച്ചു വീട്ടിലേക്കു മടങ്ങും.
ഇനി അവിടെ നിൽക്കാനുള്ള പുറപ്പാടാണെകിൽ , കുളി കഴിഞ്ഞു ദീപാരാധന കണ്ട് ,ശീവേലിയും കണ്ട്, കൃഷ്ണനാട്ടം കളിയും . മേല്പത്തൂർ ഓഡിറ്റോറിയത്തിലെ നൃത്തവും പാട്ടും കേട്ട് ഇരിക്കും .അതേ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു എൻറെ പാട്ടിന്റെയും നൃത്തത്തിന്റെയും അരങേറ്റം. പിറ്റേദിവസം രാവിലെ 3 മണിക് പോയി ക്യൂ നിന്നു നിർമാല്യം കണ്ടു വീട്ടിലേക്കു മടങ്ങും .
-ആമി-

Comments
Post a Comment