വൽസൂ കുൽസൂ

ഗിരിരാജൻ കോഴി കുഞ്ഞുങ്ങളെ കണ്ടിട്ടിട്ടുണ്ടോ ? പണ്ട് എപ്പോഴും ഒരു വലിയ കൊട്ടയിൽ  കോഴിക്കുഞ്ഞുങ്ങളെ വിൽക്കാൻ കൊണ്ട് വരുമായിരുന്നു . ഇല്ലെങ്കിൽ റോഡിൻറെ വഴിവക്കിൽ വിൽക്കാൻ വെച്ചിരിക്കും . പല നിറങ്ങൾ ഉള്ള കുഞ്ഞുങ്ങളെ . മഞ്ഞ പച്ച ചുവപ്പു മജന്ത ഈ നിറങ്ങൾ ഉള്ള കോഴി കുഞ്ഞുങ്ങൾ ആയിരുന്നു കൂടുതൽ . എല്ലാത്തിനെയും കാണാൻ ഭയങ്കര ഭംഗി ആയിരുന്നു . എപ്പോഴും അമ്മയോട് വാശി പിടിക്കുമായിരുന്നു ആ കോഴിക്കുഞ്ഞുങ്ങളെ വാങ്ങിച്ചു തെരാൻ . എന്നാൽ എന്തോ അമ്മ വാങ്ങിച്ചു തന്നില്ല . അമ്മയുടെ വീട്ടിൽ പണ്ട് കോഴികൾ ഉണ്ടായിരുന്നു . എൻറെ നന്നേ ചെറുപ്പത്തിൽ അവരുടെ പിന്നാലെ ഓടിയിരുന്ന ഓർമയുണ്ട് എനിക്കു . അതിൻറെ കൂട്ടിൽ പോയി മുട്ട ഇട്ടിട്ടുണ്ടോ എന്ന് നോക്കിയിരുന്നതും . മുട്ട കാണുമ്പോൾ ഉള്ള സന്തോഷവും എല്ലാം. എന്തായാലും കോഴികളെ എല്ലാം കണ്ടു വന്നത് കൊണ്ടാവും അമ്മ വാങ്ങിച്ചു തരാത്തത് .

എന്തായലും കുറച്ചു കാലം കഴിഞ്ഞപ്പോൾ ഒരു സുപ്രഭാത്തിൽ അമ്മ കോഴി കുഞ്ഞുങ്ങളെ ഞങ്ങളോട്  പറയാതെ തന്നെ വാങ്ങിച്ചു . പണ്ട് ഉണ്ടായിരുന്നു കൗതുകം ഇല്ലെങ്കിലും വാങ്ങിച്ചപ്പോൾ സന്തോഷം തോന്നി . നാലെണ്ണത്തിനെ  അമ്മ വാങ്ങിച്ചു . ഒറ്റക് ആവുമ്പോൾ അവർക്കു ബോർ അടിക്കില്ലേ അതുകൊണ്ടു . ഇതിനിടയിൽ വീട്ടിലേക്കു നിൽക്കാൻ വന്ന കസിൻസ് കോഴിക്കുഞ്ഞുങ്ങളെ കണ്ടു ആകൃഷ്ടരായി . ഇത് കണ്ട 'അമ്മ ഉടനെ രണ്ടണത്തിനെ അവർക്കു കൊടുത്തു ! കോഴി കുഞ്ഞുങ്ങളെ കിട്ടിയ സന്തോഷത്തിൽ അവർ പേരിട്ടു ! അങ്ങനെ ഗീച്ചേച്ചി ഒരു കോഴികുഞ്ഞിനെ  പിടിച്ചു അതിന്റെ ചെവിയിൽ മൂന്ന് വട്ടം മന്ത്രിച്ചു "വൽസൂ, വൽസൂ,വൽസൂ" അടുത്ത കോഴികുഞ്ഞിനെ പിടിച്ചു മന്ത്രിച്ചു "കുൽസു ,കുൽസു,കുൽസു". അങ്ങനെ വൽസൂനെയും കുൽസുനേയും കൊണ്ട് അവർ പോയി .

 ഞാനും അനിയത്തിയും തീരുമാനിച്ചു നമ്മുടെ കോഴികുഞ്ഞുങ്ങൾക്കു ഇതിലും ഗംഭീരമായ ഒരു പേര് ഇടണം . എന്തായാലും നല്ലവണം ആലോചിച്ചു പേരിടാം സമയം എടുത്തലായും കുഴപ്പമില്ല . അങ്ങനെ ഞങ്ങൾ പേരുകൾ  ആലോചിച്ചു നടന്നു . ഇതിനിടയിൽ വേടിച്ചപ്പോൾ  നല്ല പച്ചയും മഞ്ഞയും ചുവപ്പും നിറമുണ്ടായിരുന്ന അവർ രണ്ടു  ദിവസത്തെ വെയിലിലും മഴയത്തും ചാര നിറമായി . ഇതുകണ്ടപ്പോൾ തന്നെ ഗിരിരാജൻ കോഴികളോടുള്ള കൗതുകം അവസാനിച്ചു . പിന്നെ ഞാനും അനിയത്തിയും അതിനെ തിരിഞ്ഞു നോക്കാതെ ആയി .പേരിനെ കുറിച്ച് പിന്നീട് ഓർത്തത് പോലുമില്ല . നിറം മങ്ങിയപ്പോൾ ഞങ്ങളുടെ സ്നേഹവും അവിടെ അവസാനിച്ചു .അമ്മ അതിനെയും കൊണ്ട് ഇടയ്ക്കു നടക്കുന്നത് കാണാം . അങ്ങനെ ഒരു പത്തു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ വെറുതെ ഗീചേച്ചിയുടെ വീട്ടിൽ പോയപ്പോൾ അവിടെ കുൽസുവുമില്ല വാൽസൂവുമില്ല . രണ്ടാണെത്തെയും കാണാനില്ല . തീറ്റ എത്ര കൊടുത്താലും മതിയാവില്ല 24 മണിക്കൂറും ശബ്ദം ഉണ്ടാക്കലും ഒക്കെ ആയിആകെ ബഹളം ആയിരുന്നു . എന്തായാലും ശല്യം ആയിരുനെകിലും ഗീചേച്ചിയുടെ കൗതുകം അവസാനിച്ചിട്ടില്ല എന്ന് അമ്മക്ക് മനസിലായി . അമ്മ ഉടനെ പറഞ്ഞു അവിടത്തെ കോഴികുഞ്ഞുങ്ങൾ നല്ലതാണ് ഇങ്ങോട്ടു വാ എന്ന് പറഞ്ഞാൽ ഓടി വരും . തീറ്റ ഒന്നും കൊടുക്കണ്ട അവറ്റകൾ തന്നെ കണ്ടുപിടിച്ചോളും . അമ്മക്ക് ആണെങ്കിൽ നോക്കാനുള്ള സമയമില്ല . ഇത് കേട്ടപ്പോൾ ഗീചേച്ചി പറഞ്ഞു എന്നാൽ പിന്നെ ഇവിടെ കൊണ്ട് വന്നാൽ ഞാൻ നോകാം .ഇത് കേട്ട ഉടൻ അമ്മ അടുത്ത ദിവസം തന്നെ പേരില്ലാത്ത ഞങ്ങളുടെ കോഴി കുഞ്ഞുങ്ങളെ അവിടെ കൊട്നു പോയി കൊടുത്തു . അങ്ങനെ ഗിരിരാജൻ കോഴികളോടുള്ള സ്നേഹം അവസാനിച്ചു . അന്ന് മനസിലായി എല്ലാത്തിനെയും മറ്റുളവരുടെ വീട്ടിലോ നാട്ടിലോ കാട്ടിലോ എല്ലാം കാണാൻ ഭംഗി ആണ് . നമ്മുടെ വീട്ടിൽ കൊണ്ട് വന്നാൽ അതിൻറെ സൗന്ദര്യം നഷ്ടപ്പെടും .


--ആമി--

Comments