ജീവിത്തിൽ കള്ളത്തരം ചെയ്യാത്തവർ ആയി വല്ലവരും ഉണ്ടോ . എന്തായാലും ഞാൻ അങ്ങനെ അല്ല . ഒരുപാടു കള്ളത്തരങ്ങൾ ചെയ്തിട്ടുണ്ട് ചെയ്യാറുമുണ്ട്.
കള്ളത്തരം എന്ന് പറഞ്ഞാൽ എന്താണ് ?.സത്യത്തിൽ എന്നിക്കു ഇഷ്ടമുള്ളതും എന്നാൽ മറ്റുളവർക് ഇഷ്ടപ്പെടാത്തത് (അവർ അറിയാതെ )ഞാൻ ചെയുമ്പോൾ ആണ് കള്ളത്തരം ആവുന്നത് . എന്തിനാണ് മറച്ചു വെച്ച് ചെയുന്നത് ? പറഞ്ഞിട്ട് ചെയ്താൽ പോരെ എന്ന് തോന്നാറുണ്ട് . പക്ഷെ ചില കാര്യങ്ങൾ സത്യസന്ധമായി ചെയുമ്പോൾ പലതും നഷ്ടപ്പെടും . എന്നാൽ ആ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ എൻറെ സന്തോഷവും. ആകെ ഉള്ള ഈ ജീവിതത്തിൽ മറ്റുളവരുടെ സന്തോഷത്തിനു വേണ്ടി എൻറെ സന്തോഷങ്ങൾ മാറ്റി വെക്കേണ്ടത് ഉണ്ടോ?. ചില സന്തോഷങ്ങൾ മാറ്റി വെക്കാം എന്നാൽ എല്ലാതും മാറ്റി വെക്കാൻ സാധ്യമല്ല . മനസ് അതിനു പിന്നാലെ തന്നെ പോവും. അവർ സന്തോഷമായി ഇരിക്കുമ്പോൾ നഷ്ടപ്പെട്ടതിനെ കുറിച്ച് ഓർത്തു ഞാൻ ഇരിക്കും. ഞാൻ സന്തോഷമായി ഇരിക്കുമ്പോൾ അവരെ വേദനിപ്പിച്ചല്ലോ എന്ന വേദനയിൽ അവരും . അതുകൊണ്ടു ഇടയ്ക്കു കള്ളത്തരങ്ങൾ ചെയുനതിൽ തെറ്റില്ല.
ഒരിക്കൽ കോളേജിൽ പഠിക്കുമ്പോൾ പെട്ടന്നു ഉച്ച സമയത്തു ക്ലാസ് സസ്‌പെൻഡ് ചെയ്തു . വേണമെങ്കിൽ നേരെ വീട്ടിൽ പോവാം. എന്നാൽ ഞങ്ങൾ കൂട്ടുകാരികൾ എല്ലാം കൂടി ലൈൻ ബസ് കയറി വീടിന്റെ തൊട്ടു മുന്നിൽ ഉള്ള സ്റ്റോപ്പിൽ ഇറങ്ങി . അവിടെ അടുത്ത് അച്ഛന്റെ കൂട്ടുകാരന്റെ കൂൾ ബാർ ഉണ്ട് . എന്റെ കൂട്ടുകാരിയുടെയും അച്ഛന്റെ അടുത്ത കൂട്ടുകാരൻ ആണ് . ബസ് ഇറങ്ങിയ ഉടനെ കൂട്ടുകാരി പറഞ്ഞു നമ്മുക്ക് Dreams കൂൾ ബാറിൽ പോവണ്ട അവിടെ അങ്കിൾ ഉണ്ടായിരിക്കും വീട്ടിൽ വിളിച്ചു പറയും അതുകൊണ്ടു വേറെ കൂൾ ബാർ പോവാം . അങ്ങനെ ഞങ്ങൾ വേറെ കൂൾ ബാറിൽ പോയി . തിരിച്ചു വരുന്ന വഴിക്കു ചൈനീസ് മേളകും കയറി .അങ്ങനെ അവിടെ നിന്നും ഞാൻ എൻറെ ബസിലും മറ്റുള്ളവർ വേറെ ബസിലും കയറി . ബസ് സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ എന്റെ കൂട്ടുകാരിയുടെ ഒരു കൂട്ടുകാരൻ അവിടെ നിൽക്കുണ്ടായിരുന്നു (പല പ്രാവശ്യം കൂട്ടുകാരിയുടെ കോളേജിൽ പോയപ്പോൾ പരിചയപ്പെട്ടത് ആണ്). അവൻ പറഞ്ഞു "ആഹാ എന്തല്ല നിൻറെ ചങ്ങായിച്ചി കോളേജിൽ നിന്നു ഇറങ്ങിയിട്ടുണ്ട് ഇപ്പോൾ എത്തും " എന്തായാലും കൂട്ടുകാരിയെ കണ്ടിട്ട് പോരാം എന്ന് കരുതി അവിടെ അവനുമായി സംസാരിച്ചു നിന്നു . അരമണിക്കൂർ കഴിഞ്ഞപ്പോൾ കൂട്ടുകാരി എത്തി . സ്റ്റോപ്പിൽ നിന്നും അടുത്താണ് വീട് അതുകൊണ്ടു തന്നെ ഞങ്ങൾ 2 പേരും എന്റെ വീട്ടിലേക്കു നടന്നു . വീടിന്റെ പടിവാതിൽ തുറന്നപ്പോൾ തന്നെ അച്ഛൻ അവിടെ നില്പുണ്ട് . കൂട്ടുകാരിയെ കണ്ടപ്പോൾ അച്ഛൻ ചോദിച്ചു "ഹ ഇവളെ എവിടുന്നു കിട്ടി ?". അങ്ങനെ കൂട്ടുകാരിയുമായുള്ള കുശാലാന്വേഷണത്തിൻ ഇടക്ക് അച്ഛൻ ചോദിച്ചു "ഇന്ന് താമസിച്ചു പോയോ വരാൻ ". എന്തോ പന്തികേട് തോന്നിയ ഞാൻ പറഞ്ഞു ആ ഇവളെ കാത്തു നിന്നതാ . ഉടനെ അടുത്ത ചോദ്യം "ഇന്ന് നീ നേരത്തെ പൊന്നോ കോളേജിൽ നിന്നും" . ഞാൻ പറഞ്ഞു കോളേജ് 1 മണിക്കൂർ നേരത്തെ വിട്ടു ഞങ്ങൾ കൂട്ടുകാരികൾ എല്ലാം കൂടി ചൈനീസ് മേളക്ക് പോയി . അങ്ങനെ പാതി സത്യം ഞാൻ വെളിപ്പെടുത്തി . അച്ഛൻ ചിരിച്ചു. ഒന്നും പറഞ്ഞില്ല.
എന്നും രാത്രി ഞങ്ങൾ എല്ലാവരും(അച്ഛനും,അമ്മയും,ഞാനും, അനിയത്തിയും) കൂടി ഇരുന്നു അന്നത്തെ ദിവസത്തെ പറ്റി സംസാരിക്കും. അങ്ങനെ സംസാരം എല്ലാം കഴിഞ്ഞു അനിയത്തിയും അമ്മയും പോയപ്പോൾ അച്ഛൻ പറഞ്ഞു "ഇന്ന് നീ എന്താ ഡ്രീംസ് കൂൾബാറിൽ കേറാതെ വേറെ കൂൾബാറിൽ കയറിയത്" . ഞാൻ ചിരിച്ചു എന്നിട്ട് അച്ഛനോട് ചോദിച്ചു " അങ്കിൾ വിളിച്ചു പറഞ്ഞു അല്ലെ?"അച്ഛൻ പറഞ്ഞു "അല്ല ഞാൻ അവിടെ ഉണ്ടായിരുന്നു നീ അവിടെ കയറിയതും ചൈനീസ് മേളക്ക് പോയതും ഞാൻ കണ്ടിരുന്നു .നീ തിരിച്ചു കയറിയ അതെ ബസിൽ ഞാൻ ഉണ്ടായിരുന്നു. പിന്നെ ഏതായിരുന്നു ആ ചെക്കൻ?. ഏതൊരു ചെക്കൻ ആയാലും വീട്ടിൽ കൊണ്ട് വന്നു സംസാരിച്ചോള്ളൂ. ഒരു ബസ് സ്റ്റോപ്പിൽ നിന്നും ഇത്രയും നേരം സംസാരിക്കരുത് . ചുറ്റുമുള്ളവർ എന്താണ് പറയുക എന്നറിയില്ല ". ഞാൻ പറഞ്ഞു മേലാൽ അങ്ങനെ ചെയ്യില്ല. പിന്നീട് ഒരിക്കലും ഞാൻ നാട്ടിൽ നിന്നു പയ്യന്മാരുടെ കൂടെ സംസാരിച്ചിട്ടില്ല !
-ആമി-

Comments
Post a Comment