പ്ലസ് ടു പഠന കാലത്തു ഞങ്ങൾ 5 പേരും എപ്പോഴും ഒരുമിച്ചാണ് . ഞാനും വേറെ ഒരു കൂട്ടുകാരിയും മാത്രം സ്കൂൾ ബസിൽ ആയിരുന്നു പോയിരുന്നത് . അങ്ങനെ ഞാനും സ്കൂൾ ബസ് നിർത്തി ലൈൻ ബസിൽ പോയി തുടങ്ങി . കുറച്ചധികം ദൂരം നടക്കാൻ ഉണ്ട് സ്കൂളിലേക്കു . 20 മിനിറ്റ് കൊണ്ട് നടന്നു എത്താം . പക്ഷെ വൈകുനേരങ്ങളിൽ ഞങ്ങൾ ഒരുമിച്ചു നടക്കാൻ തുടങ്ങിയാൽ 1 മണിക്കൂർ എടുക്കും ബസ് സ്റ്റോപ്പിൽ എത്താൻ . ആദ്യ ദിവസങ്ങളിൽ ഒരു മണിക്കൂറിനുളിൽ നടന്നെത്തിയിരുന്ന ഞങ്ങൾ പിന്നീട് എത്തുന്നത് 2 മണിക്കൂർ കഴിഞ്ഞ.
ഈ നടത്തത്തിനിടയിൽ ഞങ്ങൾ കണ്ണേട്ടന്റെ ചായക്കടയിലെ ചില്ലിൻ കൂട്ടിൽ ഇരിക്കുന്ന ചെറിയ ഉള്ളിവടയും പരിപ്പുവടയും അപ്പുറത്തെ ഫാൻസി പാർക്കിൽ നിന്ന് ചോക്കോസിപ്പും ഇതെല്ലം അകത്താകും . നിശബ്ദമായി നടക്കുന്നത് കൊണ്ടാവാം സ്കൂളിന്റെ അടുത്തുള്ള എല്ലാ വീട്ടുകാരെയും പെട്ടന്നു തന്നെ പരിചയപെട്ടു . ആ പരിചയത്തിന്റെ മുകളിൽ , അടുത്തുള്ള വീട്ടിൽ നിന്നും എന്നും ഉച്ചക്ക് ഞങ്ങൾക്കു മോരും വെള്ളം ഉണ്ടാക്കി തരുന്ന പതിവ് വരെ ഉണ്ടായി . അങ്ങനെ മോരും വെള്ളവും, ചോക്കോസിപ്പും ആവശ്യത്തിന് വായ്നോട്ടവും എല്ലാം കൂടി ആയി നടക്കുന്ന കാലം . ഭക്ഷണം എന്നും ഞങ്ങൾ വീട്ടിൽ നിന്നും കൊണ്ട് വരുമെങ്കിലും സ്കൂൾ ക്യാന്റീൻറ്റിൽ നിന്നും എന്നും ആരെങ്കിലും ഒരു ആൾ പൊറാട്ടയും മുട്ട കറിയും വാങ്ങി കഴിക്കുന്ന ശീലം ഉണ്ടായിരുന്നു . ഞാൻ നന്നായി വായ നോക്കുമെങ്കിലും എപ്പോഴും പിടിക്കപെടുന്നത് എൻറെ കൂട്ടുകാരികൾ ആണ് . എനിക്കു വേണ്ടി കൂട്ടുകാരികൾ നോക്കി നോക്കി അവസാനം അവർ വിചാരിക്കും എൻറെ കൂട്ടുകാരികൾ വായ നോക്കികൾ ആണ് എന്ന് .
ഞാൻ അവനെ പരിചയപ്പെടുന്നത് എൻറെ ഒരു കൂട്ടുകാരി എന്നേ വിളിച്ചപ്പോൾ ആണ് . സംസാരിക്കുന്നതിനിടയിൽ അവൻ ഫോൺ തട്ടി പറിച്ചു വാങ്ങി ഹലോ എന്ന് പറഞ്ഞു . കൂട്ടുകാരി എല്ലാം പറയുന്ന കാരണം ഹലോ എന്ന് പറഞ്ഞ ഉടനെ ഞാൻ ചോദിച്ചു "ഫഹദ് അല്ലെ? " അവനെ എനിക്കു അറിയും എന്ന് പ്രതീക്ഷിക്കാത്ത കാരണം ആയിരികാം വീണ്ടും അവനു എന്നോട് സംസാരിക്കണം എന്ന് തോന്നിയത്. പിന്നെ കൂട്ടുകാരി വിളിക്കുമ്പോൾ എല്ലാം അവൻ സംസാരിച്ചു തുടങ്ങി . അങ്ങനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അവൻ എന്റെ നല്ല ഒരു കൂട്ടുകാരൻ ആയി. ശബ്ദങിലൂടെ മാത്രമുള്ള പരിചയം.പിന്നീട് എന്നും ഞങ്ങൾ ഫോൺ ചെയുമായിരുന്നു.അവൻ എന്റെ ഏറ്റവൻ അടുത്ത സുഹൃത്തായി മാറി. ഇതിനിടയിൽ പല സുഹൃത്തുകളും വന്നു പോയി . പക്ഷെ എന്തോ ഒരിക്കലും കണ്ടിട്ടില്ലാത്ത ഇവനോട് എന്നും എന്നിക്കു ഒരു കൗതുകം ആയിരുന്നു. അവൻ പറഞു തന്ന രൂപം വെച്ച് ഞാൻ മനസ്സിൽ ഒരു രൂപം കണ്ടു തുടങ്ങി . ആ കാലത്തു മൊബൈൽ ഫോണില്ലാതെ കാരണം വീട്ടിലെ ലാൻഡ്‌ഫോണിൽ വിളിച്ചു വേണം സംസാരിക്കാൻ വീട്ടിൽ എല്ലാവരും ഉള്ളപ്പോൾ ദിവസവും ഫോൺ വന്നാൽ ചീത്ത കേൾക്കും അതുകൊണ്ടു തന്നെ കോഡ് ഉണ്ടായിരുന്നു. മൂന്ന് റിങ്ങിൽ കട്ട് ആയാൽ അത് അവൻ ആണ്. തിരിച്ചു ഞാൻ ഒരു മിസ്സ്കാൾ അടിച്ചാൽ മാത്രമാണ് വിളിക്കാറ് . അങ്ങനെ ഈ ആകാശത്തിനു കീഴയുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു. അങ്ങനെ പ്ലസ്ടു പരീക്ഷ എല്ലാം കഴിഞ്ഞു. പെട്ടന്ന് ഒരു ദിവസം അവൻ എന്നോട് പറഞ്ഞു ഞാൻ നിന്നോട് സംസാരിച്ചത് എനിക്ക് വേണ്ടി അല്ല എന്റെ കൂട്ടുകാരന് വേണ്ടി ആണ് . അവനു നിന്നെ ഇഷ്ടമാണ് . അവൻറെ ഇഷ്ടം നടത്തി കൊടുക്കാൻ വേണ്ടി മാത്രമാണ് സംസാരിച്ചത് എന്ന് ഞാൻ എന്തോ ഒന്നും പറഞ്ഞില്ല . അന്ന് ഭയങ്കര വിഷമം ആയിരുന്നു . ഞാൻ ഒരാൾക്ക് പറ്റിക്കപെടാൻ നിന്നുകൊടുത്തല്ലോ എന്നാലോചിച്ചു .
എന്തായാലൂം സ്കൂൾ ജീവിതം കഴിഞ്ഞു ഇനി എവിടേക്കാണ് എന്നറിയില്ല . അങ്ങനെ അവനെ കാണാൻ ഞാൻ തീരുമാനിച്ചു അവനോടു പോലും പറയാതെ ഞാനും എൻറെ കൂട്ടുകാരികളും കൂടി അവനെ കാണാൻ വേണ്ടി പോയി. ഒരുപക്ഷെ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല ഞാൻ അവനെ കാണാൻ അത്രയും ദൂരം ചെല്ലുമെന്നു . ഒരുപാട് കാണണം എന്ന് ആഗ്രഹിച്ചിരുന്നു മുന്നേ , എങ്കിലും അന്ന് കണ്ടപ്പോൾ എന്നിക്കു ഒന്നും തന്നെ തോന്നിയില്ല . അവനോടുള്ള എൻറെ സൗഹൃദം അവസാനിച്ചിരുന്നു . ഒരിക്കലും എൻറെ നല്ല സുഹൃത്തായിരുന്നില്ല അവൻ എന്നറിഞ്ഞ നിമിഷം തന്നെ എന്റെ ജീവിതത്തിൽ നിന്നും ഞാൻ അവനെ വലിച്ചെറിഞ്ഞിരുന്നു . എങ്കിലും നാളെ ഒരിക്കൽ സുഹൃത്തായി മുന്നിൽ വന്നാൽ തിരിഞ്ഞു നടക്കാൻ ആ മുഖം എനിക്കറിയണമായിരുന്നു . അങ്ങനെ ഞങ്ങൾ കണ്ടു, പരിചയം പുതുക്കി, തിരിഞ്ഞു നടന്നു . തിരിഞ്ഞു നടക്കുമ്പോൾ ഹൃദയത്തിന്റെ ഒരു കോണിൽ പോലും എനിക്കു വിഷമം തോന്നിയിരുന്നില്ല . പുതിയ സ്ഥലം ആയതുകൊണ്ട് കടകൾ ഒകെ കണ്ടുപിടിച്ചു ഉള്ളിവടയും ചോക്കോസിപ്പും വേടിച്ചു മണിക്കൂറുകൾ എടുത്തു കൂട്ടുകാരികൾക്കൊപ്പം ബസ് സ്റ്റോപ്പിൽ എത്തി .
-ആമി-

Nice
ReplyDelete