സ്ഥിരമായി ഒരേ ബസിൽ തന്നെ നമ്മൾ യാത്ര ചെയില്ലലോ. എന്നും ഒരേ സ്ഥലം ഒരേ സമയം ആണെങ്കിൽ നമ്മൾ ഒരേ ബസിൽ എന്നും യാത്ര ചെയ്തു എന്ന് വരാം ആലത്തടത്തോളം നമ്മൾ വേറെ ബസുകളിൽ യാത്ര ചെയ്യും . ഏതൊരു പെൺകുട്ടിക്കും അവളുടെ ജീവിതത്തിൽ ഒരു ബസ് അനുഭവം ഉണ്ടാവും . സ്ഥിരമായി ബസിൽ ചെയ്തിരുന്ന എനിക്കു ഒരുപാടു അനുഭവങ്ങൾ ഉണ്ട്. ചെറുപ്പക്കാർ തൊട്ടു മുതുമുത്തച്ഛന്മാരുടെ കഥ വരെ ഉണ്ട് . പക്ഷെ ഒരു ഡ്രൈവറുമായുള്ള കഥ ഒന്നേ ഉള്ളു !
ഒരിക്കൽ ബസിൽ കയറി ദൂരെ ഒരു യാത്ര പോവുകയാണ് . ആദ്യം കയറിയ ഉടനെ സീറ്റ് കിട്ടാത്ത ഞാൻ ഡ്രൈവർനു തൊട്ടു പിന്നിൽ ആയി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർക്കു തൊട്ടു പിന്നിൽ ഉള്ള സീറ്റ് കിട്ടി . അങ്ങനെ ഞാൻ പുറത്തുള്ള കാഴ്ചകൾ ഒകെ കണ്ടു ഇരിക്കുകയാണ് . എങ്കിലും സൈഡ് സീറ്റ് അല്ലാത്ത കാരണം കുറെ നേരം പുറത്തു നോക്കി ഇരിക്കാനും കഴിയുന്നില്ല . ഇന്നത്തെ പോല്ലേ മൊബൈൽ ഫോണും ഹെഡ്സെറ്റും ഒന്നുമില്ല . പക്ഷെ ഞങ്ങളുടെ റൂട്ടിൽ ഓടുന്ന ഒട്ടുമിക്ക ബസുകളിലും പാട്ടു വെച്ചിരിക്കും. അങ്ങനെ പാട്ടു കേട്ട് ആസ്വദിച്ചു ഞാൻ ഇരിക്കുകയാണ് . പെട്ടന്ന് കണ്ണാടിയിലൂടെ ആരോ എന്നേ നോക്കുന്ന പോല്ലേ തോന്നി . നോക്കിയപ്പോൾ മനസിലായി ഡ്രൈവർ ആണ് എന്ന് . പാതി ചിരിയുണ്ട് അയാളുടെ മുഖത്തു . എങ്കിലും ഗൗരവം വിടാതെ ഞാൻ ഇരിന്നു . അയാൾ അയാളുടെ കഴിവ് തെളിയിക്കാൻ വേണ്ടി ബസിന്റെ വേഗത കൂടി . ഏകദേശം ദുബായ് ഫെറാറി വേൾഡ് ലെ റോളർ കോസ്റ്റർഇന്റെ വേഗത . പെട്ടന്നുള്ള വേഗത കണ്ടു കണ്ടക്ടർ ഓടി വന്നു . അവർ തമ്മിലുള്ള കണ്ണുകളാലുള്ള സംഭാഷണം കഴിഞ്ഞപ്പോൾ കണ്ടക്ടർ മിണ്ടാതെ പോയി . വേഗത എനിക്കു വളരെ അധികം ഇഷ്ടമാണ് പക്ഷെ ഒരു ബസിൽ ഇത്രയും യാത്രക്കാരെ വെച്ച് ആ വേഗത എന്തോ എന്നിക്കു ഇഷ്ടപ്പെട്ടില്ല . എന്തായാലും ഞാൻ അയാളെ കണ്ണാടിയിലൂടെ നോക്കി . ആ നോട്ടത്തോടെ അയാൾ വേഗത കുറച്ചു . അയാളുടെ പാതി പുഞ്ചിരി നിറപുഞ്ചിരി ആയി മാറി . അപ്പോൾ ഓടി കൊണ്ടിരിക്കുന്ന പാട്ടു അയാൾ മാറ്റി " അന്ന് നിൻറെ നുണക്കുഴി " എന്ന ഗാനം വെച്ച് . ഞാൻ ആദ്യമായ് ആയിട്ടായിരുന്നു ആ പാട്ടു കേട്ടത് . എന്തോ ആ പാട്ടു കേട്ടപ്പോൾ എനിക്ക് ചിരി വന്നു . എൻറെ പാതി ചിരി കണ്ട ഉടനെ യായാൽഅയാൾ വീണ്ടും ആ പാട്ടുമാറ്റി "എൻറെ മനസിലൊരു നാണം ". ഈ പാട്ടു വെച്ചപ്പോൾ വീണ്ടും ഞാൻ അയാളെ നോക്കി . ഉടനെ അയാൾ എന്നേ നോക്കി സൈറ്റ് അടിച്ചു . ഇതുകണ്ട ഉടനെ തിരിച്ചുഅടിക്കാൻ തോന്നിയെങ്കിലും ഞാൻ അടങ്ങി ഇരുന്നു . ഇനിയും 2 സ്റ്റോപ്പ് കൂടി കഴിഞ്ഞാൽ ഞാൻ ഇറങ്ങും .
എന്തായാലും പത്തു മിനിറ്റ് അതിൽ കൂടുതൽ ദൂരമില്ല . അടുത്ത തവണ അയാൾ കണ്ണാടിയിലൂടെ നോക്കിയപ്പോൾ ഞാനും നോക്കി, പാതി ചിരി ആയി . അയാളുടെ മുഖത്തു നിന്നും വായികമായിരുന്നു ഇരയെ കുടുക്കിയ ഒരു ചെന്നായ് യുടെ സന്തോഷം . പിന്നീടുള്ള പത്തുമിനിറ്റ് അയാളുടെ മുഖത്തു വിവിധ ചേഷ്ടകൾ പ്രതിഫലിച്ചു .ഒരു 10 പ്രാവശ്യമെങ്കിലും അയാൾ സൈറ്റ് അടിച്ചിരിക്കും . ഞാൻ എല്ലാം കണ്ടു പാതി നാണവും ചിരിയുമായി ഇരുന്നു കൊടുത്തു . എന്തായാലും എൻറെ സ്റ്റോപ്പ് എത്തി . കണ്ടക്ടർ ബെൽ അടിച്ചു .ഞാൻ ഡ്രൈവറെ നോക്കി അയാൾ എന്നെയും . അയാളുടെ മുഖത്തു നോക്കി നല്ലവണം ചിരിച്ചു എന്നിട്ടു അടിപൊളി ആയി "സൈറ്റ്" അടിച്ചു ഞാൻ ഇറങ്ങി പോന്നു .ബസിനു സൈഡിൽ അയാളെ കാണും വിധം വന്നു നിന്നു ,അയാൾ എന്നേ തന്നെ നോക്കി ഇരിപ്പുണ്ട് ,എന്നിട്ടു വിളിച്ചു "പോടാ #!@#$%" !
-ആമി-

Comments
Post a Comment