ഒരു യാത്രാമൊഴി

നീയും  ഞാനും  എന്ന സത്യം അവസാനിക്കാൻ പോകുന്നു .നമ്മൾ ഒരുമിച്ചുള്ള യാത്ര അവസാനിക്കാൻ പോകുന്നു . ഇനി  അധികം ദൂരമില്ല .നമ്മൾ പിരിയേണ്ട സമയമായി . 2 പേർക്കും 2 വഴികളിലായി യാത്ര ചെയ്തേ മതിയാകു .എൻറെ മനസിന്റെ രഹസ്യ അറയിലേക്കുള്ള വാതിൽ നിനക്ക് വേണ്ടി ഞാൻ എന്നും തുറന്നു ഇട്ടിരുന്നു . ഇനി ആ വാതിലുകൾ തുറക്കില്ല . പരസ്‌പരം വെച്ച് മാറ്റ പെട്ട ഹൃദയങ്ങൾ തിരികെ എടുക്കണം . ഇനി അധികം സമയമില്ല . പരസ്പരം യാത്ര പറഞ്ഞു പോകുമ്പോൾ ഒരിക്കൽ നമ്മുക്കിടയിൽ ഉണ്ടായിരുന്ന സ്നേഹം അവസാനിക്കും എന്ന് കരുതരുത് . അതു എന്നും അതുപോല്ലേ തന്നെ ഉണ്ടാകും . പല ആവർത്തി വേണ്ട എന്ന് പറഞ്ഞിട്ടും തോന്നുന്ന ഈ ഒരുഇഷ്ടം നമ്മുക്ക് മറക്കാം . ഈ ലോകത്തിൻറെ ഒരു കോണിൽ ഞാൻ ഉണ്ടാവും . നമ്മുക്കിടയിൽ ഇനി ഒരു കാത്തിരുപ്പ അവശേഷിക്കുന്നില്ല .


കാത്തിരിക്കുമ്പോൾ വീണ്ടും പ്രതീക്ഷകൾ വളർന്നു വരും . ഇനിയും നിന്നെ പ്രതീക്ഷിച്ചു നിന്നെ കാത്തിരുന്ന് ജീവിക്കാൻ വയ്യ ! ഞാൻ നിന്നിൽ നിന്നും അടർന്നു മാറാൻ പഠിച്ചിരിക്കുന്നു . നീ ഇല്ലാതെയും എനിക്കൊരു ജീവിതമുണ്ട് എന്ന് ഞാൻ പഠിച്ചിരിക്കുന്നു . അതുകൊണ്ടു ഇനിയും നമ്മൾ കണ്ടുമുട്ടേണ്ടി വന്നാൽ തികച്ചും 2 അപരിചതരെ പോല്ലേ പരിചയപ്പെടാം . ഒരുപക്ഷെ നിന്നെ കാണുമ്പോൾ എന്നിൽ നിന്നും പോയതെല്ലാം തിരിച്ചു എന്നിലേക്കുവരുമായിരികം . അപ്പോഴും ഞാൻ, നീ വെറും ഒരു അപരിചിതൻ എന്ന രീതിയിലെ പെരുമാറു . നീയും അത് പോലെ എന്നോട് പാടുള്ളു . ഒരിക്കൽ പോലും പഴയ ഓർമ്മകൾ നീ എന്നിലേക്കു കൊണ്ട് വരരുത് .



വീണ്ടും നീ ആ ഓർമകളെ, ആ സ്വപ്നങ്ങളെ എന്നിക്കു തന്നാൽ വീണ്ടും ഇതെല്ലം ആവർത്തിക്കേണ്ടി വരും. വീണ്ടും ജീവിതത്തിൻറെ ഒരു കോണിൽ വെച്ച് പിരിയേണ്ടി വരും . അതിലും ബേധം ഒരിക്കലും ഇനി കണ്ടുമുട്ടാതെ ഇരിക്കുക എന്നുള്ളതാണ് .

ഈ ഒരു സുഖമുള്ള നൊമ്പരത്തിനു വേണ്ടി മാത്രം കണ്ടുമുട്ടിയവർ ആയിരിക്കും നമ്മൾ  . ഓരോ മനുഷ്യരും ആടി  തീർക്കണ്ട അരങ്ങുണ്ട് അതാവിടെ തന്നെ ആടണം .ആ ആട്ടത്തിനടയിൽ നമ്മുടെ കണ്ണുകൾ ഉടക്കുന്ന കാണികൾ ഉണ്ടായിരിക്കും . അങ്ങനെ ഒരു കാണി  മാത്രമായിരുന്നു നീയും ഞാനും നമ്മുക്കിടയിൽ . ഒരുപക്ഷെ ഇത് ഇവിടെ അവസാനിക്കുകയില്ല . വിധി നമ്മുക്കിടയിൽ വിളയാടിയാൽ വീണ്ടും കണ്ടുമുട്ടേണ്ടി വരാം . എന്തായാലും അത് വരെ നമുക്ക് പിരിയാം .

 ലോലയോട് പദ്മരാജൻ പറഞ്ഞ പോല്ലേ " വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല ! നീ മരിച്ചതായി ഞാനും , ഞാൻ മരിച്ചതായി നീയും കണക്കാക്കുക . ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക !"

-ആമി-

Comments