സ്കൂളിൽ പഠിക്കുന്ന കാലത്തു ഏതൊരു പെൺകുട്ടിയെ പോല്ലേ പൂവാല ശല്യം എനിക്കും ഉണ്ടായിട്ടുണ്ട്. എന്നും രാവില്ലേ വീട്ടിൽ നിന്നും 8 മണിക് ഇറങ്ങി 8 :15 ന് ബസ് സ്റ്റോപ്പിൽ എത്തി 8 :25 ആവുബോഴേകും സ്കൂൾ ബസ് കയറും .ബസ് സ്റ്റോപ്പിൽ എത്തിയ ഉടനെ വെയ്റ്റിംഗ് ഷെഡിൻറെ സൈഡിൽ ബാഗ് വെക്കും . വട്ടത്തിലുള്ള വെയ്റ്റിംഗ് ഷെഡ് ആണ് അത് . അകത്തു നിൽക്കുന്നത് ആരാണ് എന്നൊന്നും നോക്കാറില്ല . കാണുന്ന സ്ഥലത്തു ബാഗ് വെച്ച് ചാരി നില്കും അതായിരുന്നു പതിവ് . ഈ സമയത്തുള്ള സ്ഥിരം ബസുകൾ ,സ്ഥിരം യാത്രക്കാർ, എല്ലാവേരയും നമ്മൾ സ്ഥിരമായി കാണും .എൻറെ കൂടെ സ്കൂൾ ബസിൽ കയറാൻ വേറെയും 2 കുട്ടികളും ഉണ്ട് .അങ്ങനെ ഈ 10 മിനുറ്റുകൾക്കു ഇടയിൽ അതിലൂടെ പോവുന്ന ബസ് ആയിരുന്നു പ്രിയദർശിനി .
ഒരു ദിവസം എൻറെ ഒരു കൂട്ടുകാരൻ വന്നു പറഞ്ഞു "ഞാൻ എന്നും പ്രിയദർശിനി ബസിൽ ആണ് പോവാറു നീ അവിടെ സ്‌റ്റോപ്പിൽ നിൽക്കുന്നത് കാണാറുണ്ട് . കഴിഞ്ഞ ദിവസം ഒരാൾ എന്നേ പരിചയപെട്ടു . അയാൾ നിൻറെ സ്റ്റോപ്പ് എത്തിയ ഉടൻ നിന്നെ പറ്റി ചോദിച്ചു ." അതീവസുന്ദരി എന്ന ഗമണ്ടൽ ഞാൻ ചോദിച്ചു "നീ എന്നേ പറ്റി ഒന്നും പറഞ്ഞു കൊടുത്തില്ലെലോ അല്ലെ ?എന്നാലും ആരാണാവോ അത് ?". അവൻ പറഞ്ഞു "അയാൾ എന്നും ആ ബസിൽ ആണ് വരുന്നത് നാളെ ഞാൻ അയാളുടെ കൂടെ ഇരിക്കാം . അപ്പോൾ നിനക്ക് ആളെ അറിയുമോ ഇല്ലയോ എന്ന് നോക്കാല്ലോ"
അങ്ങനെ അടുത്ത ദിവസം അവൻ അയാളുടെ കൂടെ ഇരുന്നു . എന്തായാലും അവനെ നോക്കി ചിരിക്കുന്ന കൂട്ടത്തിൽ അയാളെ നോക്കി . ഞാൻ ഇന്ന് വരെ അയാളെ കണ്ടിട്ടില്ല .എനിക്കു പരിചയവുമില്ല .
ഞാൻ നോക്കി എന്ന് മനസിലാക്കിയ അയാൾ അടുത്ത ദിവസം തൊട്ടു എന്നേ നോക്കി പല്ലിളിക്കാൻ തുടങ്ങി .പിന്നെ പിന്നെ കയ്യും കലാശവും ആയി . കൂടെ ഉണ്ടായിരുന്ന കൂട്ടുകാരികൾക്കു കാര്യം പിടി കിട്ടി . അങ്ങനെ പ്രിയദർശിനി ബസ് വന്നാൽ ഞാൻ ആ ഭാഗത്തു നോക്കാതെ ആയി . ഞാൻ ഒരു നല്ല കുട്ടി ആയി വായനോകാതെ നിന്നു. സത്യത്തിൽ അയാളെ കാണാൻ കൊള്ളിലായിരുന്നു . അതുകൊണ്ടു നോക്കാറില്ല . ബസ് പോയി കഴിയുമ്പോൾ കൂട്ടുകാരികൾ പറയും ഇനി തല പൊക്കി നോക്കിക്കോ എന്ന്
അങ്ങനെ സ്കൂൾ വേനലവധിക് പൂട്ടുന്ന ദിവസം വെള്ള നിറത്തിലുള പട്ടുപാവാട ഇട്ടു ചുന്ദരി കുട്ടി ആയി അവിടെ പോയി നിന്നു .അന്ന് കുറച്ചു നേരത്തെ പോയി നിന്നു . വെറുതെ കൂട്ടുകാരികൾ ആയി സംസാരിച്ചു കൊട്നു നിൽക്കുകയായിരുന്നു കൂട്ടത്തിൽ പ്രിയദർശിനി ബസിലെ വായ്നോക്കിയെ പറ്റിയും എല്ലാം എന്തൊക്കെയോ സംസാരിച്ചു . അങ്ങനെ അതാ വീണ്ടും പ്രിയദർശിനി ബസ് വരുന്നു . എന്റെ തല വീണ്ടും പഴയ രീതിയിൽ താണു . പക്ഷെ ഇപ്രാവശ്യം ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ എൻഞ്ചിൻ ഓഫ് ആയി.യാത്രക്കാർ എല്ലാം അതിനകത്തു ഉണ്ട് . എൻറെ സ്കൂൾ ബസ് വരനാണേൽ ഇനിയും സമയവുമുണ്ട് . അങ്ങനെ കൂട്ടുകാരികൾ കണ്ണ് കൊണ്ട് പരതി നോക്കിയിട്ടു പറഞ്ഞു" തല പൊക്കിക്കോ അയാളെ ഇന്ന് വണ്ടിയിൽ കാണാൻ ഇല്ല" . ഞാൻ സന്തോഷവതി ആയി തല പൊക്കി നോക്കി അയാളെ കണ്ടില്ല . ഞാൻ പറഞ്ഞു "സമാധാനം ഇന്നൊരു ദിവസമെങ്കിലും കാലമാടൻ വനില്ലെലോ ? സമാധാനം ആയി. ഇയാൾക്കൊന്നും വേറെ പണി ഇല്ലേ. ? അങ്ങനെയെല്ലാം പറഞ്ഞുതീർത്തപ്പോഴേക്കും സ്കൂൾ ബസ് വന്നു . ബാഗ് എടുക്കാൻ തിരിഞ്ഞതും തൊട്ടു പിന്നിൽ ഉണ്ട് അയാള് നിൽക്കുന്നു . ഞാൻ ആ സ്റ്റോപ്പിൽ എത്തിയത് മുതൽ ആരും തന്നെ ആ വെയ്റ്റിംഗ് ഷെഡിലേക്കു കയറിയിട്ടില്ല . അതിനർത്ഥം ഞാൻ വരുന്നതിനു മുന്നേ അയാൾ അവിടെ എത്തിയിരുന്നു . അങ്ങനെ എങ്കിൽ ഞാൻ പറഞ്ഞതെല്ലാം അയാൾ കേട്ടിരുന്നു . പിനീട് ഒരിക്കലും ഞാൻ അയാളെ കണ്ടിട്ടില്ല
-ആമി-

Comments
Post a Comment