ഒരു ബിരിയാണി ഉണ്ടാക്കിയ കഥ

ഒരു ദിവസം വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ , പഠനം എല്ലാം കഴിഞ്ഞു ഇരിക്കുകയാണ്, ഒരു ബിരിയാണി വെച്ച് കളയാം എന്ന് തോന്നി. അമ്മയാണെങ്കിൽ ഇടക്ക് ഇടക്ക് "കല്യാണം കഴിക്കേണ്ട പെണ്ണാണ് അടുക്കളയിൽ കേറണ്ട" എന്ന് പറഞ്ഞു കല്യാണ മോഹങ്ങൾ തരും .പക്ഷെ കല്യണത്തിനെ പറ്റി മുന്നോട്ടുള്ള കാര്യങ്ങൾ ഒന്നും നീക്കുന്നില്ല . എന്തായാലും ഇനി ഭക്ഷണം വെക്കാൻ അറിയാത്തതു കൊണ്ട് ചെക്കനെ കിട്ടാതെ ഇരിക്കണ്ട എന്ന് വെച്ച് അടുക്കളയിൽ കേറാൻ തീരുമാനിച്ചു. 'അമ്മ ഒരു സസ്യബുക്കായതുകൊണ്ട് വേറെ ഒന്നും 'അമ്മ വെച്ച് തരില്ല . കോഴി ആട് മാട് പട്ടി പാമ്പു ഇതെല്ലം കഴിക്കണമെങ്കിൽ ഞാൻ തന്നെ വെക്കണം . അങ്ങനെ കുഴപ്പമില്ലാത്ത രീതിയിൽ ,എന്റേതായ രീതിയിൽ ഒകെ പരീക്ഷണം നടത്തി മാംസബുക്കുകളെയെല്ലാം സംതൃപ്തി പെടുത്തി വരുകയാണ് . അമ്മക്ക് വയ്യ എന്ന് തോന്നുന്ന ദിവസം 'അമ്മ ഞങ്ങളുടെ സന്തോഷമാണ് വലുത് എന്ന് കാണിക്കാൻ കോഴിയോ ആടോ  മീനോ എന്തേലും വാങ്ങി വെക്കും. അതൊക്കെ ഞാൻ വെക്കണം ഇതെല്ലം വെച്ച് കഴിഞ്ഞിട്ടും 'അമ്മ പറയും "അടുക്കളയിൽ കേറണ്ട ഒരു പണിയും എടുക്കണ്ട വെറുതെ ഇങ്ങനെ നടന്നോ . നാളെ വേറെ വീട്ടിൽ പോവേണ്ടതാ "

അങ്ങനെ  ഞാൻ ആദ്യമായ് കോഴി  ബിരിയാണി വെക്കാൻ പോവുകയാണ് . ഇതിനുമുന്നെ കോഴി കറി ,കോഴി വറുത്തത് എല്ലാം വെച്ചിട്ടിട്ടുണ്ട് . എല്ലാവരും നന്നയി മൂക്കുമുട്ടെ തിന്നിട്ടുമുണ്ട് .



അങ്ങനെ കോഴി ബിരിയാണിക്ക് വേണ്ടതായ ചെരുവുകൾ ഉണ്ടാകാനുള്ള ശ്രമം ആയി. ഏതൊരു ബിരിയാണിയുലും സവാള വേണമെല്ലോ, അങ്ങനെ സവാള നോക്കുമ്പോൾ അകെ ഒരെണ്ണമുണ്ട് .ഉടനെ തന്നെ സവാള വെടിക്കാൻ വിവിച്ചേച്ചിയെ  പറഞ്ഞയച്ചു . സവാള വരുന്നവരെ പാട്ടുകേൾക്കാൻ വേണ്ടി ഉറക്കെ "കാതൽൻ " എന്ന തമിഴ് ചിത്രത്തിലെ "പെട റാപ് " (https://www.youtube.com/watch?v=HmQAekjhv4c) എന്ന ഗാനം വെച്ചു . റോഡിലൂടെ പോവുന്നവരും വരുന്നവരും എല്ലാവരും വീടിന്റെ അകത്തേക്കു നോക്കി പോവാൻ തുടങ്ങി . 'അമ്മ ഭക്ഷണം വെക്കണ്ടല്ലോ എന്ന സന്തോഷത്തിൽ ചെടി നഞ്ഞകുകയാണ് . പഴയ യേശുദാസിന്റെ പാട്ടുകൾ മാത്രം കേൾക്കുന്ന 'അമ്മ എൻറെ ഈ ഹീന പ്രവൃത്തി കണ്ടിട്ടും ഒന്നും പറഞ്ഞില്ല . അങ്ങനെ സവാള വന്നു. പിന്നെ നോക്കിയപ്പോൾ ആണ് വെളുത്തുള്ളി ഇല്ല.വീവിച്ചേച്ചി(വീട്ടിൽ പണിക്കു നിൽക്കുന്ന ചേച്ചി ആണ്. ഞങ്ങളെ എല്ലാം  ചെറുപ്പം മുതൽ നോക്കിയതും ചേച്ചിയാണ്) എൻറെ മുഖത്തേക്ക് ഒന്നു നോക്കി .ഞാൻ പറഞ്ഞു ഇനി ഞാൻ വേണ്ടതെല്ലാം നോക്കി എഴുതി തരാം ( തക്കാളി ഇഞ്ചി വെളുത്തുള്ളി എന്ന് വേണ്ട എല്ലാ പച്ചക്കറികയും എഴുതി കൊടുത്തു) . അങ്ങനെ വീണ്ടും വീവിച്ചേച്ചി പച്ചക്കറി ശീട്ടായി പോയി . ഞാൻ വീണ്ടും  "പെട റാപ്" ആദ്യം തൊട്ടു വെച്ചു . വീട്ടിലെ ബഹളം കാരണം അയൽവാസികൾ എല്ലാം പുറത്തു വന്നു അമ്മയോട് ചോദിച്ചു "എന്താ ആകെ  ഒരു ബഹളം ആണെല്ലോ ?മോൾടെ കല്യാണം വല്ലതും ഉറപ്പിച്ചോ ?"


എന്താ ഒരു ബിരിയാണി വെക്കുന്നതിനു എനിക്കു സന്തോഷിച്ചു കൂടെ . എന്തായാലും അതിലൂടെ പോയവരോടും വരുന്നവരോടും 'അമ്മ പറഞ്ഞു അത് മോള് ബിരിയാണി വെക്കുന്നതാണ് . അപ്പുറത്തു നിന്നും വല്യമ്മ വന്നു പറഞ്ഞു "നീ എന്തായാലും ബിരിയാണി വെക്കല്ലേ എനിക്കും വല്യച്ചനും കൂടി ഉള്ളത് വെച്ചോ ". ഞാൻ പറഞ്ഞു പിന്നെ എന്താ ?. അങ്ങനെ ബിരിയാണി കഴിക്കാനുള്ള ആളുകളുടെ എണ്ണം കൂടി വന്നു.
ഒരു 10 പ്രാവശ്യം "പെട റാപ് " കേട്ടപോഴെകും വീവിച്ചേച്ചി സാധനം ഏല്ലാം വങ്ങിച്ചു ക്ഷീണിച്ചു എത്തി . അങ്ങനെ  ഞാൻ കോഴിക്ക്   വേണ്ടതെല്ലാം ശെരി ആക്കി വച്ചു . ഉള്ളി അരിഞ്ഞു ,ഇഞ്ചി അരിഞ്ഞു എല്ലാം അരിഞ്ഞു .അങ്ങനെ കോഴി അടുപ്പിൽ കയറി . ബിരിയാണിയുടെ കൂടെ കഴിക്കാനുള്ള ചള്ളാസ് വരെ ശെരി ആക്കി വച്ച്.

ഇനി ബിരിയാണി .ഇപ്പോഴാണ് അരിയുടെ കാര്യം ഓര്മ വന്നത് .ചെന്ന് അരികലത്തിൽ നോക്കിയപ്പോൾ ബസുമതി അരി ഇല്ല . വീണ്ടും വിളിച്ചു "വീവിച്ചേച്ചി " കേട്ടപാതി കേൾക്കാത്ത പാതി വീവിച്ചേച്ചി വല്യമ്മയുടെ വീട്ടിൽ പോയി പറഞ്ഞു " ഇന്ന് ഇങ്ങൾക്കു ബിരിയാണി വേണേൽ ഇവിടെ ഉള്ള ബസുമതി അരി തരണം . അല്ലാതെ എനിക്കു ഇനിയും കടയിൽ പോയി വേടിക്കാൻ  വയ്യ !" അങ്ങനെ വല്യമ്മ അവിടെ ഉള്ള അരി എടുത്തു കൊടുത്തു .
അങ്ങനെ അരി കിട്ടി .അതുകൊണ്ടൊരു ബിരിയാണിയും ഉണ്ടാക്കി . അതിൽ കോഴി ഇട്ടു മറിക്കുകയും  ചെയ്തു. ഇനി അവസാനം സ്വാദിന് വേണ്ടി നല്ലവണം നെയ്യ് ഒഴിച്ച് . അന്ന് പുതുതായി വാങ്ങിയ നെയ്യാണ് .മോഡിക്കായി മല്ലിയിലയും പുതിനയിലയും  ഉള്ളി വറുത്തതും മുന്തിരിയും അണ്ടിപരിപ്പും എല്ലാം ഇട്ടു . അതിൻറെ മുകളിലേക്കും വീണ്ടും നെയ്യ് ഒഴിച്ച് .
അങ്ങനെ ഒരു കിലോ കൊണ്ട് ബിരിയാണി വെച്ചു ഞങ്ങളും വല്യമ്മയും വല്യച്ചനും വീവിച്ചേച്ചിയും കഴിച്ചു.കഴിക്കുന്ന സമയത്തു എൻറെ കൈപ്പുണ്യത്തെ വാനോളം പുകഴ്ത്തി . അതിൽ പുളകിതയായി വീണ്ടും വീണ്ടും ബിരിയാണി എല്ലാവർക്കും വിളമ്പി കൊടുത്തു .എന്തായാലും പുകഴ്ത്തലും, പണി എടുത്ത ക്ഷീണവും കാരണം എന്നിക്കു അധികം കഴിക്കാൻ പറ്റിയില്ല. രാത്രി ബിരിയാണി ആണ് എന്ന സന്തോഷത്തിൽ ഞാൻ അധികം കഴിച്ചില്ല



എല്ലാവരും ബിരിയാണി കഴിച്ച ക്ഷീണത്തിൽ ഉമ്മറത്തു വന്നു കിടപ്പായി ഒരു അര  മണിക്കൂർ ആയില്ല ഒരുരുത്തർക്കായി വയറിൽ നിന്നും വിളി വന്നു തുടങ്ങി . പിന്നെ അവിടെനിന്നു അങ്ങോട്ടു ആർക്കും ശൗചാലയത്തിൽ നിന്നും ഇറങ്ങാൻ സമയം ഉണ്ടായില്ല ഓരോ പ്രാവശ്യം ഇറങ്ങി വരുമ്പോഴും എല്ലാവരും എന്നേ ഒന്ന് തുറപ്പിച്ചു നോൽക്കും . ഇതിനിടയിൽ സംഭവിച്ചത് എന്താണ് എന്നറിയാൻ 'അമ്മ നെയ്യിന്റെ കുപ്പി എടുത്തു നോക്കി . നോക്കിയപ്പോഴാണ് മനസിലായത് നെയ്യിൻറെ കാലാവധി തീർന്നിരുന്നു എന്ന് . എന്തായാലും ഒന്നും പറയണ്ട അവിടുന്ന് അങ്ങോട്ട് എന്നിക്കു പൊങ്കാല ആയിരുന്നു .

അങ്ങനെ എല്ലാവർക്കും 'അമ്മ കഷായം  വെച്ച് കൊടുത്തു വയറെല്ലാം സ്തംഭിപ്പിച്ചു . അങ്ങനെ ഒരു വിധത്തിൽ എല്ലാവരുടെയും തെറി കേട്ട് ക്ഷീണത്തിൽ പുറത്തിറങ്ങിയപ്പോൾ രാവില്ലേ പുറത്തു കൂടെ നടന്നിരുന്ന ഓരോരുത്തർ ആയി  ചോദിച്ചു "പെട റാപ് കോഴി ബിരിയാണി എങ്ങനെ കലക്കിയോ ?"

-ആമി-  

Comments

Post a Comment