ഇന്റർവെൽ

സ്കൂൾ ജീവിതം, ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ  സുവർണ കാലം ആണ് . ഒരുപാടു സുഹൃത്തുക്കൾ ഉണ്ടായിരുന്നു എപ്പോഴും ചുറ്റും . ഇത്തിരി നേരം പോലും പിരിഞ്ഞിരിക്കാൻ ഞങ്ങൾക്കു കഴിയുമായിരുന്നില്ല .ട്യൂഷൻ വെറുത്തിരുന്ന ഞാൻ കൂട്ടുകാരുടെ കൂടെ ഇരിക്കാൻ വേണ്ടി അതെ ട്യൂഷൻ ക്ലാസ്സിൽ ചേർന്നു .  എന്നും രാവില്ലേ 8 മണിക്കാണ് ട്യൂഷൻ .ഞാറായ്ച്ച ദിവസങ്ങളിൽ ട്യൂഷൻ കഴിഞ്ഞാൽ നേരെ "പിക്ക് ആൻഡ്  മിക്സിൽ " പോയി ഇരിക്കും 10  മണി തൊട്ടു 2  മണി വരെ അവിടെ ഇരുന്നു ബഹളം  ആണ് . വീട്ടിൽ എത്തിയാൽ വീണ്ടും ഫോൺ വിളിച്ചു സംസാരിക്കും .

സ്കൂളിലെ മലയാള അധ്യാപകൻ ആയിരുന്നു സുദർശൻ സർ. വേറെ ഒരു പാട് അധ്യാപകർ ഉണ്ടെങ്കിലും ഈ ഒരു അധ്യാപകന് മാത്രം എന്തോ ഞങ്ങളുടെ സുഹൃത്ത് വലയം ഇഷ്ടപെട്ടിരുന്നില്ല . പഠിക്കുന്ന നിലവാരം വെച്ച് സ്കൂളിൽ ഡിവിഷൻ ഉണ്ടാക്കി ഞങ്ങൾ 7 സുഹൃത്തുക്കളിൽ 3  പേർ (ഞാൻ ഉൾപ്പെടെ) ബി ഡിവിഷനിലും ബാക്കി ഉള്ളവർ പഠിപ്പിസ്റ്റുകൾ ആയതുകൊണ്ട് എ ഡിവിഷനിലും . ഈ രണ്ടു ക്ലാസ്സുകളും തമ്മിൽ കുറച്ചുഅധികം ദൂരമുണ്ട് ഒരു 5 മിനിറ്റ് വ്യത്യാസം. അതുകൊണ്ടു കൂട്ടുകാരെ കാണാൻ വേണ്ടി എന്നും ഞാനും എന്റെ സുഹൃത്തും കൂടി ഇന്റെർവെൽ ആവുമ്പോൾ അങ്ങോട്ട്  പോവും .

എല്ലാ ദിവസവും 3ആംതെ  ഹവർ മലയാളം ആണ് .എടുക്കുന്നത് സുദർശൻ സാറും. ക്ലാസ്സിൽ ലേറ്റ് ആയാൽ ഒന്നണിലെങ്കിൽ പുറത്തു നിൽക്കണം അല്ലെങ്കിൽ അടി വെടിക്കണം .ഇതാണ് പതിവ് . ആദ്യമായ് ആണ് ഒരു അധ്യാപകൻ അടിക്കാൻ വേണ്ടി ഇന്റെർവെൽ ബെൽ അടിക്കുന്നതിനു മുന്നേ ക്ലാസ്സിന്റെ പുറത്തു വന്നു നിന്നു ബെൽ അടിക്കുമ്പോൾ ക്ലാസ്സിലേക്ക് കേറുന്നത്  ഞാൻ കാണുന്നത്  . എന്തായാലും മിക്ക ദിവസവും പുറത്തു നിന്നും ആണ് ഞാൻ പഠിച്ചിരുന്നത്  .

അങ്ങനെ ഒരു ദിവസം ഞാനും എൻറെ സുഹൃത്തും ഉറപ്പിച്ചു ഇനി തൊട്ടു അടി വാങ്ങരുത് ഞങ്ങളും വേഗം തന്നെ തിരിച്ചു വരും എന്നൊക്കെ . അങ്ങനെ തിരിച്ചു നടക്കുന്ന വഴിക്കു സുദർശൻ സർ ക്ലാസ്സിലേക്ക് നടക്കുന്നത് കണ്ടു . ഞാനും എന്റെ സുഹൃത്തും ഓടി തുടങ്ങി . ബെൽ അടിച്ചു . ഓട്ടത്തിന്റെ വേഗത കൂട്ടി . ഞങ്ങളെ  കണ്ടതും സർ ഓട്ടത്തോട് ഓട്ടം . ആ ഓട്ടം കാണേണ്ടത്  ആയിരുന്നു. പി.ടി. ഉഷ വരെ തോറ്റു പോവും .


എന്തായാലും ആ ഓട്ടത്തിൽ സർ തന്നെ ജയിച്ചു . സർ  ആദ്യം എത്തി . സർ ആ തൃപ്പാദങ്ങൾ ക്ലാസ്സിലേക്ക് വെച്ച് തിരിഞ്ഞു നിന്നു . തൊട്ടു  പിന്നിൽ ഞങ്ങൾ  ഉണ്ട് . കിതച്ചു കൊണ്ട് ചോദിച്ചു " ആ ....ടി  വേണോ ? അതോ പു...റത്തു നി...ല്കുന്നോ ?" ഈ ഓട്ടം കഴിഞ്ഞു പുറത്തു നിൽക്കാൻ വയ്യാത്തതുകൊണ്ടു അടി മതി എന്ന് പറഞ്ഞു . സർ സന്തോഷം കൊണ്ട് പുളകിതനായി ചൂരലിന്റെ ഭംഗി നോക്കി . അടി വെടിക്കാൻ  വേണ്ടി ആദ്യം സുഹൃത്ത് കൈ നീട്ടി  . അത് കൊടുക്കാൻ വേണ്ടി സാറും  വടി പൊക്കി പക്ഷെ വടി താഴുന്നില്ല . അടുത്ത് അടി എനിക്കായ  കാരണം ഞാൻ തല താഴ്ത്തി നിൽക്കുകയാണ് . അടി കിട്ടുന്ന ശബ്‌ദം കേൾകാത്തതുകൊണ്ടു തല പൊക്കിയപ്പോഴാണ് മനസിലായത്  സാർ ൻറെ കൈ കുളത്തിപിടിച്ചു കൈ താഴത്താൻ പറ്റുന്നില്ല . അല്ലേലും വയസ്സനായ സർനു ഓടി കഴിവ് തെളിയിക്കണ്ട ആവശ്യമില്ല . എന്തായാലും മനസിലെ സന്തോഷം പുറത്തു കാണിച്ചില്ല . പക്ഷെ ക്ലാസിലെ ബാക്കി ഉള്ള കുട്ടികളുടെ  ചിരി കേൾക്കാമായിരുന്നു .

എന്തായാലും സാറിനു തിരിഞ്ഞു നോക്കാൻ പറ്റില്ല . അതുകൊണ്ടു അവർക്കു ചിരികാം . പക്ഷെ ഞങ്ങൾക്കു പറ്റില്ല ."വേഗം പോയി സ്റ്റാഫ്‌റൂമിൽ നിന്നും ഏതെങ്കിലും സാറുമാരെ വിളിക്കു " ക്ലാസിൽ ഉള്ള ആരോ വിളിച്ചു പറഞ്ഞു .പറഞ്ഞത് അനുസരിച്ചു ഞാൻ പുറത്തു ഇറങ്ങി പതുകെ ആസ്വദിച്ച് പോയി  വേറെ സാറെ വിളിച്ചു കൊണ്ട് വന്നു . അടുത്ത് തന്നെ ഹോസ്പിറ്റൽ ഉള്ള കാരണം സാറെ ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്തായാലും അന്നത്തെ ഹവർ ഞങ്ങൾ  എല്ലാം സന്തോഷിച്ചു ആർത്തുല്ലസിച്ചു ഇരുന്നു . ഇനി ഒരിക്കൽ കൂടി കൈയിൽ കിട്ടിയാൽ ഞങ്ങളെ  തല്ലി കൊല്ലും എന്നറിയാവുന്ന ഞങ്ങൾ  എല്ലാം പിന്നീടുള്ള ഇന്റർവെൽ നു പുറത്തേക്കു ഇറങ്ങിയിട്ടേ ഇല്ല !


-ആമി-

Comments