അങ്ങനെ സ്കൂൾ യുവജനോത്സവം തുടങ്ങി പത്താം ക്ലാസ്സിൽ പഠിക്കുന്ന കാരണം അച്ഛൻ ആദ്യമേ പറഞ്ഞു ഇതിൻറെ ഒന്നും പിന്നാലെ നടക്കേണ്ട എന്ന് . പഠിത്തത്തിൽ അത്ര കേമി ആയിരുന്ന ഞാൻ അങ്ങനെയെങ്കിലും കുറച്ചു ഗ്രേസ് മാർക്ക് ഒപ്പിച്ചെടുക്കാൻ എന്ന് വെച്ചപോ അച്ഛൻ സമ്മതിച്ചില്ല .അത് വരെ ഉള്ള എല്ലാ യുവജനോത്സവത്തിനും പങ്കെടുത്തിരുന്ന കാരണം അച്ഛൻ പറയുന്നത് കേൾക്കാൻ മനസ് സമ്മതിച്ചില്ല .
പണ്ട് യു.പി പഠന കാലത്തു സ്ഥിരം ആയി ഒപ്പന ടീമിലെ അംഗമായിരുന്നു ഞാൻ . വേറെയും ഒരുപാടു ഐറ്റം ഉണ്ടെങ്കിലും ഒപ്പന കൊണ്ട് ഞാൻ പ്രശസ്‌ത ആയി. അത് കളി കൊണ്ടല്ല . ഒരിക്കൽ ഞങ്ങൾ ജില്ലാ യുവജനോത്സവത്തിനു പോയി ഒപ്പന ചെസ്ററ് നമ്പർ വിളിക്കുന്നതും കാത്തു നിൽക്കുകയാണ് . അങ്ങനെ ഞങ്ങളുടെ ചെസ്റ് നമ്പർ വിളിച്ചു . തകർത്തു കളിയും തുടങ്ങി . കളിക്കുന്ന ഇടയിൽ എൻറെ കാലിൽ പെട്ടന്നു എന്തോ കുത്തി കയറിയ പോല്ലേ തോന്നി . കാല് നിലത്തു കുത്താൻ പറ്റുന്നില്ല . എന്തായാലും കളി നിർത്തിയില്ല കാല് ഒരുവിധത്തിൽ നിലത്തു ചവിട്ടാതെ കളിച്ചു . ചിരി പോലും മായാതെ കളിച്ചു . ഞാൻ ഇറങ്ങി വന്നതും കൂട്ടുകാരിയുടെ അച്ഛൻ എന്നെയും എടുത്തു കൊണ്ട് ഓടി .ഒന്നും മനസിലായില്ല . ഓടുന്ന ഇടയ്ക്കു ഞാൻ കണ്ടു കാലിൽ നിന്നും ചോര വാർന്നൊലിക്കുന്നത് .പണ്ട് തൊട്ടേ ചോര കാണുമ്പോൾ തല കറങ്ങുന്ന ഞാൻ ഇത് കണ്ടതും ബോധം കെട്ടു കൂട്ടുകാരിയുടെ അച്ഛൻറെ കൈയിൽ തന്നെ വീണു .
മുന്നേ കളിച്ചിരുന്ന കുട്ടികളുടെ കുപ്പിവളകൾ പൊട്ടി വീണതാണ് . ആ കുപ്പിവളച്ചില്ലുകൾ എൻറെ കാലിലും . എന്തായാലും ചോര കണ്ടതോടെ എന്റെ ബോധം പോയി പിന്നെ ബോധം വരുമ്പോൾ ഞാൻ റിസൾട്ട് ആണ് കേൾക്കുന്നത്, സ്കൂളിന് ഫസ്റ്റ് പ്രൈസ് കിട്ടി .എല്ലാം എൻറെ സാഹിസിക പ്രവർത്തി കൊണ്ടാണ് എന്നാണ് എല്ലാവരും വിശ്വസിച്ചത് .പിന്നെ എല്ലായിടത്തും അവർ എന്നേ വാനോളം പുകഴ്ത്തി . അത്രയും വേദന സഹിച്ചും കളിച്ചതിനു സ്കൂളിൽ പ്രത്യേക അനുമോദനം വരെ കിട്ടി. എന്തായാലും ഞാൻ അങ്ങു പ്രശസ്‌ത ആയി എന്ന് പറഞ്ഞാൽ മതിയെല്ലോ .
ഇതെലാം അറിയുന്ന വീട്ടുകാർ അത് കൊണ്ട് തന്നെ ഹൈ സ്കൂൾ സെക്ഷൻ തൊട്ടു അധികം ഒന്നും ഡാൻസിൽ പങ്കെടുപ്പിക്കാറില്ല . എന്തയാലും അവസാന സ്കൂൾ യുവജനോത്സവം ആണ് . വീട്ടിൽ പറയാതെ ഗ്രൂപ്പ് ഡാൻസിന് ചേർന്നു.യുവജനോത്സവ സമയത്തു ക്ലാസ്സിൽ കേറണ്ട ആവശ്യമില്ല സ്കൂളിൽ എത്തിയാൽ രാവില്ലേ മുതൽ വൈകിട്ട് വരെ പ്രാക്ടീസ് ആണ് . അവധി ദിവസങ്ങളിലും സ്കൂൾ വന്നു പ്രാക്ടീസ് ചെയാം . സ്കൂളിന് പോയിന്റ് ഇപ്പോ നേടി കൊടുക്കും എന്ന് കരുതി കൊണ്ട് കുറച്ചു കാലത്തേക്ക് ടീച്ചറുമാർ ചോദ്യങ്ങൾ ചോദിച്ചു ബുധിമുട്ടിക്കുകയുമില്ല .
എന്തായാലും എപ്പോഴും ഉള്ള പോല്ലേ പാതി സത്യം വീട്ടിൽ പറഞ്ഞു, പരിപാടി കാണാൻ സ്കൂളിൽ നിന്നും പോവുന്നുണ്ട് . അവരുടെ കൂടെ ഞാനും . അങ്ങനെ അവിടെ ചെന്നു . മൈക്ക് അപ്പ് ഒകെ ഇട്ടു രാവില്ലേ 10 മണി മുതൽ ഇരിക്കുകയാണ് . യുപി സെക്ഷൻ തുടങ്ങിയപ്പോൾ ആണ് മൈക്ക് അപ്പ് തുടങ്ങിയത് . പക്ഷെ യുപി സെക്ഷൻ കളിച്ചു തീർന്നപ്പോൾ സമയം 2 മണി . പിന്നീട് ഹൈസ്കൂൾ സെക്ഷനിൽ കിട്ടിയത് 12 ആംതെ നമ്പറും . എന്തായാലും കളി എല്ലാം കഴിഞ്ഞപ്പോൾ സമയം 6 :30 . എന്തായാലും വേഗം ഡ്രസ്സ് എല്ലാം മാറ്റി ബസിൽ കയറി ഇരുന്നു . മൈക് അപ്പ് കളയാനുള്ള സമയമില്ല. അങ്ങനെ വീടിന്റെ പടിവാതിലിൽ കൊണ്ട് പോയി ഇറക്കി .
ഇനി വീട്ടിലേക്കു കേറുന്ന രംഗമാണ് അച്ഛൻ വീട്ടിൽ ഉണ്ടോ ഇല്ലയോ എന്നറിയില്ല. എന്തായാലും രണ്ടും കല്പിച്ചു കോളിങ് ബെൽ അടിച്ചു. ഭാഗ്യത്തിന് തുറന്നതു അമ്മയാണ്. എന്നേ കണ്ടതും അമ്മ ഞെട്ടി. ഞാൻ പറഞ്ഞു "ഇനിയിപ്പോ ഇതൊന്നും ആരോടും പറയണ്ട" ഞാൻ വേഗം പോയി മുഖമെല്ലാം കഴുകി വന്നു . അച്ഛൻ വരുന്ന മുന്നേ ശാപ്പാട് എല്ലാം കഴിച്ചു .എന്നിട്ടു സുഖമായി പോയി കിടന്നുറങ്ങി . രാവില്ലേ ആയപ്പോഴേക്കും അമ്മയും എന്നേ പോല്ലേ പാതി സത്യം പറഞ്ഞു . ഇന്നലെ ഞാൻ മൈക്ക് അപ്പ് ഒകെ ഇട്ടു ആണ് വന്നു കയറിയത് എന്ന് .അച്ഛൻ എന്നേ ചീത്ത ഒന്നും പറഞ്ഞില്ല പക്ഷെ പിന്നീട് അവിടന്ന് അങ്ങോട്ട് എവിടെയും ഞാൻ ഡാൻസ് ചെയ്തിട്ടില്ല .
-ആമി-

Comments
Post a Comment