ബിറ്റ്

അങ്ങനെ പ്ലസ് ടു പരീക്ഷ കാലം ആയി. പ്ലസ് വൺ കഷ്ടപ്പെട്ട് ഏഴുതി എടുത്തു . അത്യാവശ്യം നല്ല മാർക്ക് കിട്ടി പാസ്സായി (ഇന്നും എനിക്ക്  അത്ഭുതം ആണ്  73 % എങ്ങനെ കിട്ടി എന്ന്). അതിനു മുന്നേ ഉള്ള എല്ലാ പരീക്ഷക്കും തോൽക്കുകയും ,ജയിച്ചാൽ തന്നെ 17 1/ 2  മാർക്ക് ആണ് കിട്ടിയിരുന്നത് . കയ്യിലിരിപ്പിന്റെ ഗുണം കാരണം ലാബുകളിൽ ഒന്നും കേറേണ്ടി വന്നിട്ടില്ല .പ്രത്യേകിച്ച് കെമിസ്ട്രി യും ഫിസിക്സ് ഉം .ലാബിൽ . കേറണമെങ്കിൽ അന്ന് ചെയ്യാൻ പോവുന്ന ലാബ് പഠിച്ചു വരണം . പല ആവർത്തി വായിച്ചു നോക്കിയിട്ടുണെങ്കിലും എന്താണ് എന്ന് മനസിലാക്കാൻ പറ്റാത്തത് കൊണ്ട് ലാബിൽ കേറേണ്ടി വന്നിട്ടില്ല . ഒരു കണക്കിനാണ് റെക്കോർഡുകൾ എല്ലാം സൈൻ വാങ്ങിച്ചത് . എന്തായാലും പ്രാക്ടിക്കൽ എക്സാം അടുത്തു . എന്തൊക്കെ വായിച്ചിട്ടും പഠിച്ചിട്ടും ഒന്നും മനസിലാവുന്നില്ല. ഫിസിക്സ്യിൽ ആണേൽ  ഒരു നൂറായിരം ഫോർമുല . ഇതെല്ലം ഓർത്തു പരീക്ഷ പാസ്സാവുന്ന കാര്യം സംശയം ആണ് . ഞങ്ങളുടെ കൂട്ടത്തിൽ ഒരു പഠിപ്പിസ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു . ഓൾക്കും  ഒടുക്കത്തെ പേടി . പരീക്ഷാ പേടി. എന്തായാലും പരീക്ഷയുടെ തലേ ദിവസം  ഞാൻ  ഒരു കാര്യം ഉറപ്പിച്ചു ബിറ്റ് വെക്കാം ജീവിതത്തിൽ ആദ്യം ആയിട്ടായിരുന്നില്ല ബിറ്റ് വെക്കുന്നത് .പ്ലസ് ടു വിൽ എന്ന് കാലെടുത്തു കുത്തിയോ അന്ന് തുടങ്ങിയതാണ് . കൂട്ടത്തിൽ ഞാനും എൻറെ പ്രിയ ഉമ്മച്ചി കുട്ടിയുമാണ് ബിറ്റ് വെക്കാൻ മിടുക്കികൾ .




 അടുത്ത ദിവസം ഫിസിക്സ് പരീക്ഷയാണ്. 23 എക്സ്പിരിമെന്റസ് ഉണ്ട് . അങ്ങനെ ഉറകുമുളച്ചു ഞാൻ 23 എക്സ്പിരിമെന്റസ്  ബിറ്റ് എഴുതി . 23 എക്സ്പിരിമെന്റ്സും കൂടി ഒരു മെയിൻ ഇൻഡക്സ് ഉണ്ടാക്കി ടവൽഇൽ കെട്ടി വച്ചു . ബാക്കി 23 എക്സ്പെരിമെന്റ്സും പേഴ്സ് ലും , പോക്കറ്റുകളിലും ആയി ഒളിപ്പിച്ചു . എന്തായാലും കേറുന്നതിന് മുന്നേ കൂട്ടുകാരികളോട് പറഞ്ഞു ആരും പേടിക്കണ്ട ഏതു വന്നാലും ബിറ്റ് ഉണ്ട് കയ്യിൽ . പറഞ്ഞാൽ മതി ആ ബിറ്റ് അങ്ങോട്ടു തരാം . അങ്ങനെ പരീക്ഷക്കു കയറി ഓരോരുത്തർക്കായി അവർക്കു വേണ്ട ബിറ്റ് എടുത്തു കൊടുത്തു . ഞാനും എടുത്തു എഴുത്തി . അങ്ങനെ ഞങ്ങൾ 6 പേരുടെയും ഉത്തരങ്ങൾ കാണിച്ചു കൊടുത്തു . ബാക്കി ചെയ്യാനുള്ള കൂട്ടലും കുറക്കൽ എല്ലാം കഴിഞ്ഞു പുറത്തു ഇറങ്ങാറായി . എൻറെ പ്രിയ ഉമ്മച്ചി കൂട്ടുകാരി  മാത്രം കുറെ നേരമായി എന്തൊക്കെയോ ചെയുന്നു . ഒന്നും മനസിലായില്ല . എന്തായാലും ഞങ്ങൾ പുറത്തു ഇറങ്ങി .


ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൂട്ടുകാരി ഇറങ്ങി വന്നു . ഞാൻ ദേഷ്യത്തോടെ ചോദിച്ചു" ബിറ്റ് തന്നിട്ട് കോപ്പി അടിച്ചു എഴുതാൻ പോലും അറിയില്ലേ ?". കൂട്ടുകാരി അലറി കൊണ്ട് പറഞ്ഞു "ചുമ്മാ ബിറ്റ് കിട്ടിയിട്ട് കാര്യമില്ല ! ഞാൻ ചെന്ന് നോക്കുമ്പോൾ 2 കല്ല് കെട്ടിത്തൂക്കി വെച്ചിരിക്കുന്നു അതുകൊണ്ടു എന്ത് ചെയ്യാനാ എന്ന് അറിയണ്ടേ . അതിൽ നിന്നും ഗ്രാഫ് വരയ്ക്കണം . അത് നീ വന്നു വരച്ചു തെരോ ? അത് പോട്ടെ നിങ്ങള്കെല്ലാം വെറുതെ റെക്കോർഡിൽ ഉള്ള പോല്ലേ എഴുതി കൊടുത്താ മതി . ഞാൻ അത് ചെയ്തപ്പോൾ ആ കാലമാടൻ പറഞ്ഞു ഞാൻ അവിടെ വെച്ചിരിക്കുന്ന കല്ലിന്റെ തൂക്കം ഇതൊന്നുമല്ല . റെക്കോർഡിൽ ഉള്ള  കണക്കായി ഇങ്ങു വരണ്ട എന്ന് . പിന്നെ ആദ്യം തൊട്ടു എല്ലാം ചെയ്തിടാടി  ഞാൻ വരുന്നത് ! ഞങ്ങൾ ആരും പിന്നെ ഒന്നും മിണ്ടിയില്ല . ഇങ്ങനെ കല്ലിനും കോലിനും  ഒകെ കണക്കുണ്ട് എന്ന് അന്നാണ് ഞങ്ങൾക്കു മനസിലായത് . എന്തായാലൂം ഞങ്ങൾ എല്ലാം പ്ലസ് ടു പരീക്ഷ പാസ്സായി

-ആമി-

Comments