ജൻമം

ഇനിയും ഒരുപാടു ജന്മങ്ങൾ വേണം എനിക്ക്
ആദ്യ ജൻമം  ഒരു മിന്നാമിനുങ്ങു ആയി തന്നെ വേണം . എവിടെ എല്ലാം അന്ധകാരം ഉണ്ടോ അവിടെ എല്ലാം പ്രതീക്ഷയുടെ വെളിച്ചം നൽകാൻ .
ഇരുട്ടുള്ളപ്പോൾ മാത്രം എന്നേ തേടി വരുന്ന പ്രതീക്ഷയെ കാണാൻ .


അടുത്ത ജൻമം ചിത്രശലഭമായി വേണം . ആദ്യം ഒരു പുഴുവായി ഇഴഞ്ഞു നടന്നു പിന്നീട് ഒരു ചിത്രശലഭമായി മാറി , പറന്നു ഉയരണം. ഉയർന്നു പറക്കുമ്പോൾ ലോകത്തെ ഏറ്റവും ഭംഗി ഉള്ള പൂവുകൾ കാണണം . ഓരോ പൂവുകളിലും ഇരുന്നു തേൻ നുകരണം .


അടുത്ത ജനമം എനിക്കൊരു പറവ ആയി ജൻമം എടുക്കണം . ഉയർച്ചിയിലേക്കു പറന്നു ഉയരാൻ , താഴേക്കു വലിക്കുന്ന എല്ലാം ഉപേക്ഷിച്ചു ഏഴു കടലും  കടന്നു പറക്കണം .


ഇനിയുള്ള ജൻമം മനുഷ്യ ജൻമം . അതിൽ ഞാൻ എന്താണ് ആഗ്രഹിക്കുന്നത് . ഒരുപാടു ആഗ്രഹങ്ങൾ സഫലമാകാനുള്ള ജൻമം .എനിക്ക്  നഷ്ടപ്പെട്ട് പോയ എല്ലാം എനിക്കു തിരികെ വേണം . ഞാൻ ആഗ്രഹിച്ചും , ഞാൻ അറിഞ്ഞു കൊണ്ട് വിട്ടു കൊടുത്തതും എല്ലാം.ഈ ജന്മത്തിൽ ചെയ്തതും ചെയാത്തതുമായ എല്ലാ ആഗ്രഹങ്ങളും ചെയ്യണം .പിരിഞ്ഞു പോയവരയി ഒന്നിക്കണം , പിരിയാത്തവർ ആയി ഇതിലും സ്നേഹത്തോടെ ജീവിക്കണം. ചെയ്യാൻ ബാക്കി വെച്ച പലതും ചെയ്‌തു  തീർക്കണം. എല്ലാം കഴിയുമ്പോൾ ഇനി  ഒന്നും ബാക്കി വെക്കാതെ മരണത്തിലും സന്തോഷത്തോടെ മരിക്കണം.

-ആമി-

Comments