ഈ ശൂന്യത എന്നേ ശ്വാസം മുട്ടിക്കുന്നു .പുറത്തു നിന്നും നോക്കുന്ന ആർക്കും എന്നിൽ ഒരു മാറ്റവും കാണില്ല . പക്ഷെ എന്തോ എനിക്കറിയാം എൻറെ ഉള്ളിൽ ഒരു കടൽ ഇളകി മറിയുന്ന വേദന . ഈ വേദന എന്നിക്കു സഹിക്കാൻ പറ്റുന്നതിലും കൂടുതൽ ആണ് .
പ്രത്യക്ഷ്യമായി ഒരു മാറ്റവും ഞാൻ കാണുന്നില്ല . ശൂന്യത എന്നൊന്നുണ്ടോ . ഉണ്ട് ചെറുപ്പം തൊട്ടേ നമ്മൾ പഠിച്ച പുസ്തകളിൽ എവിടെയോ പഠിച്ചിട്ടുണ്ട് ശൂന്യതയിലും എന്തൊക്കെയോ ഉണ്ട് എന്ന് അറ്റംസ് , മോളിക്യൂൾസ് അങ്ങനെ . എല്ലാത്തിന്റെയും അവസാനം ശൂന്യത മാത്രമാണ് . ഏതൊരു വികാരത്തിന്റെയും അവസാനം ശൂന്യത മാത്രമാണ് . കരച്ചിലിന്റെ, സന്തോഷത്തിന്റെ, വേദനയുടെ, സ്നേഹത്തിന്റെ എല്ലാം അവസാനം ശൂന്യത മാത്രമാണ് .
ശൂന്യതയിൽ എത്തുമ്പോൾ നമ്മൾ മനസിലാകും നമ്മൾ ഈ ലോകത്തു ആരുമല്ല. ഒന്നുമല്ല . അതുകൊണ്ടു തന്നെ ഒന്നിനെയും ഭയക്കേണ്ടതില്ല . സ്നേഹിക്കേണ്ടതില്ല , സങ്കടപെടേണ്ടതില്ല ഒന്നുമില്ല .ഇതെല്ലാം അറിഞ്ഞിട്ടും നമ്മൾ സ്നേഹിക്കും, വേദനിക്കും, സങ്കടപ്പെടും, സന്തോഷിക്കും എല്ലാം ചെയ്യും . അതാണ് മനുഷ്യൻ . എല്ലാം അറിഞ്ഞിട്ടും വീണ്ടും അത് തന്നെ വേണം എന്ന് വാശി പിടിക്കുന്ന മനസ് .
ശൂന്യത എന്നതിനെ വാക്കുകൾ കൊണ്ട് പ്രകടമാക്കാൻ പറ്റില്ല . അത് വാക്കുകൾക്കു അതീതമായ എന്തോ ഒന്നാണ് . ഒരിക്കലും അനുഭവിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒന്ന് .ഈ ശൂന്യതയിൽ ഞാൻ എല്ലാം ബന്ധനങ്ങളിൽ നിന്നും മോചിക്കപെട്ടവളുടെ വികാരം കൊളുന്നു . ഇന്നെനിക്കു തോന്നുന്നു ആ ബന്ധനങ്ങൾ എനിക്കു എന്തെല്ലാമോ ആയിരുന്നു . എന്റേതായിരുന്നു, എന്റേതമാത്രമായിരുന്നു . ഈ ശൂന്യതയിൽ ജീവിക്കുന്നതിലും ഭേദം ആ ബന്ധനകൾ തന്നെ ആയിരുന്നു .
-ആമി-

Comments
Post a Comment