കണ്ണുകൾ

അവൻ എന്നും പറയും  "നിൻറെ കണ്ണുകൾക്കു ഭയങ്കര തിളക്കമാണ് ".

ആ തിളക്കം നിൻറെ  കണ്ണുകൾ ആയി കൂട്ടിമുട്ടുമ്പോൾ മാത്രമാണ്  .നിന്നെ കാണുമ്പോൾ മാത്രമാണ് എന്നിലേക്കു ആ തിളക്കം ഒഴുകി എത്തുന്നത് .നിന്നെ കാണുമ്പോൾ ഞാൻ എന്നേ തന്നെ മറക്കുന്നു ,എന്റെ മുന്നോട്ടുള്ള ജീവിതം കാണുന്നു  .



ഒരിക്കലും എനിക്കു ആ കണ്ണുകളിലേക്കു നോക്കി ഇരിക്കണ്ട,....എന്നാൽ എൻറെ കണ്ണുകൾ ഏതോ ഒരു ശക്തിയാൽ നിന്റെ കണ്ണുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു നിന്റെ കണ്ണുകൾ എപ്പോഴും എന്നോട് സംസാരിക്കാറുണ്ട്ന്  .
നിന്റെ കണ്ണുകളിൽ ആയിരം സൂര്യന്മാർ ഒരുമിച്ചു അസ്തമിക്കുന്ന പ്രഭ കാണാം ,ആ പ്രഭയിൽ നിനക്ക് വേണ്ടി കാത്തിരിക്കുന്ന എന്നെയും .നിന്റെ കണ്ണുകളിൽ  ഉദിച്ചു വരുന്ന ആയിരം നക്ഷത്രങ്ങളെയും കാണാം , അതിനിടയിൽ ഒരു ചന്ദ്രനായി  ഞാനും .നിൻറെ കണ്ണുകളിൽ സൗരഭ്യം പരത്തുന്ന ഒരു പനിനീർ പുഷ്പത്തെ കാണാം , അതിൽ തേൻ നുകരാൻ വരുന്ന ചിത്രശലഭമായി  ഞാനും.

നിൻറെ മുഖത്തു നിനക്ക് ഏതു ഭാവം വേണേലും കൊണ്ട് വരാം പക്ഷെ നിൻറെ കണ്ണുകൾ എപ്പോഴും നിന്നെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും .നിന്നോട് പറയാൻ ഇത്ര മാത്രം എന്നിൽ നിന്നു എന്ന് നീ അകലുന്നുവോ അന്നായിരിക്കും ഈ കണ്ണുകളിലെ അവസാന തിളക്കം.

-ആമി-

Comments