ഒറ്റക് ആയി പോയിട്ടുണ്ടോ ജീവിതത്തിൽ എപ്പോഴെങ്കിലും . ഒരു രാജ്യത്തു, ഭാഷ അറിയാതെ ,ദേശം അറിയാതെ ഒന്നുമറിയാതെ . അത്രയും നാൾ അമ്മയും അച്ഛനും പൊന്നു പോല്ലേ കൊണ്ട് നടന്നു ഒരു അല്ലലില്ലാതെ ജീവിച്ചു പെട്ടന്നൊരു സുപ്രഭാത്തിൽ എല്ലാം നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന . ഒരുപക്ഷെ എനിക്ക് ചുറ്റും പരിചയക്കാർ ഉണ്ടാവുമായിരികം . എങ്കിലും ഒറ്റക്കായി പോയി എന്ന് തോന്നി പോവുന്നു. പക്ഷെ ഇതോടു കൂടി ഞാൻ എനിക്ക് പേടി തോന്നിയ എല്ലാ കാര്യങ്ങളും ചെയ്തു തീർക്കും . ഒറ്റക് പുറത്തു പോയി തുടങ്ങണം .... രാത്രിയിൽ ഊരു ചുറ്റണം ..... ബിയർ അടിച്ചു ഉറങ്ങണം ... ഒരു വീട്ടിൽ ഒറ്റക് കിടന്നുറങ്ങാൻ ഉള്ള ധൈര്യം ഉണ്ടാക്കി എടുക്കണം... എല്ലാ ദുരിതങ്ങളെയും ഒറ്റക് നേരിടാനുള്ള ചങ്കുറപ്പ് ഉണ്ടാകണം.
എന്നും ഒരു സാദാ പെൺകുട്ടി ആയി ഇരിക്കാൻ ആണ് ഞാൻ ആഗ്രഹിച്ചിരുന്നത് . നഖം കടിക്കുന്നതും കാല് കൊണ്ട് നിലത്തു വട്ടം വരക്കുന്ന പെൺകുട്ടി. എന്തിനും ഏതിനും അച്ഛനെയും ഭർത്താവിനെയും സഹോദരനെയും ഒകെ കൂട്ടുപിടിക്കുന്ന പെൺകുട്ടി .ഒരു സാധാ പെൺകുട്ടി .
പക്ഷെ ഇന്ന് ഞാൻ അങ്ങനെ അല്ല . എന്തും നേരിടാനുള്ള ധൈര്യം ഞാൻ ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു . ഓരോ പ്രാവശ്യം അടി തെറ്റി വീണാലും വീണ്ടും ആരുടെയും സഹായമില്ലാതെ എഴുനേൽക്കാൻ പഠിച്ചിരിക്കുന്നു . ഇന്ന് എനിക്ക് എന്നെ വാശി കേറ്റിയവരോട് ഇഷ്ടമാണ് . നിങ്ങൾ ആണ് എന്നേ ഇതെല്ലം പഠിപ്പിച്ചത് . നിങ്ങൾ തന്ന ഓരോ അടിയിലുമാണ് ഞാൻ കൂടുതൽ ശക്തി ആർജിച്ചതു. ഇന്ന് അന്യമൊരു ദേശത്തു ഒറ്റക്കു നിൽക്കാനുള്ള ചങ്കുറപ്പും കിട്ടിയത് നിങ്ങളിലൂടെ മാത്രം . പക്ഷെ ഒന്നുണ്ട് പണ്ട് ഞാൻ നിഷ്കളങ്ക ആയിരുന്നു . ഇന്ന് ഞാൻ അതല്ല .ഇന്ന് ഞാൻ എന്നിക്കു വേണ്ടിയും ജീവിക്കാൻ പഠിച്ചിരിക്കുന്നു . എന്നേ വേദനിപ്പിക്കുന്നവരെ തിരിച്ചു വേദനിപ്പിക്കാനും , എന്നേ വേണ്ടാത്തവരെ വേണ്ട എന്ന് വെക്കാനും , എന്നേ ചതിച്ചവരെ തിരിച്ചു ചതിക്കാനും എല്ലാം പഠിച്ചിരിക്കുന്നു .
-ആമി-

Comments
Post a Comment