Nest

എല്ലാവർക്കും അവർ വളർന്നു വലുതായ വീട് എന്നും പ്രിയപ്പെട്ടതാണ് . എന്നാലും നമ്മൾ നമ്മളുടെ സ്വപ്നങ്ങളിൽ ഒരു വീട് പണിയും .ഭാവിയിൽ ഒരു വീട് വെക്കുമ്പോൾ അത് ഇങ്ങനെ ആവണം എന്ന് ആഗ്രഹിക്കും  .നമ്മുടെ ഇഷ്ടങ്ങൾക്കു അനുസരിച്ചു ഒരു വീട് . അങ്ങനെ ഞാൻ ഒരു വീട് വെക്കുമ്പോൾ  അത് പുഴയുടെയോ കായലിന്റെയോ തീരത്തായിരിക്കും  . ചതുരശ്രീ ആകൃതിയിൽ ഉള്ള ഒരുനില  വീട്  . മരം കൊണ്ടുള്ള പടിവാതിൽ  ആയിരിക്കും . വീടിന്റെ ഇരു വശവും പൂന്തോട്ടം ഉണ്ടായിരിക്കും . ഒരു വശത്തു മുഴുവൻ ചുവന്ന് റോസാ പുഷ്പങ്ങൾ . മറുവശത്തു നാലുമണി പൂക്കളും പത്തുമണി പൂക്കളും ,മുല്ലപ്പൂവും ഉണ്ടായിരിക്കും .വീടിനു പിൻവശത്തു ഒരു പാട് മരങ്ങൾ  ഉണ്ടായിരിക്കും. അതിൽ ഒരെണം ചെമ്പക മരമായിരിക്കും . പിന്നെ തെങ്ങും മാവും പ്ലാവും കവുങ്ങും വാഴയും  എല്ലാം ഉണ്ടാവും . നടുമുറ്റത്തു തുളസിതറയും.


വീടിനു ചുറ്റും ചാരുപടിയും   കാണും . ഉമ്മറ കൊലയായിൽ ചാരു കസേരയും ,തൂക്കു വിളക്കും   ഉണ്ടാവും( സന്ധ്യക്കു വിളക്കുകൊളുത്താൻ ) . സന്ധ്യാസമയത് ചെമ്പക മണമുള്ള കാറ്റായിരിക്കും . ഉമ്മറ വാതിൽ തുറന്നാൽ അടുക്കള വാതിൽ കാണണം  വീടിനകത്തു കാവി കൊണ്ടുള്ള  നിലമായിരിക്കും . ഓടുകൾ പതിച്ച മേൽക്കൂരയും . ഉമ്മറത്ത് 6 കസേരകൾ കാണും ഒരു ചെറിയ ടീപോയും  , ടീവിയും പിന്നെ ഒരു ഘടികാരവും  . ഉമ്മറത്ത് നിന്നും  കിഴക്കു വശത്തേക്കു പൂജാമുറിയും ഒരു കിടപ്പുമുറിയും കാണും  പടിഞ്ഞാറേ വശത്തു ഊണുമുറിയും, വേറെ ഒരു  കിടപ്പു മുറിയും കൂടി കാണും . അടുക്കളയിൽ നിന്നും പുറത്തേക്കു ചെറിയ ഒരു കോലായ , അരി കുത്താനും ആട്ടാനും അരക്കാനും എല്ലാം .


എല്ലാ മുറികളും വളരെ വിശാലമുള്ളതായിരിക്കും. കിടപ്പുമുറിയിൽ ഒരു കട്ടിലും ചുവരോട് ചേർന്ന് തുണികൾ വെക്കാനുള്ള അറകളും കാണും. പിന്നെ ചെറിയ ഒരു മേശയും .അതിനു മുകളിൽ ഒരു റേഡിയോ ഉണ്ടായിരിക്കും . ഊണുമുറിയിൽ മേശയും 6 കസേരകളും . എല്ലാ മുറികളിലും ഇളം നിറത്തിലുള്ള കർട്ടൻ ഉണ്ടായിരിക്കും . വീട് മുഴുവൻ വെള്ളനിറത്തിലുള്ള ചായം പൂശിയിരിക്കും. ജാനാലകളും വാതിലുകളും എല്ലാം മരത്തടി കൊണ്ടുള്ളതായിരിക്കും.

വീടിൻറെ പുറകു വശത്തു പശു തൊഴുത്തും കോഴിക്കൂടും ഉണ്ടാവും. രാവില്ലേ ആവുമ്പോൾ കോഴിയേയും താറാവുകളയേയും കൂട് തുറന്നു വിടും . വീടിന്റെ മുൻവശത്തെ കായൽ ആണെങ്കിലും ചെറിയ ഒരു കുളം കൂടി വീട്ടിൽ ഉണ്ടാവും .ഒരു കിണറും . പിൻവശം പാടം ആയിരിക്കും . വീടിനു ചുറ്റും എപ്പോഴും മണ്ണിൻറെ മണ്ണമായിരിക്കും .

-ആമി- .

Comments