ഫെയറി

ഞാൻ  ഇടയ്ക്കു സ്വപ്നം കാണാറുണ്ട്  സിൻഡറില്ലയിൽ വന്ന "ഫെയറി ഗോഡ് മദർ" പെട്ടന്നു ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ വെച്ച് കണ്ടുമുട്ടി എന്നോട് എൻറെ ആഗ്രഹങ്ങൾ സാധിച്ചു തരാം  എന്ന് പറയുന്നത് . എന്നെയും സിൻഡ്രല്ല പോല്ലേ സുന്ദരി ആകുന്നത് . തിളങ്ങുന്ന വെള്ള ഗൗൺ . ഗ്ലാസ് ഷൂസ് ഇതെല്ലം എനിക്കു ഒരു ഞൊടിയിടയിൽ കിട്ടുന്നത് . (https://www.youtube.com/watch?v=VNKuARjkWEg). ഞാനും ഒരു രാജകുമാരിയെ പോല്ലേ രാജകുമാരനെ പോയി കണ്ട് കൂടെ നൃത്തം ചെയ്ത ,12 മണിയാവുമ്പോൾ എല്ലാം അവസാനിച്ചു ഒരു ഓർമയായി മാറുന്നത് .


ഞാൻ രാജകുമാരനെ തേടി പോകുമോ അതോ എൻറെ മറ്റു സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പോവുമോ എന്നറിയില്ല .
ഒരുപക്ഷെ എന്നോടു ഒരാഗ്രഹം സാധിച്ചു തരാം എന്ന് പറഞ്ഞാൽ ഞാൻ എന്ത് ചോദിക്കണം ?

ഒരായിരം ആഗ്രഹങ്ങൾ ഉണ്ടെങ്കിലും ഏതെങ്കിലും ഒന്ന് മാത്രം ചോദിച്ചാൽ ഒന്നും കിട്ടുകയില്ല പറയാൻ!എങ്കിലും ഞാൻ ചോദിക്കും ഇതിൽ ഏതെങ്കിലും ഒരെണം
1 . ഒരേസമയത്  സൂര്യാസ്തമയവും സൂര്യൻ ഉദികുന്നതും കാണണം . പടിഞ്ഞാറു അസ്തിമിക്കുന്ന സൂര്യൻ അപ്പോൾ തന്നെ കിഴക്കുദിക്കുന്നത് .
2 .കടലിനടിയിൽ ഒരു കൊട്ടാരമുണ്ടെകിൽ അത് പോയി കാണണം
3 . കാലുകൊണ്ട് കടലും കൈകൊണ്ടു മേഘങ്ങളും തൊടണം
4 . എനിക്ക് ആവശ്യമുള്ളപ്പോൾ മാത്രം ചിറകു മുളക്കണം .

പിന്നെയും ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടെങ്കിലും അതിനു മാന്ത്രിക ശക്തി ഒന്നും ആവശ്യമില്ല . പക്ഷെ ഈ ആഗ്രഹങ്ങൾ സഫലമാകാൻ ഒരു ഫെയറി ഗോഡ് മദർ തന്നെ വിചാരിക്കണം . കയ്യിൽ ഉള്ള മാന്ത്രിക വടി കൊണ്ട് ജാലവിദ്യകൾ കാണിക്കണം .എന്തായാലും എന്നെകിലും ഒരു ഫെയറി ഗോഡ് മദർ നേ കണ്ടുമുട്ടും എന്ന് തന്നെ പ്രതീക്ഷികാം .



--ആമി--


Comments