അങ്ങനെയും ഒരു യാത്ര

എനിക്ക് പണ്ട് തൊട്ടേ എല്ലാ മൃഗങ്ങളെയും  പേടിയാണ്. പട്ടി പൂച്ച ഏലി കോഴി എല്ലാം . എന്നാൽ പാമ്പ് പാറ്റ പഴുതാര ഇതൊന്നും പേടി ഇല്ല . ഏറ്റവും കൂടുതൽ പേടി പട്ടിയും പൂച്ചയും കുരങ്ങാനുമാണ്‌ .
ഒരിക്കൽ കോളനിയിൽ എവിടെ നിന്നോ ഗിരിയേട്ടൻ കുറെ നാടൻ പട്ടികുട്ടികൾ ആയി വന്നു . ഞങ്ങൾ അവിടെ താമസം ആകിയിട്ടില്ല . അങ്ങനെ കോളനിയിലെ എല്ലാ വീടുകളിലേക്കും പട്ടിയെ കൊടുത്തു . ഓരോ വീട്ടിൽ കൊടുക്കുമ്പോഴും പേര് ഇട്ടാണ് കൊടുക്കുന്നത് .അങ്ങനെ വല്യമ്മയുടെ വീട്ടിലേക്കും ഗിരിയേട്ടൻ പ്രൗഡിയോടെ കയറി വന്നു "Chunky" നെ കൊടുത്തു .ഇടക്ക് വല്യമ്മയുടെ വീട്ടിൽ പോയി നിൽക്കുന്ന ഒരു ദിവസമാണ് chunky യുടെ രംഗ പ്രവേശനം . അതുകൊണ്ടു തന്നെ കൗതുകത്തോടെ അതിന്റെ പിന്നാലെ ആയിരുന്നു പിന്നീടുള്ള ദിവസങ്ങൾ എല്ലാം . അങ്ങനെ ആ അവധി കഴിഞ്ഞു ഞാൻ  തിരിച്ചു സ്കൂളിൽ എത്തി.

പിന്നീടുള്ള ദിവസങ്ങളിൽ കൊണ്ട് ഞാൻ chunky യെ മറന്നു . അങ്ങനെ അടുത്ത വേനലവധിക് ഞാൻ നാട്ടിൽ എത്തി . ഞങ്ങളെ കൂട്ടാൻ വല്യമ്മയും വല്യച്ചനും വന്നു . ഞാൻ കാറിൽ നിന്നും ഇറങ്ങിയതും ഒരു പടുകൂറ്റൻ പട്ടി എൻറെ മേലേക്ക് ചാടി വീഴലും ഒരുമിച്ചായിരുന്നു . എൻറെ കരച്ചിൽ  കാരണം  കോളനി കാരെ ഒന്നും വീട്ടിൽ പോയി കാണേണ്ടി വന്നില്ല. എല്ലാവരും അപ്പോൾ തന്നെ ഓടി കൂടി . chunky യുടെ സ്നേഹപ്രകടനം കൊണ്ട് മുഖത്തൊരു പാട് ഉണ്ടായി. എന്തായാലും അതോടു കൂടെ പട്ടികളെ ആയുള്ള സംസർഗം അവസാനിപ്പിച്ചു . പിന്നീട് അങ്ങോട്ട് പട്ടിയെയും പൂച്ചയേയും എല്ലാം എനിക്ക് പേടിയാ !

ഒരിക്കൽ ഞാൻ എന്റെ ഏറ്റവും അടുത്ത് സുഹൃത്തായി ഒരു യാത്ര പോയി. ഒരു കുന്നിൻ മുകളിലേക്കു 1 മണിക്കൂർ എടുത്തു കയറി . അവിടെ ചെന്ന് നോക്കിയപ്പോൾ എന്നിക്കു സന്തോഷം തരുന്ന ഒന്നും തന്നെ ഞാൻ കണ്ടില്ല . നല്ല മൊട്ട കുന്നും നല്ല വെയിലും . എന്തായാലും തിരിച്ചു ഇറങ്ങിയപ്പോൾ അവിടെ ഒരു ആന്റിക് കളക്ഷൻ ഉള്ള കട കണ്ടു . എന്നേ സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ തന്നെ സുഹൃത്തിനോട് പറഞ്ഞു അവിടെ കയറി 2 വീടുകളിലേക്കും എന്തെങ്കിലും വാങ്ങിച്ചു പോവാം. അങ്ങനെ അകത്തു കയറി ഒരു 5000 രൂപക്കുള്ള സാധനങ്ങൾ വാങ്ങിച്ചു . പുറത്തേക്കു ഇറങ്ങിയ സുഹൃത്ത് പറഞ്ഞു നീ തന്നെ പിടിച്ചോ എല്ലാം!എനിക്ക് ഇത് തൂകി നടക്കാൻ ഒന്നും വയ്യ . എന്തായാലും ഉള്ളിലെ സാധനങ്ങൾ ആലോചിച്ചപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല . 2 അടി വച്ചില്ല കുറെ കുരങ്ങന്മാർ ദൂരെ നിന്നും വരുന്നത് കണ്ടു . ഞാൻ എൻറെ സുഹൃത്തിനോട് പറഞ്ഞു കൈയിൽ ഇരിക്കുന്ന പൊതിയിൽ ഭക്ഷണം ആണ് എന്ന് വെച്ച് വരുകയാണ് അതുകൊണ്ടു തന്നെ ധൈര്യശാലിയായ നീ ഇത് പിടിക്ക് . എല്ലാം പോയി കഴിഞ്ഞാൽ ഞാൻ പിടിക്കാം . ഇത് കേട്ട ഭാവം നടിക്കാതെ സുഹൃത്‌ മുന്നോട്ടു തന്നെ നടന്നു . കുരങ്ങന്മാരെ മാത്രം ശ്രദ്ധിച്ചിരുന്ന ഞാൻ പുറകിലോടെ വന്ന പട്ടികളെ കണ്ടില്ല . 10 അടി മുന്നോട്ടു വച്ചില്ല ഞാൻ നോക്കുമ്പോൾ ഒരു 10 -20 കുരങ്ങന്മാരും ഒരു 10 പട്ടികളും കൂടെ എന്നേ വളഞ്ഞിരിക്കുകയാണ് . സുഹൃത്ത് ഒന്നു തിരിഞ്ഞു പോലും നോക്കാതെ മുന്നിലൂടെ നടക്കുന്നുമുണ്ട് . ഇനിയും ഞാൻ പൊതി കൈയിൽ പിടിച്ചാൽ എല്ലാം കൂടി എന്നേ കടിച്ചുകീറും . ഒന്നും ആലോചിച്ചില്ല പ്ലിങ് എല്ലാത്തിന്റെയും മുന്നിലേക്ക് ഞാൻ അത് എറിഞ്ഞു കൊടുത്തു . എവിടെ നിന്നൊക്കെയോ എന്തൊക്കെയോ വരുന്നു അതിലൂടെ നടന്നിരുന്ന ആളുകൾ എല്ലാം എന്നേ നോക്കുന്നു. ശബ്ദം കേട്ട് സുഹൃത്തും നോക്കി . ഇത് കണ്ട സുഹൃത്ത് ഓടി വന്നു എല്ലാത്തിനെയും ഓടിച്ചു എന്നിട്ടു ആ പൊതി എടുത്തു . ഞാൻ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയി നിൽക്കുകയാണ് . സുഹൃത്ത് ചിരിച്ചുകൊണ്ട് വന്നു പറഞ്ഞു  ഇത്രക്കും പേടിയാണ് എന്ന് എനിക്കറിയില്ലായിരുന്നു! ഞാൻ ഒന്നും തന്നേ മിണ്ടിയില്ല . ഒരു നിമിഷം ആലോചിച്ചു മലയാള ഭാഷയിൽ തന്നെ അല്ലെ എനിക്ക് പേടി ആണ് എന്ന് പറഞ്ഞത് എന്ന്. എങ്കിലും ഒന്നും പറയാൻ പുറത്തേക്കു ശബ്ദം വരാത്ത കാരണം ഞാൻ മിണ്ടാതെ വണ്ടിയിൽ പോയി ഇരുന്നു.എന്തായാലും വീട്ടിൽ എത്തി നോക്കുമ്പോൾ വാങ്ങിച്ച ഒരെണം പൊട്ടിയിട്ടില്ലായിരുന്നു . ഒന്നും പറയാതെ ഞാൻ അത് കൊണ്ട് പോയി എൻറെ വീട്ടിൽ കൊടുത്തു . എന്തായാലും ഈ കാരണങ്ങൾ കൊണ്ട് തന്നെ ഞാൻ ഒന്നിനെയും വളർത്താറില്ല . ഇനി അങ്ങനെ എനിക്കൊരു വളർത്തുമൃഗം വേണം എന്ന് തോന്നിയാൽ അതൊരു ആനക്കുട്ടി ആയിരിക്കും !

--ആമി--

Comments