മാൽഡീവ്സ് കടൽ തീരങ്ങൾ

ഒരിക്കൽ ഞാൻ മാൽഡീവ്സ് കടൽ തീരത്തിലൂടെ  നടക്കും .

അതിന്റെ തീരത്തു ഞാൻ മണല് കൊണ്ടൊരു കൊട്ടാരം കെട്ടും . ആ കൊട്ടാരത്തിലെ രാഞ്ജി ആയി ഞാൻ വാഴും . സന്ധ്യ മയങ്ങുമ്പോൾ എല്ലാ പറവകളും കൂടുകളിലേക്കു ചേക്കേറും. അങ്ങനെ ആ കടൽ തീരത്തു ഞാൻ തനിച്ചാവും. എല്ലാവരും പോയി കഴിയുമ്പോൾ എന്നേ കാണാൻ വേണ്ടി മിന്നാമിനുങ്ങുകൾ വരും. അന്ന് ഞാൻ ആദ്യമായ് നക്ഷത്രങ്ങളെ ആകാശത്തും ഭൂമിയിലും കടലിലും ഒരുമിച്ചു  കാണും.ആ ഒരു കാഴ്ച ആസ്വദിച്ച് കൊണ്ടിരിക്കുമ്പോൾ എന്നേ തേടി മൽസ്യകന്യകമാർ വരും. അവർ എന്നെയും കൂട്ടി  കടലിൻറെ ആഴങ്ങളിലേക്ക്  നീന്തും. കടലിനകത്തുള്ള എല്ലാ അത്ഭുത കാഴ്ചകളും കാണിച്ചു തരും .
  തിരിച്ചു വരുന്ന വഴിക്കു കുറെ ഡോള്ഫിനുകളും ഞങ്ങളുടെ  കൂടെ കൂടും . എല്ലാ ഡോൾഫിനുകളും ഒരുമിച്ചു നിന്നും എനിക്ക്  വേണ്ടി നൃത്തമാടും .

കുറെ നേരം ഞങ്ങൾ കടലിൽ കളിക്കും . അങ്ങനെ ഇരിക്കുമ്പോൾ ദൂരെ നിന്നും ഒരു പാട്ടു  ഒഴുകി എത്തും. കടലമ്മ ഞങ്ങൾക്കുറങ്ങാൻ  താരാട്ടു പാടുന്നതാണ് . ആ താരാട്ടിൽ ഞങ്ങൾ എല്ലാം ഉറങ്ങി പോവും . സൂര്യനുദിക്കും മുൻപ് രാത്രി കൂട്ടിരുന്ന ഡോള്ഫിനുകളും മൽസ്യകന്യകമാരും എല്ലാവരും തിരിച്ചു പോവും. പോവുന്ന മുന്നേ കടലിനടിയിലെ മുത്തുകളും ചിപ്പികളും എനിക്കടുത്തായി വെക്കും . സൂര്യനുദിക്കുന്ന തൊട്ടു മുൻപ് കുറെ കുരുവികൾ പറന്നു വന്നു എന്നേ ഉറക്കമുണർത്തും .

കൺതുറക്കുമ്പോൾ സൂര്യോദയം കാണും . കുറച്ചു നേരം കൂടെ ഇരുന്നു കുരുവികൾ പറന്നു പോവും. പെട്ടന്നു  കടലിലെ തിര ആഞ്ഞടിക്കും. അതിൽ എന്റെ കൊട്ടാരം ഒഴുക്കി പോവും . ഇനി കൈയിൽ കുറെ ഓർമകളും മുത്തുകളും ചിപ്പികളും മാത്രം ബാക്കി ആവും. പോരുന്ന മുന്നേ എനിക്ക് കിട്ടിയ പകുതി മുത്തുകളും ചിപ്പികളും ഒരു കുറിപ്പും കൂടി ഞാൻ കടൽത്തീരത്ത് കുഴിച്ചിടും !

--ആമി--

Comments

  1. കുറിപ്പു മാത്രം പോരെ?

    ReplyDelete

Post a Comment