പണ്ട് സ്കൂൾ ജീവിത കാലത്തു ഏതൊരു പെൺകുട്ടിക്ക് എന്ന പോല്ലേ എനിക്കും കുറെ പ്രേമലേഖങ്ങളും ഗ്രീറ്റിംഗ് കാർഡുകളും ചോക്ലേറ്റും കിട്ടിയിട്ടുണ്ട് .സ്കൂൾ പഠനകാലത്തു ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ല . എന്നാൽ ആണ്പിള്ളേര് പിന്നാലെ നടക്കുമ്പോൾ നല്ല രസം തോന്നിയിട്ടുണ്ട്. കുറെ കാഡ്ബറിസ് കിട്ടിയിട്ടുണ്ട് അതൊക്കെ അന്തസോടെ വാങ്ങി കഴിച്ചിട്ടുമുണ്ട് .സ്കൂളിൽ നിന്നും വിനോദ് യാത്രകൾ പോവുമ്പോൾ കുറെ ഗിഫ്റ്റുകൾ മേടിച്ചു തന്നിട്ടുണ്ട് .എന്നാൽ ആരോടും ഞാൻ നിങ്ങളെ പ്രേമിക്കുന്നു ചേട്ടാ എന്നൊന്നും പറഞ്ഞിട്ടില്ല . അന്ന് ഞാൻ വളരെ പ്രാക്ടിക്കൽ ആയി ചിന്തക്കുന്ന ആളായിരുന്നു എന്നാൽ ഇന്ന് അങ്ങനെ ആണോ എന്ന് ചോദിച്ചാൽ അറിയില്ല .
പല രീതിയിലുള്ള പ്രേമാഭ്യർത്ഥനകൾ കണ്ടിട്ടുണ്ട്. കൈയിൽ ബ്ലേഡ് കൊണ്ട് എന്റെ പേരെഴുതി അതിനു മുകളിൽ സിഗററ്റെ പൊടി ഇട്ടു ഇന്നത്തെ ടാറ്റൂ രീതി. നീ എന്നേ പ്രേമിച്ചില്ലെങ്കിൽ ഞാൻ ചത്ത് കളയും എന്ന ഭീഷണി . സൗഹൃദം സൃഷിടിച്ചു പിന്നീട് പ്രണയാഭ്യർത്ഥന എല്ലാം . എന്തായാലും ആ കാലഘട്ടത്തിൽ സൗഹൃദം എന്നതിൽ പരം മറ്റൊന്നും എനിക്ക് ഉണ്ടായിരുന്നില്ല .
ഒരുപാടു പേരുടെ പ്രണയാഭ്യർത്ഥന കിട്ടിയിട്ടുണ്ടെകിലും അതിൽ ഒരെണം ഞാൻ ഇന്നും ഓർക്കുന്നു .
സ്കൂൾ അവസാനകാലഘട്ടത്തി ഓട്ടോഗ്രാഫ് എഴുതുന്ന രീതി പണ്ട് കാലത്തു ഉണ്ടായിരുന്നു. ഇന്ന് അങ്ങനെ ഒന്നുണ്ടോ എന്നറിയില്ല. എന്തായാലും എന്റെ ഓട്ടോഗ്രാഫിലെ കുറെ നല്ല കവിതകളും പ്രേമാഭ്യർത്ഥനകളും എല്ലാം ഉണ്ടയിരുന്നു. അതിൽ ഏറ്റവും ഇഷ്ടപെട്ട വാചകം അവൻ എഴുതിയതായിരുന്നു
" അരയാൽ കൊമ്പിൽ വിരിഞ്ഞ മുത്തേ അറിയാതെ നിന്നെ ഞാൻ സ്നേഹിച്ചു പോയി.
ആവില്ല മുത്തേ നിന്നെ മറക്കാൻ അത്രയ്ക്ക് ജീവനാണ് നീയെനിക്കു"
അവൻറെ കല്യാണം കഴിഞ്ഞു ,അതും പ്രേമിച്ചു കോളിളക്കം സൃഷ്ടിച്ചു കല്യാണം കഴിച്ചു, ഇന്നവൻ ഒരു കൊച്ചിന്റെ അച്ഛനാണ് . ഇന്ന് ഓട്ടോഗ്രാഫിന്റെ ഏടുകളിലൂടെ പോവുമ്പോൾ ഒരു നിറപുഞ്ചിരി നിറയുന്നു അവൻ എഴുതിയ വാചകങ്ങളെ ഓർത്തു .
--ആമി--

Comments
Post a Comment