കെമിസ്ട്രി ക്ലാസ്

ഹൈ സ്കൂൾ പഠന കാലത്തു പുതുതായി കെമിസ്ട്രിക്  ഒരു ടീച്ചർ വന്നു . വന്ന ദിവസം തന്നെ മനസിലായി ആള് ഭയങ്കര ദേഷ്യ കാരി ആണ് . വന്ന ഉടനെ ആറ്റം എന്ത്? ആറ്റത്തിലെ മോളിക്യൂൾ എവിടെ പോയി ?.H 2 O ലെ 2 എവിടുന്നു വന്നു എന്നൊക്കെ ചോദിച്ചു ആകെ  ബഹളം.ഞാൻ ആണെങ്കിൽ പുതിയ സ്കൂളിൽ കാലെടുത്തു വച്ചതെ ഉള്ളു . പഴയ സ്കൂളിൽ സയൻസ് ഇനിയും പഠിപ്പിക്കാൻ വയ്യാത്തത് കൊണ്ട് മാത്രം ടീച്ചർ പാസ് ആക്കി വിട്ടതാണ് . എങ്ങനെയൊക്കെയോ അവിടെ നിന്നും ഓടി രക്ഷപെട്ടു  വന്നതാണ് . എലിയുടെ മാളത്തിൽ നിന്നും സിംഹമടയിലേക്കു കയറിയ അവസ്ഥ ആയിരുന്നു എന്റേത് . പുതിയ ടീച്ചർ ആയതു കൊണ്ട് തന്നെ ക്ലാസ്സിലെ പുതിയ കുട്ടികളോടായിരുന്നു ആദ്യ ചോദ്യവും . രണ്ടാമത്തെ ബെഞ്ചിൽ ഇരിക്കുന്ന എന്നോട് തന്നെ ആയിരുന്നു ആദ്യ ചോദ്യം . എന്താണ് ചോദ്യം എന്ന് പോലും മനസിലാവാത്ത ഞാൻ ബ്ലിങ്കസ്യാ പോല്ലേ നിൽപ്പാണ് . എന്തായാലും പുതുതായി വന്ന എല്ലാവരോടും ചോദിച്ചു .ആരും തന്നെ ഉത്തരം പറഞ്ഞില്ല..

എല്ലാവരോടും മുട്ടിൽ കുത്തി സൈഡിൽ നിൽക്കാൻ പറഞ്ഞു . ഇതിനു മുന്നേ ആർക്കും ഈ ഒരു അനുഭവം ഇല്ലാത്ത കാരണം എല്ലവരും ഒന്നു മടിച്ചു . പിന്നിൽ നിൽക്കുന്ന ഒരു ആൺകുട്ടിക്ക് പ്പപ്പ ടെ എന്ന് അടി കിട്ടുന്നത് കണ്ടു നില്കുന്നവരെല്ലാം ഓടി പോയി മുട്ടിൽ നില്പായി . അതിനു മുന്നേ പള്ളിയിൽ നിന്നിട്ടുണ്ട് ഇങ്ങനെ പക്ഷെ തറ ഗ്രാനൈറ്റ്,മാർബിൾ ഒകെ ആവും. ഇതുപോല്ലേ തത്തറ ആവാറില്ല . എന്തായാലും കുറച്ചു നിന്നപ്പോൾ തന്നെ മുട്ട് വേദനിച്ചു തുടങ്ങി . എന്തായാലും ആദ്യ ക്ലാസ്സിൽ ഒരു വഹ പഠിപ്പിക്കാതെ ചോദ്യങ്ങൾ ചോദിച്ചു ടീച്ചർ ഇറങ്ങി പോയി .

അല്ലെങ്കിലും പുതിയ കുട്ടികൾ വരുമ്പോൾ അതെ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഒരു അഹങ്കാരം ഉണ്ടല്ലോ. അവർ അത് നന്നയി തന്നെ കാണിച്ചു. എന്തായാലും വീട്ടിൽ വന്നു എല്ലാവരോടും ആറ്റം മോളിക്യൂൾ എന്ന വാക്കുകൾ ഒകെ കേട്ട് പഠിച്ചു  പിറ്റേ ദിവസം ക്ലാസ്സിൽ എത്തി. വീണ്ടും അതെ ടീച്ചർ ആദ്യത്തെ ഹവർ കയറി വന്നു. പക്ഷെ  ഇത്തവണ ഞാൻ സ്റ്റോക്കിങ്സ് ഇട്ടിട്ടുണ്ട്. മുട്ടി കുതിച്ചാലും ഇന്നലത്തെ അത്ര വേദന ഉണ്ടാവില്ല.എന്തായാലും വന്ന ഉടനെ എന്നേ അടിമുടി നോക്കി . ഞാൻ ഉറപ്പിച്ചു എന്നോട് തന്നെ വീണ്ടും ആദ്യ ചോദ്യം.  പക്ഷെ തല്ലേദിവസം  ചോദിച്ചവരോടൊന്നും ഒന്നും ചോദിച്ചില്ല. പഴയ കുട്ടികൾ ആയിരുന്നു  ലക്‌ഷ്യം.എന്തായാലും പുതിയ കുട്ടികൾ ഒഴികെ ബാക്കി എല്ലാവരും അന്ന് മുട്ടുകുത്തി. ഇതിനിടയിൽ പ്രിൻസിപ്പൽ വന്നു നോക്കുമ്പോൾ ക്ലാസ്സിൽ 5 കുട്ടികൾ മാത്രം ബെഞ്ചിൽ ഇരിക്കുന്നു . ബാക്കി എല്ലാവരും മുട്ട് കുത്തി നില്കുന്ന്. അങ്ങനെ 2 ദിവസത്തെ പീഡനത്തിന് ശേഷം ക്ലാസ് തുടങ്ങി . ഞാൻ ഒന്നും തന്നെ ശ്രദ്ധിക്കാത്ത കാരണം എന്താണ് ടീച്ചർ പറയുന്നത് എന്ന് പോലും ഞാൻ കേട്ടിരുന്നില്ല .ഒരാഴ്ച കൊണ്ട് പുതിയ കൂട്ടുകാരികൾ ആയി. ക്ലാസ് എടുക്കുമ്പോൾ സംസാരം ആയി അങ്ങനെ വീണ്ടും ടീച്ചർടെ പിടിയിലും ആയി . നോട്ട് നോക്കുന്ന ഇടക്കാണ് സംസാരിച്ചത് അത് എങ്ങനെയോ ടീച്ചർ കണ്ടു അവിടെ നിന്നും പേരുവിളിച്ചു നിലത്തു മുട്ടുകുത്താൻ പറഞ്ഞു . എൻറെ കൂട്ടുകാരിയെ ടീച്ചേർക്കു ഇഷ്ടമാണ് എന്ന്നാണ് വെപ്പ് . അതൊരു വെപ്പായിരുന്നു . ആളുടെ നോട്ടുബുക്ക് കിട്ടിയ ഉടൻ ടീച്ചർ പറഞ്ഞു ഇവിടെ വരൂ നല്ല വൃത്തിയുള്ള ഹാൻഡ്‌ഡറിറ്റിങ് ആണെല്ലോ . ആള് എഴുന്നേറ്റതും പറഞ്ഞു .നടന്നു വരണ്ട മുട്ട് കുത്തി വന്നാൽ മതി എന്ന് . ഞാൻ ഒരു നിമിഷം സന്തോഷിച്ചു കാരണം എൻറെ ഹാൻഡ്‌ഡറിറ്റിങ് കൊള്ളത്തില്ല  .
അങ്ങനെ 1 മാസം കഴിഞ്ഞപ്പോൾ ടീച്ചർ സ്കൂൾ വിട്ടു  പോയി .പിന്നീട് ആണ് അറിഞ്ഞത് ആ ടീച്ചേർക്കു നൊസ്സായിരുന്നു എന്ന്.

--ആമി--

Comments

Post a Comment