രാവില്ലേ എഴുന്നേൽക്കാൻ പണ്ടും ഇന്നും എനിക്ക് മടി ആണ് . പഠിക്കുന്ന കാലത്തു, രാവില്ലേ എഴുന്നേറ്റു പഠിച്ചിട്ടുണ്ട് .അതും രാവില്ലേ എഴുനേൽക്കാൻ വേണ്ടി രാത്രി 8 മണിക്ക് തന്നെ കിടന്നുറങ്ങും . ആകെ എഴുനേൽക്കുന്നത് ദൂരെ ഉള്ള ഏതെങ്കിലും അമ്പല ദർശന യാത്രക്കോ അല്ലെങ്കിൽ പിന്നെ വിഷുവിനോ ആണ് .നേരത്തെ എഴുനെൽകണമെല്ലോ എന്ന് ആലോചിച്ചു ആ ദിവസം രാത്രികളിൽ എനിക്ക് ഉറകം വരാറുമില്ല .രാവില്ലേ എഴുന്നേറ്റാലും ആകെ കൂടെ ഒരു മന്ദത ആയിരിക്കും ആ ദിവസം മുഴുവൻ.
അങ്ങനെ പ്രവാസജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഞാൻ കഴിഞ്ഞ ഓണത്തിന് നാട്ടിൽ പോയപ്പോൾ കൂട്ടുകാരിയെ കാണാൻ വേണ്ടി അവളുടെ വീട്ടിൽ പോവാൻ തീരുമാനിച്ചു. ഒരുമിച്ചു കുറെ സമയം ചിലവഴികണം എന്ന് ആഗ്രഹമുള്ളതു കൊണ്ട് തന്നെ കൂട്ടുകാരി വിളിച്ചു പറഞ്ഞു "രാവില്ലേ ആദ്യത്തെ ട്രെയിനിന് തന്നെ കയറി പോന്നോളുണ്ട് . ഇച്ചിരി നേരം പോലും നമ്മുക്ക് വെറുതെ കളയാൻ ഇല്ല . കുറെ പരിപാടികൾ ഉണ്ട് ". എറണാകുളത്താണ് കൂട്ടുകാരിയുടെ വീട് . രാവിലത്തെ ട്രെയിൻ നോക്കിയപ്പോൾ രാവില്ലേ 3 :30 ഒരു ട്രെയിൻ ഉണ്ട് പിന്നെ ഉള്ളത് 9 :30ക് ആണ് .എന്തായാലും രാവിലത്തെ ട്രെയിനിന് പോവാൻ തീരുമാനിച്ചു . കുറെ പ്ലാൻ ഒകെ ഉള്ളതല്ലേ .
റെയിൽവേ സ്റ്റേഷൻ പോവാൻ വേണ്ടി തല്ലേ ദിവസം തന്നെ ജയന്റെ ഓട്ടോയും ഏർപ്പാട് ചെയ്തു . രാവില്ലേ 3 മണിക് ഓട്ടോ വരും ഞാൻ 2 :45 ആയപ്പോൾ എഴുന്നേറ്റു പല്ലുതേച്ചു പുത്തൻ ഡ്രസ്സ് ഇട്ടു . സെൻറ് പൂശി ഇറങ്ങി . ജയൻറെ ഓട്ടോയിൽ കാലെടുത്തു വെച്ചപ്പോൾ മുല്ലപ്പൂവിൻറെ വാസന . രാവില്ലേ 3 മണിക് വണ്ടിയിൽ മുല്ലപ്പൂവ് ഒകെ തൂകിയെല്ലോ എന്ന് ആലോചിച്ചു ഞാൻ. പക്ഷെ ജയനെ കണ്ടാൽ തന്നെ അറിയാം കിടക്കയിൽ നിന്നും അങ്ങനെ എഴുനേറ്റു പോന്നതാണ് എന്ന് .ആ സംശയം മാറുന്നതിനു മുന്നേ അച്ഛൻ ചോദിച്ചു "രാവില്ലേ ചായ കുടിച്ചോ ജയാ ?". ജയൻ ഉത്തരം പറഞ്ഞു "പല്ലു പോലും തേച്ചിട്ടില്ല!"
എന്തായാലും ഓടി പിടിച്ചു എത്തി ടിക്കറ്റ് എടുത്തു പ്ലാറ്റഫോമിൽ പോയപ്പോൾ ട്രെയിൻ അവിടെ തന്നെ നില്പുണ്ട് പാസ്സന്ജർ ആയ കാരണം ലേഡീസ് കംപാർട്മെന്റിൽ തിരക്കുണ്ട് .ഞാൻ അതിനു മുന്നേ ഉള്ള ബോഗിയിൽ കയറി ആരും തന്നെ ഇല്ലാത്ത ഒരു സീറ്റിൽ ഇരുന്നു . അച്ഛന് ആകെ പേടി എന്നോട് തിരക്കാണെലും ലേഡീസ് കംപാർട്മെന്റ് കേറുന്നതല്ലേ നല്ലതു എന്ന പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാൻ പറഞ്ഞു ഇതിൽ വേറെയും ആളുകളും സ്ത്രീകളും ഉണ്ട് പോരാത്തതിന് എനിക്ക് നല്ല ധൈര്യവും ഉണ്ട് . നാട്ടിലേക്കു ഇടക്ക് ഇടക്ക് ഒറ്റക് യാത്ര ചെയുന്ന എനിക്കു എറണാകുളം വരെ പോവാൻ എന്തിനാണ് പേടിക്കുന്നത് . എന്തായാലും അച്ഛനെ സമാധാനപ്പെടുത്തി സൈഡ് സീറ്റിൽ ഞാൻ സീറ്റ് ഉറപ്പിച്ചു . ട്രെയിൻ എടുക്കാൻ പോവുന്നതിനു ഒരു 10 മിനിറ്റ് മുന്നേ ഒരു 5 ആണ്പിള്ളേര് ഓടി വന്നു കയറി എൻറെ അതെ സീറ്റിൽ വന്നു ഇരുന്നു . അതിനു തൊട്ടു അടുത്തുള്ള സീറ്റുകൾ എല്ലാം കാലി ആണ് . അവിടെ എങ്ങാനും ഇരുന്നാൽ പോരെ എന്ന് മനസു കൊണ്ട് സത്യമായും വിചാരിച്ചു .
അച്ഛൻ ഇതുകണ്ടതോട് കൂടി സീറ്റ് മാറി ഇരിക്കണോ ? ലേഡീസ് കംപാർട്മെന്റിലേക്കു മാറുന്നോ ? എന്ന ചോദ്യവുമായി നിന്നു. എന്തായാലും കൂടുതൽ സമയം ഇല്ലാത്ത കാരണം അച്ഛൻ പറഞ്ഞു ഓരോ അരമണിക്കൂർ കൂടുമ്പോൾ വിളിച്ചു പറയണം .
അങ്ങനെ വണ്ടി സ്റ്റേഷൻ വിട്ടു. രാവില്ലേ ഉറങ്ങാത്ത കാരണം എനിക്ക് ആണെങ്കിൽ നല്ല ഉറക്കവും വരുന്നുണ്ട് . എന്നാൽ ഈ പയ്യന്മാരുടെ വർത്തമാനം കാരണം സമാധാനം ആയി ഉറങ്ങാൻ പറ്റുന്നില്ല. ഭയങ്കര ശബ്ദം. ഞാൻ ഉടനെ തന്നെ ചെവിയിൽ ഹെഡ്സെറ്റും ഫുൾ സൗണ്ടിൽ പാട്ടും വെച്ച് ഇരുപ്പായി . പയ്യന്മാര് ആണേൽ കാല് നീട്ടിയും ബാഗ് നിലത്തു ഇടലുമായി ആകെ ഒരു ബഹളമയം . ഇതിനിടയിൽ അച്ഛൻ ഇടക്ക് ഇടക്ക് വിളിക്കുന്നു . ആദ്യത്തെ രണ്ടു വിളിയിൽ ഞാൻ പറഞ്ഞു ഒന്നും പേടിക്കണ്ട ചെറിയ പയ്യന്മാരാണ്.എന്തായാലും എൻറെ ധൈര്യം എല്ലാം കൂടി കണ്ടപ്പോൾ അച്ഛൻ പറഞ്ഞു എന്തേലും ഉണ്ടെകിൽ വിളിക്കു ഇനി അച്ഛൻ ഉറങ്ങാൻ പോവാണ് എന്ന് . അങ്ങനെ ഇടക്കുള്ള വിളി നിന്നു . അച്ഛന്റെ കാൾ കഴിഞ്ഞതും ഹെഡ്സെറ്റ് തിരിച്ചു വെക്കുന്നതിനു മുന്നേ ആദ്യം ചോദ്യം വന്നു ട്രെയിൻ എറണാകുളത്തു എപ്പോൾ എത്തും? ഞാൻ പറഞ്ഞു പാസ്സന്ജർ ആയ കാരണം ഇനിയും 3 മണിക്കൂർ എടുക്കുമായിരിക്കും . ഉടനെ അടുത്ത ചോദ്യം വന്നു എങ്ങോട്ടാ എറണാകുളത്തേക്കു ആണോ ? ഞാൻ പറഞ്ഞു അതെ . അപ്പോഴാണ് ശ്രദ്ധിച്ചത് കൂടെ കയറി ഇരിക്കുന്നവരുടെ ഭാഷ . എൻറെ ഓഫീസിൽ ഒരു തലശ്ശേരി കാരിയുണ്ട് അവൾ പറയുന്ന പോല്ലേ തന്നെ . ഞാൻ അവരോടായി ചോദിച്ചു നിങ്ങൾ എവിടുന്നാ വരുന്നത് . ഉത്തരം വന്നു "കണ്ണൂർ" . തട്ടത്തിൻ മറയത്തെ വിനോദും ആയിഷയുമാണ് ആദ്യം മനസിലേക്കു വന്നത് . പിന്നീട് ഞാൻ ഹെഡ്സെറ്റ് വെച്ചില്ല. അവരുടെ സംസാരം കേട്ട് ഇരുന്നു .
കൂട്ടത്തിൽ ആർക്കോ ഒരു പ്രേമം ഉണ്ടെന്നും എറണാകുളത്തു നിന്നും ചാർളിയിലെ മൂക്കുത്തിയും വാങ്ങിച്ചു വരണം എന്ന് ആ പെൺകുട്ടി പറഞ്ഞിട്ടുണ്ട് എന്ന് മനസിലായി . എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ ഓരോരുത്തരായി ഓരോ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങി.എവിടെ വീട് നാട് പേര് ഇങ്ങനെ. കൂട്ടത്തിൽ അവരും അവരെ പരിചയപ്പെടുത്തി. ആദ്യം പരിചയപ്പെട്ടത് "Mubasher " ആയിരുന്നു പരിചയപ്പെട്ട ഉടനെ ചോദിച്ചു ഇൻസ്റ്റാഗ്രാമിൽ ഉണ്ടോ . ഞാൻ പറഞ്ഞു ഉണ്ട് . പത്തുസെക്കന്റിനുള്ളിൽ റിക്വസ്റ്റ് വന്നു . അടുത്ത് തൊട്ടു മുന്നിൽ ഇരുന്ന Shanavas , അതിനപ്പുറത്തു ഇരുന്ന Nikhilesh , എനിക്ക് അടുത്തായി ഇരുന്ന Shanil അതിനപ്പുറത്തു ഇരുന്ന Jishnu ഇവരെ എല്ലാം പരിചയപെട്ടു . ഇതിൽ Mubasheerയൂം Shanil യും നല്ല രീതിയിൽ തന്നെ സംസാരിച്ചു . ഷാനവാസും ഇടയ്ക്കു ചോദ്യങ്ങൾ ഒകെ ഉന്നയിച്ചുകൊണ്ടിരിക്കുന്നു . കൂട്ടത്തിൽ പറഞ്ഞു എല്ലാവരും കൂടെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോവുകയാണ് എന്ന്. സത്യത്തിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോവുന്ന ഷാനിലിനെ കണ്ടു ഞാൻ ഞെട്ടി. നല്ല കട്ട താടി എല്ലാം വെച്ച് സിനിമയിൽ വരുന്ന വില്ലനെ പോല്ലേ ഉണ്ട് .ഓഫീസിൽ മിക്ക ഇന്റർവ്യൂ പാനെലിലും മെമ്പർ ആയി ഇരിക്കാറുണ്ട് ഞാൻ. ഞാൻ ആണെങ്കിൽ ആ കാന്ഡിഡറ്റിനെ സെലക്ട് ചെയ്യുമോ എന്നൊരു നിമിഷം ആലോചിച്ചു . നല്ല പെർഫോമൻസും വിവരവുമുള്ള ചെറുപ്പക്കാരെ ആണ് എപ്പോഴും കമ്പനികൾ നോകാറു . അതുകൊണ്ടു തന്നെ അവൻറെ ലുകു കൊണ്ട് ജോലി പോവില്ലായിരികാം എന്ന് മനസ്സിൽ വിചാരിച്ചു എല്ലാവരും ചെറിയ പയ്യന്മാരാണ് എന്നെക്കാൾ ഒരു 8-10 വയസു താഴെ . എല്ലാവരും ജോലി ചെയുന്നുണ്ട് . അതുകൊണ്ടു ആ ഇന്റർവ്യൂ അവർക്കു അത്രമാത്രം പ്രാധാന്യം ഉള്ളതായി എനിക്ക് തോന്നിയില്ല
എന്തായാലും യാത്ര അവസാനിക്കാറായി എല്ലാവർക്കും All the Best പറഞ്ഞു ഞാൻ ഇറങ്ങാൻ തയാറായി. എനിക്ക് മുന്നേ ഇറങ്ങാൻ നിന്നിരുന്ന അവർ വേഗം തന്നെ ഇറങ്ങി നിന്നു. ഞാൻ ഇറങ്ങിയതും എല്ലാവരും കൂടി എന്റെ അടുത്ത് വന്നു ഓരോരുത്തരായി വീണ്ടും സംസാരിച്ചു . എല്ലവരുടെയും പേരുകൾ പറഞ്ഞിരുന്നു എങ്കിലും ഞാൻ ഓർമയിൽ സൂക്ഷിച്ചരുന്നില്ല. പക്ഷെ ഇപ്രാവശ്യം ശെരിക്കും പരിചയപെട്ടു , FB ഐഡിയിൽ അപ്പോൾ തന്നെ റിക്വസ്റ്റ് വരലും കഴിഞ്ഞു. ഇതിനിടയിൽ അത്രയും നേരം ഞാൻ ശ്രദ്ധിക്കാതെ ഇരുന്ന നിഖിലേഷ് വന്നു പറഞ്ഞു . "ഇതിൽ ആരെ മറന്നാലും എന്നേ മറക്കരുത്. എൻറെ പേര് ഓർക്കണം നിഖിലേഷ് !" സത്യത്തിൽ എന്നിക്കു ചിരിയും അത്ഭുതവും തോന്നി . കൂട്ടത്തിൽ Jishnu മാത്രം നല്ലൊരു പയ്യനായി നിന്നു . നല്ല അടക്കവും വിനയത്തോടു കൂടിയും . മനസ് കൊണ്ട് വിചാരിക്കുകയും ചെയ്തു നല്ല പയ്യൻ ആണെല്ലോ . മറ്റുള്ളവരെ പോല്ലേ അല്ല . നല്ല ഒരു പക്വത വന്ന പയ്യൻ ആണ് എന്നു. ഒരുപാടു ട്രെയിൻ യാത്ര ചെയ്യാറുള്ള ഞാൻ ട്രെയിനിൽ വെച്ച് ഒരുപാടു പേരെ പരിചയപ്പെട്ടിട്ടുണ്ട് . എന്നാൽ ഈ രീതിയിൽ ഉള്ള ഒരു പരിചയപ്പെടൽ ആദ്യമായിരുന്നു . അങ്ങനെ കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവർ ഇന്റർവ്യൂ സ്ഥലത്തേക്ക് ഉള്ള ബസ് പിടിക്കാൻ മുന്നോട്ടു നടന്നു .ഞാൻ എന്റെ കൂട്ടുകാരിക്ക് വേണ്ടി അവിടെ തന്നെ കാത്തിരുന്നു . വേഗം വരണേ എന്ന് പറഞ്ഞ അതെ കൂട്ടുകാരിക്ക് വേണ്ടി !
--ആമി--

Comments
Post a Comment