എനിക്ക് പൂരം കാണാൻ പോവണം എന്ന് ഭയങ്കര ആഗ്രഹമാണ് . ഇന്ന് വരെ ഞാൻ ഒരു പൂരവും കണ്ടിട്ടില്ല . പണ്ട് നാട്ടിൽ പൂരം ആവുമ്പോൾ അച്ഛനോട് പറയും പൂരത്തിന് കൊണ്ട് പോവാൻ . അച്ഛന്റെ തറവാടിൽ പെണുങ്ങൾ ഒന്നും പുറത്തിറങ്ങില്ല എന്ന് പറഞ്ഞു അച്ഛൻ ഞങ്ങളെ പൂരത്തിന് കൊണ്ട് പോവില്ല. അത്രയും വാശി പിടിച്ചാൽ പൂരം കഴിഞ്ഞു ഒഴിഞ്ഞ പറമ്പിൽ ബലൂൺ വിൽക്കുന്ന ആളുടെ അടുത്ത് കൊണ്ട് പോയി വിവിധ ബലൂണുകൾ വാങ്ങിച്ചു തരും . ഇത് മാത്രമാണ് പൂരത്തിന്റെ ഓർമ്മകൾ . പൂരത്തിന് മൈൻറോഡിലൂടെ ആനകളും കൊട്ടും പാട്ടും കാളകളും എല്ലാം പോവും . അതുപോല്ലേ ആണുങ്ങൾ പെണ്ണ് വേഷം ഒകെ കെട്ടി നിൽക്കും . ഇതെല്ലം കാണാൻ വേണ്ടി അടുത്തുള്ള വീടുകളിൽ നിന്നും കുട്ടികളും സ്ത്രീകളും എല്ലാം പോവും. എന്നിട്ടു എല്ലാം കണ്ടു കഴിഞ്ഞു വന്നു വിശദീകരണം തരും. ഇത്രയും കാളകൾ , ഇത്രയും ആനകൾ ഇങ്ങനെ എല്ലാം . ഞാനും അനിയത്തിയും ഇതെല്ലം കേട്ട് കൊതിച്ചിരിക്കും. 'അമ്മ ചെറുപ്പത്തിൽ എല്ലാ പൂരത്തിനും പോയ കാരണം ഇതൊന്നും അത്ര കാര്യമായ എടുക്കില്ല. എന്നാൽ എനിക്കും അനിയത്തിക്കും പൂരം കാണണം എന്ന അതിയായ ആഗ്രഹം കാണും .
അങ്ങനെ ഒരിക്കൽ പൂരത്തിന്റെ ദിവസം അച്ഛന് ദൂരെ ഒരു ഇടം വരെ പോകേണ്ടി വന്നു . അതുകൊണ്ടു തന്നെ പൂരത്തിന്റെ അന്ന് അച്ഛൻ വീട്ടിൽ കാണില്ല . പൂരത്തിന് പോകരുത് എന്ന ചട്ടം കെട്ടിയാണ് അച്ഛൻ പോയിരിക്കുന്നത്. മൈൻറോഡിൽ എന്താണ് നടക്കുന്നത് എന്ന് കാണാൻ വേണ്ടി ഞാനും അനിയത്തിയും കൂടി അമ്മയുടെ പിന്നാല്ലെ നടന്നു തുടങ്ങി. രാവിലെ പൂതനും തിറയും വെളിച്ചപ്പാടും എല്ലാവരും വന്നു അരിയും പൈസയും ഒകെ വെടിച്ചിട്ടു പോയി. അനിയത്തിക്ക് എന്തെകിലും ഒന്ന് പേടിയുണ്ടെങ്കിൽ അത് പൂതന ആണ് . പൂതൻ വന്നാൽ എപ്പോഴും അവൾ അമ്മയുടെ സാരി തലപിലേക്കു ഒളിക്കും . എന്തായാലും അവരൊക്കെ വന്നു പോയി . ഇനി ഉച്ചക്ക് 2 മണി ആവുമ്പോൾ റോഡിലൂടെ കാവടിയും, ആനകളും എല്ലാം പോവും.
എങ്ങനെയൊക്കെയോ അമ്മയുടെ കാല് പിടിച്ചു ഞാനും അനിയത്തിയും , വിവിച്ചേച്ചിയും അപ്പുറത്തെ വീട്ടുകാരുടെ കൂടെ മൈൻറോഡ് വരെ പോവാനുള്ള സമ്മതം കിട്ടി. അച്ഛൻ വന്നാൽ പറയില്ല എന്നൊരൊറ്റ വാക്കിന്മേൽ ആണ് ഞങ്ങളെ വിടുന്നത്.എന്തായാലും ഞങ്ങൾ പുത്തൻ ഉടുപ്പൊക്കെ ഇട്ടു റെഡി ആയി നിന്നു . അങ്ങനെ അപ്പുറത്തെ വീട്ടിലെ ചേച്ചിമാരുടെ കൂടെ ഞങ്ങൾ റോഡിൽ എത്തി.ഇനി പറഞ്ഞെതെല്ലാം വരാൻ കാത്തു നിൽക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ആദ്യം 2 ആന പിന്നെ 2 കാള പിന്നെ കുറെ സ്ത്രീ രൂപങ്ങളും കൂടി വന്നു . ഇത് നോക്കുന്ന ഇടയിൽ ഒരാൾ കള്ളുകുടിച്ചു ഒരു സ്ത്രീരൂപത്തെ പോയി കെട്ടിപിടിക്കുന്നതും കൂട്ടത്തിൽ ഉള്ളവർ ചിരിക്കുന്നതും കണ്ടു . അയ്യേ ഇതിനു വേണ്ടിയാണോ നമ്മൾ ഇതുവരെ വന്നത് എന്ന് ചേച്ചിയോട് ചോദിച്ചു . വിവിച്ചേച്ചി എവിടെ പൂരം ഉണ്ടെങ്കിലും അവിടെ എത്തുന്ന ആളായതുകൊണ്ടു പറഞ്ഞു. ഇതൊന്നുമല്ല. ഇത് കുറച്ചല്ലേ വന്നുള്ളൂ ബാക്കി കൂടി വന്നാലേ അറിയൂ. പിന്നെ എന്തൊക്കെയോ വന്നില്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു . ഞാനും അനിയത്തിയും ഇതൊന്നും ഇന്ന് വരെ കാണാത്തതുകൊണ്ട് കൂടുതൽ ഒന്നും പറയാതെ അക്ഷമരായി കാത്തു നിന്നു . നല്ല വയിലായതുകൊണ്ടു അനിയത്തി ചോദിച്ചു "ഇനി അടുത്തത് എപ്പോൾ വരും?". "അടുത്ത് തന്നെ വരും "എന്ന് വിവിച്ചേച്ചി പറഞ്ഞു അവളെ സമാധാനിപ്പിച്ചു .
ഇതിനിടയിൽ ഞാൻ ദൂരേക്കു നോക്കിയപ്പോൾ നല്ല പരിചയമുള്ള ഒരു രൂപം നടന്നു വരുന്നു. അച്ഛനാണോ എന്നൊരു സംശയമേ ഞാൻ ചോദിച്ചുള്ളൂ . വാണം വിട്ടപോല്ലേ അനിയത്തിയും വിവിച്ചേച്ചിയും ഓടി തുടങ്ങി . ഇതുകണ്ട ഞാൻ പിന്നാലെയും . അങ്ങോട്ട് നടക്കാൻ 15 മിനിറ്റ് എടുത്ത ഞങ്ങൾ 3 മിനുറ്റിൽ വീട്ടിൽ എത്തി .വീട്ടിൽ വന്ന ഉടൻ വീട്ടിൽ ഇടുന്ന പഴയ കുപ്പായം ഇട്ടു. മാവു അരച്ച് കൊണ്ടിരുന്ന 'അമ്മ ശബ്ദം കേട്ട് വന്നു ചോദിച്ചു "ഇത്രയും പെട്ടന്നു ദേവനും ദേവിയും കാളയും കാവടിയും എല്ലാം വന്നോ ? വിവിച്ചേച്ചി എടുത്ത വഴിക്കു പറഞ്ഞു "നിങ്ങളുടെ ദേവൻ നടന്നു വരുന്നത് കണ്ടു . ഞങ്ങളെ കണ്ടിട്ടുണ്ടെകിൽ ഇന്ന് ഇങ്ങൾക്കു ഇവിടെ കാവടി എടുത്തു തുള്ളാം ". അച്ഛൻ വരുമ്പോൾ ഞങ്ങൾ നല്ല കുട്ടികൾ ആയി ബാല്കണിയിൽ ഇരുന്നു പഠിക്കുകയായിരുന്നു .വിവിച്ചേച്ചി തുണി അലക്കി കൊണ്ട് നിൽക്കുന്നു .
--ആമി--

Comments
Post a Comment