എല്ലാവർക്കും പനി ഒരിക്കൽ എങ്കിലും വന്നു കാണും . എനിക്കു ആണെങ്കിൽ ഇടക്ക് ഇടക്ക് പനി വരാറുണ്ട് . വീട്ടിൽ ഉള്ളപ്പോൾ പനി ആയി ഇരിക്കുമ്പോൾ അച്ഛൻ ഓഫ്‌സിൽ പോവില്ല ,അനിയത്തി സ്കൂളിൽ പോവില്ല എല്ലാവരും എനിക്ക് ചുറ്റും ഇരിക്കും . വീട്ടിലെയും നാട്ടിലെയും എല്ലാം കഥകൾ പറയും . അമ്മ ചുക്ക് കാപ്പി ഇട്ടു തരും . പനി വന്നാൽ പോലും കഞ്ഞി കുടിക്കാത്ത കാരണം ചോറും രസവും വെച്ച് തരും . രാവില്ലയും രാത്രിയിലും ഇഡലി ഉണ്ടാക്കി തരും . പനി വന്നാൽ എനിക്കു പഴം , ബേക്കറി എല്ലാം കഴിക്കാൻ തോന്നും . എണ്ണ പലഹാരം കഴിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടാണ് ദോശ പോലും ഉണ്ടാക്കി തരാത്തത് . അമ്മയുടെ ദോശക് ഭയങ്കര സ്വാദാണ് . ഞാൻ ഇല്ലെങ്കിലുംഎൻറെ കൂട്ടുകാർ വീട്ടിൽ വന്നു ദോശ കഴിച്ചിട്ട് പോവും . പനി ആയാൽ എനിക്കു ദോശ കഴിക്കാൻ തോന്നാൻ തുടങ്ങും . അസുഖം മാറുന്ന വരെ പക്ഷെ ഇഡലി തന്നെ ശരണം . അങ്ങനെ അസുഖം ഏകദേശം മാറി എന്ന് അമ്മക്ക് ദോശ തരാറു . അസുഖം വരുമ്പോൾ എല്ലാവരും കൂടെ ഇരിക്കുന്നത് വീട്ടിൽ ഒരു പതിവ് ആണ്. അത് ഇപ്പോൾ അച്ഛൻ ആയാലും ഞാനും അനിയത്തിയും സ്കൂളിൽ പോവില്ല. അസുഖം വരുമ്പോൾ എന്തോ എല്ലാവരും കൂടെ ഇരിക്കണം എന്ന് വീട്ടിൽ എല്ലാവർക്കും നിർബന്ധമാ .
അങ്ങനെ ഉപരിപഠനത്തിനു ഞാൻ കേരളം വിട്ടു മറ്റൊരു സംസ്ഥാനത്തു പോയി. അവിടെ ഒരു മുറിയിൽ ഞങ്ങൾ 4 പേരാണ് . അവിടെ നിന്നു ആണ് എൻറെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തിനെ എനിക്കു കിട്ടുന്നത് . അങ്ങനെ അവിടെ എത്തി എനിക്കു ആദ്യമായ് പനി വന്നു . എൻറെ സുഹൃത്ത് നാട്ടിൽ പോയിരിക്കാണ് . ആദ്യ ദിവസം അസഹനീയമായിരുന്നു . എല്ലാം ഒറ്റക് തന്നെ ചെയ്യണം . രാവില്ലേ ബ്രഡ് പോയി ചോദിച്ചു . ഉച്ചക്ക് കൃത്യ സമയത്തു പോയി ചോറ് കഴിച്ചു . എന്തായാലും അന്ന് കോളേജിൽ പോയില്ല . ഇനിയും വയ്യെങ്കിൽ അടുത്തുള്ള ഹോസ്പിറ്റലിൽ പോവാം എന്ന് തീരുമാനിച്ചു. പണി ആയ കാരണം റൂമിലെ മറ്റു കൂട്ടുകാരികളോട് വരെ മുറിയിൽ 2 ദിവസത്തേക്ക് ഷെയർ ചെയ്യാൻ പറഞ്ഞു .
പിറ്റേ ദിവസം രാവില്ലേ 8 മണി ആയപ്പോൾ നാട്ടിൽ പോയ കൂട്ടുകാരി എത്തി . എന്നേ കണ്ടതും അവിടെ തന്നെ കിടക്കാൻ പറഞ്ഞു . താഴെ ഉള്ള വാർഡനുമാരുടെ കണ്ണ് വെട്ടിച്ചു ബ്രഡ് എടുത്തുകൊണ്ടു വന്നു തന്നു . ആളും കോളേജിൽ പോയില്ല . നെറ്റിയിൽ തുണി ഇട്ടും , ഉച്ചക്ക് കഞ്ഞി കുടിക്കാൻ പാടു എന്ന് പറഞ്ഞു താഴെ മെസ്സിൽ നിന്നു കഞ്ഞി കൊണ്ട് വന്നു ,കഞ്ഞി വായിൽ തന്നു. എൻറെ വീട്ടിൽ അത്രയും കാലം എന്നേ എൻറെ അമ്മയും അച്ഛനും നോക്കിയ പോല്ലേ അവൾ എന്നേ നോക്കി . ഒരുപക്ഷെ അവൾ എന്നേ നോകിയപോല്ലേ ഞാൻ അവളെ നോക്കിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ എനിക്കു അറിയില്ല . ഒന്ന് മാത്രം അറിയാം എനിക്കു എപ്പോഴും ഏതൊരു ആവശ്യത്തിനും അവൾ എന്റെ കൂടെ ഉണ്ടായിരിക്കും . അതാണ് എൻറെ Nibs
എന്തായാലും കോളേജിൽ പഠിക്കുമ്പോഴും വീട്ടുകാരില്ലാത്ത വിഷമം അറിഞ്ഞില്ല . ഇന്ന് ഈ നിമിഷം ഞാൻ ഇവരെയൊക്കെ ഓർത്തു പോവുന്നു. വേറെ ഒരു രാജ്യത്തു വന്നു നിൽകുമ്പോൾ , എനിക്ക് ചുറ്റും ഉള്ളവർക്കൊന്നും സമയമില്ല. അസുഖം വന്നാൽ ഒന്നിൽ കൂടുതൽ ദിവസം ലീവ് കിട്ടാൻ തന്നെ പാടാണ് . ഇന്ന് ഒറ്റക് ഈ ഫ്ലാറ്റിൽ ഇരിക്കുമ്പോൾ ഇവരൊക്കെ എൻറെ അടുത്തിരുന്നു എനിക്കു നൽകിയിരുന്ന സ്‌നേഹത്തിന്റെ ചൂട് ഞാൻ അറിയുന്നു . പണ്ട് പനി വരുമ്പോൾ ഞാൻ ഒന്നും ആലോചിക്കാറില്ല കാരണം എല്ലാവരും എനിക്ക് ചുറ്റും ഉണ്ട് . ഇന്ന് പനി വരുമ്പോൾ എനിക്കു പേടിയാണ് ആരും തന്നെ എനിക്ക് ചുറ്റുമില്ല. നാലു ചുവരുകൾ മാത്രം .
--ആമി--
Comments
Post a Comment