ഒരുകാലത്തു എൻറെ അടുത്ത കൂട്ടുകാരികൾ എന്ന് വിചാരിച്ചിരുന്നവർ ഇന്ന് എവിടെ ആണ് എന്നു പോലും എനിക്കറിയില്ല . ഒരിക്കൽ നമ്മുടെ എല്ലാമായിരുന്നവർ പിന്നീട് ഒന്നും അല്ലാതാവുന്ന ഒരു അവസ്ഥ. എനിക്ക് തെറ്റ് പറ്റി എന്ന് തോന്നിയിട്ടില്ല . പക്ഷെ ഞാൻ അവർക്കു അർഹിക്കുന്നതിലും കൂടുതൽ സ്നേഹം കൊടുത്തു എന്ന് തോന്നിയിട്ടുണ്ട് . പിന്നീട് അങ്ങോട്ട് ഓരോ കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോഴും ഞാൻ വളരെ അധികം ശ്രദ്ധിച്ചിരുന്നു.
സ്കൂൾ പഠന കാലത്തു എനിക്കു 1 ഉറ്റ ചങ്ങാതി ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും പഠിച്ചു വന്ന എനിക്ക് നാട്ടിലെ രീതികളും ചിട്ടകളും എല്ലാം പുതുമ ഉള്ളതായിരുന്നു. ടോപ്പും മിഡിയും മാത്രം ഇട്ടിരുന്ന ഞാൻ തന്നി നാടൻ കുട്ടി ആയി മാറിയത് എന്റെ ഒരു കൂട്ടുകാരിയെ കണ്ടിട്ട് മാത്രമാണ് . അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു .എന്നും മുടി പിന്നി ഇട്ടു ,കറുത്ത പൊട്ടു തൊട്ടു ,ചന്ദന കുറി തൊട്ടു, തുളസി കതിര് വെച്ച് എന്നും വരുന്ന ഒരു കൂട്ടുകാരി . എല്ലാവർക്കും എന്റെ കൂട്ടുകാരിയെ ഭയങ്കര ഇഷ്ടമാണ്. ഞാൻ പഠിക്കാൻ മടിച്ചി ആണെങ്കിലും എൻറെ കൂട്ടുകാരി നന്നയി പഠിക്കുമായിരുന്നു . സംസാരം കേട്ടാൽ ആർക്കും ഇഷ്ടം തോന്നും നല്ല അടക്കവും പക്വ് തയും . എന്റെ വീട്ടിൽ ആണെങ്കിൽ എൻറെ അച്ഛനും അമ്മക്കും ആ കൂട്ടുകാരിയെ ഭയങ്കര ഇഷ്ടമായിരുന്നു. ഇടക്ക് ഇടക്ക് ഞാൻ കൂട്ടുകാരിയുടെ വീട്ടിലോ കൂട്ടുകാരി എന്റെ വീട്ടിലോ വന്നു നിൽക്കുമായിരുന്നു .എന്നിൽ ഇത്ര സ്വാധീനം ചെലുത്തിയ മറ്റൊരു കൂട്ടുകാരി എന്നിക്കു ഉണ്ടായിട്ടില്ല. അത്രക്കും ഇഷ്ടമായിരുന്നു എന്നിക്കു അവളെ.
മറ്റു പല കൂട്ടുകാരോടും ഒരിക്കൽ എങ്കിലും ദേഷ്യം അസൂയ ഇതൊക്കെ തോന്നിയിട്ടുണ്ടെങ്കിലും അവളോട് മാത്രം എന്നിക്കു അതൊന്നും തോന്നിയിരുന്നില്ല. ഞാൻ ഒരാളെ പോല്ലേ ആവണം എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് അവളെ പോല്ലേ ആവണം ആയിരുന്നു. എന്നും സ്കൂളിൽ നിന്നും എത്തിയ ഉടൻ വീണ്ടും അവളെ വിളിച്ചു സംസാരിക്കും.ഞായറാഴ്ച ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ചു അമ്പലത്തിൽ പോവുമായിരുന്നു അങ്ങനെ ഞങ്ങളുടെ സൗഹൃദം 8 -9 വര്ഷം വരെ പോയി .
പിന്നീട് ഒരു സാഹചര്യത്തിൽ ഞാൻ അവളുമായി പിരിഞ്ഞു . ആരാണ് എന്നെ ചതിച്ചതു എന്ന് എനിക്കറിയില്ല . അവളാണോ അതോ മറ്റു കൂട്ടുകാരോ ?. ബാക്കി ഉള്ളവരോട് എല്ലാം ഞാൻ ക്ഷമിച്ചു കാരണം ഞാൻ അവരെ അധികം സ്നേഹിച്ചിരുന്നില്ല. പക്ഷെ അവളോട് എനിക്ക് ക്ഷമിക്കാൻ കഴിയുകയില്ല കാരണം അവൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു. ഞാൻ ഒരിക്കൽ പോലും അവളോട് അതിനെ കുറിച്ചൊന്നും ചോദിക്കുകയില്ല കാരണം അവൾ അതിൽ തെറ്റുകാരി ആണ് എന്ന് എന്നിക്കു വിശ്വസിക്കാൻ വയ്യ. 9 വർഷങ്ങൾ പിന്നിട്ടു പോയി . ഇന്നും ഞാൻ ഇടക്ക് ഓർക്കാറുണ്ട് എൻറെ പഴയ കൂട്ടുകാരിയെ . പക്ഷെ ഒരിക്കൽ പോലും ഇനി അവളെ എന്നിക്കു പണ്ടത്തെ പോല്ലേ സ്നേഹിക്കാൻ ആവില്ല എന്നറിയാവുന്നത് കൊണ്ട് ഒരിക്കലും ഇനി അവളെ തേടി ഞാൻ പോവുകയില്ല . എങ്കിലും ഇടക്ക് ഞാൻ പ്രാര്ഥിക്കാറുണ്ട് അവൾക് നല്ലതു മാത്രം ഭവിക്കട്ടെ എന്ന്.
--ആമി--

Gud
ReplyDelete