ചിലരുടെ ഓർമ്മകൾ നമ്മളെ വിട്ടു പോവില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ വച്ച് നമ്മൾ കുഴിച്ചു മൂടിയ സ്വപ്നങ്ങൾ . പിന്നീടൊരിക്കലും കാണരുത് എന്ന് വെച്ച് പിരിഞ്ഞതിന് ശേഷം വര്ഷങ്ങള്ക്കു ശേഷമുള്ള കണ്ടുമുട്ടൽ . ഈ കണ്ടുമുട്ടൽ ഞാൻ ആയി തന്നെ ഒരുക്കിയതാണ് .
ഞാൻ അദ്ദേഹത്തിന്റെ പടിവാതിൽ തുറക്കുമ്പോൾ അകത്തു നിന്നും കുട്ടികളുടെ ശബ്ദം കേൾക്കാം . ഞാൻ വീട് അടിമുടി നോക്കി അദ്ദേഹം ആഗ്രഹിച്ചിരുന്ന പോല്ലേ ഒരു വീടായിരുന്നോ അത് ? അല്ല മുഴുവൻ ആയി അല്ല എവിടെയൊക്കെയോ മാറ്റങ്ങൾ ഉണ്ട് . എന്നും എന്റെയും അദ്ദേഹത്തിന്റെയും സ്വപ്നത്തിലെ വീട് ഒരുപോല്ലേ ആയിരുന്നു പക്ഷെ ഈ വീട് അത് പോല്ലേ അല്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ ഭാര്യയുടെ ഇഷ്ടവും കൂടി നോക്കി വെച്ചതായിരിക്കും . അകത്തേക്കും നടകുംതോറും എന്റെ ഹൃദയമിടിപ്പു കൂടി കൂടി വന്നു . തൊണ്ട വരണ്ടു . കാലുകൾ മുന്നോട്ടു പോവാൻ മടിക്കുന്ന പോല്ലേ 40 വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ ആണ് .
എന്തായാലും ധൈര്യം സംഭരിച്ചു മുറ്റത്തു എത്തി നിന്നു . കുട്ടികൾ നോക്കി ഒന്ന് ചിരിച്ചു പെട്ടന്നു അകത്തേക്കു ഓടി പോയി . എന്ത് ചെയ്യണം എന്ന് ആലോചിക്കുന്നതിനു മുന്നേ പുറത്തേക്കു ഒരു യുവതി ഇറങ്ങി വന്നു. യുവതി അതീവസുന്ദരി ആണ് . ആരാണ് ? എന്ന ചോദ്യം ചോദിച്ച ഉടൻ എന്ത് പറയണം എന്ന് ഒരു നിമിഷം ആലോചിച്ചു . എന്നിക്കു പോലും അറിയില്ല ഞാൻ ആരാണ് അദ്ദേഹത്തിന് എന്നു . ഒടുവിൽ പറഞ്ഞു കൂട്ടുകാരി ആണ് അദ്ദേഹത്തിന്റെ കൂട്ടുകാരി !
യുവതി പറഞ്ഞു അച്ഛൻ പുറത്തു പോയിരിക്കുകയാ . ഞാൻ അമ്മയെ വിളികാം .കയറി ഇരിക്കൂ . എന്തായാലും അദ്ദേഹം അകത്തില്ല എന്ന ധൈര്യത്തോടെ ഞാൻ കയറി ഇരുന്നു . ഒരു നിമിഷം ആലോചിച്ചു വരണ്ടായിരുന്നു. തമ്മിൽ വീണ്ടും ഒരു കണ്ടുമുട്ടൽ വേണ്ടായിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ എന്റെ ധൈര്യം കൂടുകയാണ് എന്ന് സ്വയം അഹങ്കരിച്ചെങ്കിലും അപ്പോൾ മനസിലായി അല്ലാ എല്ലാ ധൈര്യവും ചോർന്നു പോയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ വന്നു പരിചയപെട്ടു . മകളും കൊച്ചുമക്കളും എത്തി എല്ലാവേരയും കണ്ടു . പണ്ടും സംസാരിക്കാൻ എനിക്ക് ഇഷ്ടമാണ് അതുകൊണ്ടു തന്നെ എല്ലാവരോടും നന്നയി തന്നെ സംസാരിച്ചു . സത്യത്തിൽ അദ്ദേഹം അവിടെ ഇല്ലാതെ ഇരിക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു . അദ്ദേഹത്തിന്റെ മകൾ ഇടക്ക് പരിഭവം പറയുന്നത് കേട്ട് അച്ഛൻ ഫോൺ എടുത്തിട്ടില്ല ഇല്ലെങ്കിൽ വിളിച്ചു പറയാമായിരുന്നു വേഗം വരാൻ. ഞാൻ മന്ദഹസിച്ചു. വരണ്ട എന്ന് പ്രാർത്ഥിച്ചു. ഇടക്ക് എപ്പോഴോ ഞാൻ ഇരിക്കുന്ന മുറി നോക്കി. ഒരു ഫോട്ടോ പോലും വച്ചിട്ടില്ല. അദ്ദേഹം ഇപ്പോൾ എങനെ ഇരിക്കും എന്ന് പോലും അറിയാൻ ഒരു വഴിയുമില്ല.
എന്തായാലും ഇനിയും അവിടെ ഇരുന്നു ആരെയും മുഷിപ്പിക്കണ്ട എന്ന് കരുതി ഇറങ്ങാൻ യാത്ര ചോദിച്ചു. ഇറങ്ങാൻ പടി ഇറങ്ങിയതും പടിവാതിൽ തുറക്കുന്ന ശംബ്ദം കേട്ടു . ഞാൻ തിരിഞ്ഞു നോക്കി .അതെ അദ്ദേഹമാണ്. അദ്ദേഹത്തെ കണ്ടതും കൊച്ചുമക്കൾ അദ്ദേഹത്തിനെ അടുത്തേക് ഓടി . പണ്ടത്തെ അതെ ചിരി അതെ നടത്തം. കയറി വന്നു കണ്ട ഉടൻ ചോദിച്ചു ആഹാ കുറെ വർഷങ്ങൾ ആയെല്ലോ സുഖമായി ഇരിക്കുന്നോ ? വാ അകത്തേക്കു വാ ഭർത്താവു കുട്ടികൾ എല്ലാവർക്കും സുഖം തന്നെ അല്ലെ ?ഒരു നിമിഷത്തിൽ അദ്ദേഹം കുറെ ചോദിച്ചു ഞാൻ ഉത്തരവും പറഞ്ഞു . ഞങ്ങൾക്ക് ചുറ്റും ഇത്രയും ആളുകൾ നിൽകുമ്പോൾ പിന്നെ എന്ത് പറയും.
അദ്ദേഹം ചോദിച്ചു എല്ലാവേരയും പരിചയപെട്ടു കാണുമെല്ലോ . എന്നിട്ടു മകളോടും ഭാര്യയോടുമായി പറഞ്ഞു ഇവൾ എന്റെ കൂട്ടുകാരി ആണ് . അദ്ദേഹത്തിന് എന്നും നല്ല ഒരു കൂട്ടുകാരി ആയിരുന്നു ഞാൻ .അവർ പുഞ്ചിരിച്ചു .എന്നേ പറ്റി അവർക്കു അറിയുമോ എന്നൊന്നും ഞാൻ ചോദിച്ചില്ല . എവിടെയൊക്കെയോ വെച്ച് എന്തൊക്കെയോ നഷ്ടപ്പെട്ട് പോയ പോല്ലേ ആയിരുന്നു എനിക്ക്. അങ്ങനെ ഉച്ച സമയം ആയപ്പോൾ എല്ലവരും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു .
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞാനും അദ്ദേഹവും കൂടി നടക്കാനിറങ്ങി .പടി കടക്കുന്ന വരെ ഞാൻ ഒന്നും തന്നെ ചോദിച്ചില്ല. പുറത്തു ഇറങ്ങിയ നിമിഷം ഞാൻ ചോദിച്ചു മറന്നിരുന്നോ എന്നെ ? ഞാൻ വന്നത് തെറ്റായോ ? ഈ ചോദ്യങ്ങൾ ബാലിശം ആണ് എന്നെനിക്കറിയാമെങ്കിലും ഞാൻ ചോദിച്ചു പോയി .ഇത്രയും വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടിയിട്ടും നിനക്ക് ഒരു മാറ്റവുമില്ലലോ എന്ന രീതിയിൽ അദ്ദേഹം ചിരിച്ചു. ഉത്തരം എനിക്കറിയാം ഇടയ്ക്കു എപ്പോഴെങ്കിലും ഓർത്തുപോവുന്ന ഒരു ഓര്മ മാത്രമായിരുന്നു ഞാൻ. ആ സത്യം കേൾക്കാൻ ആഗ്രഹമില്ലാത്തതു കൊണ്ട് കൂടുതൽ അതിനെ പറ്റി ചോദിച്ചില്ല . ഞാൻ അദ്ദേഹത്തിന്റെ കൂടെ നടന്നിട്ടുണ്ട് ഒന്ന് രണ്ടു വട്ടം . അന്ന് ഞങ്ങൾക്ക് പറയാൻ ഒരുപാടു ഉണ്ടായിരുന്നു. ഇന്ന് എന്തോ എനിക്കു ഒന്നും പറയാൻ വന്നില്ല . പെട്ടന്നു എപ്പോഴോ ചോദിച്ചു സുഖമാണോ നിനക്ക് ? ഞാൻ ഒന്നും പറഞ്ഞില്ല എനിക്കു അതിനുള്ള ഉത്തരം അറിയില്ലായിരുന്നു .
കുറെ ദൂരം നടന്നു ഞങ്ങൾ കടൽ തീരത്തു എത്തി അവിടെ ഇരുന്നു . അദ്ദേഹം അദ്ദേഹത്തിന്റെ വിശേഷങ്ങൾ എല്ലാം പറഞ്ഞു ഞാൻ എല്ലാം കേട്ടിരുന്നു. പണ്ടും അദ്ദേഹത്തിന് മുന്നിൽ വളരെ വിരളമായേ കുറെ നേരം സംസാരിച്ചിട്ടുള്ളു. അദ്ദേഹമാണ് എപ്പോഴും സംസാരിക്കാറു . പണ്ടത്തെ ഓർമകളിൽ ഞങ്ങൾ കുറച്ചു നേരം ഇരുന്നു.തമ്മിൽ പണ്ട് കണ്ടതും, പറഞ്ഞതുമായ എല്ലാ കാര്യങ്ങളും അയവിറക്കി. എങ്കിലും ഞാൻ ഓർക്കുന്ന പോല്ലേ അദ്ദേഹം ഓർക്കാത്ത കാരണം കൂടുതൽ ഒന്നും ഓർമ്മിപ്പിക്കാൻ പോയില്ല .അദ്ദേഹത്തിന്റെ ഓര്മകളില്ലോടെ മാത്രം യാത്ര ചെയ്‌തു .
സമയം വൈകുന്തോറും എൻറെ ചങ്കിനകത്തൊരു വേദന പോല്ലേ തോന്നി തുടങ്ങി. അദ്ദേഹം പതുകെ എഴുനേറ്റു നിന്നു, കൈ നീട്ടി ഞാൻ കൈപിടിച്ചു എഴുനേറ്റു. തിരിച്ചു വരുന്ന വഴിക്കു അദ്ദേഹം പറഞ്ഞു കുറച്ചു ദിവസം നിന്നിട്ടു പോയാൽ പോരെ എന്ന് . ഞാൻ പറഞ്ഞു ഇല്ല. തിരിച്ചു പോവണം . അദ്ദേഹം ഒന്നും പറഞ്ഞില്ല. തിരിച്ചു കൊണ്ടാകാൻ അദ്ദേഹം വരാം എന്നു പറഞ്ഞു ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി. അദ്ദേഹത്തിന്റെ കൂടെ കാറിൽ കയറിയപ്പോൾ ആദ്യത്തെ കാര് യാത്ര ഓര്മ വന്നു . ഇന്നും അദ്ദേഹം കേൾക്കുന്ന പാട്ടുകൾ ഞങ്ങൾക്കു പ്രിയപ്പെട്ടതായിരുന്നു . ആ പാട്ടുകളിൽ എവിടെയെല്ലാമോ ഞാനും അദ്ദേഹവും ഉണ്ടെന്നു തോന്നി. അദ്ദേഹം എന്നിക്കു കുറെ പാട്ടുകൾ പാടി തന്നിട്ടുണ്ട് . എനിക്ക് ഇഷ്ടപെട്ട പാട്ടുകൾ ആയിരുന്നു മിക്കതും . അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഞാൻ ഓർക്കുമ്പോൾ എല്ലാം മോഹന രാഗം എന്റെ മനസിലേക്കു വരുമായിരുന്നു .
അദ്ദേഹം എന്നോട് യാത്ര പറഞ്ഞു തിരിച്ചു പോവാൻ ഒരുങ്ങുമ്പോൾ ചോദിച്ചു "നിനക്കായി ചെയ്തു തരാൻ ഇനിയും ബാക്കിയുണ്ടോ എന്തെങ്കിലും " ഞാൻ പുഞ്ചിരിച്ചു അദ്ദേഹത്തിനെ പിരിഞ്ഞിരുന്നു 40 വർഷങ്ങൾ അത് കടന്നുപോയി അതിന്റെ കൂടെ എൻറെ എല്ലാ സ്വപ്നങ്ങളും . ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു ഇല്ല ഇനി ഒന്നും ബാക്കി ഇല്ല
--ആമി--

Comments
Post a Comment